ചൊവ്വര ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 10/08/25 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.00 മണിക്ക് കുട്ടമശ്ശേരി ശ്രീ K. P. ബാലകൃഷ്ണന്റെ വസതിയിൽ പ്രസിഡന്റ് ശ്രീ K വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി ഐശ്വര്യ അജിത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ ദേവി രാമൻ, ഇന്ദിര ബാലകൃഷ്ണൻ, രമ മുകുന്ദൻ എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായത്തിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ശ്രീ K. P. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ 50th വാർഷികം തന്നെയാണ് പ്രധാന വിഷയം ആയത്.
അത് എവിടെ വെച്ച് നടത്തും എന്ന കാര്യത്തിൽ പല സ്ഥലങ്ങളും പറഞ്ഞു അവസാനം കുട്ടമശ്ശേരിയിൽ ആകാമെന്നു ഏകദേശം തീരുമാനിച്ചു.
അതിനുള്ള auditorium അന്വേഷിക്കുവാൻ ബാലകൃഷ്ണൻ ചേട്ടൻ, രാമേട്ടൻ എന്നിവരെ ചുമതലപ്പെടുത്തി.
വാർഷിക ചിലവിലേക്കായി ഓരോ വീട്ടിൽ നിന്നും Rs. 5000/- രൂപ വെച്ച് collect ചെയ്യാനും കൂടാതെ രണ്ടായിരം രൂപയുടെ ഒരു പുതിയ ക്ഷേമനിധി തുടങ്ങുവാനും തീരുമാനിച്ചു.
ക്ഷേമനിധിയിൽ ചേരുന്നവർ ബാക്കി 3000/- തന്നാൽ മതിയാകും.
അപ്പോൾ തന്നെ ക്ഷേമനിധിയിലേക്ക് കുട്ടമശ്ശേരിയിൽ നിന്നും 6 പേർ ചേർന്നു. ഇനിയും കൂടുതൽ പേർ ചേരാനുണ്ട്.
കൂടാതെ 5000/- രൂപയുടെ offer ഉം കിട്ടി.
കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ വിജയനും ശ്രീ മധുവും വായിച്ചത് യോഗം അംഗീകരിച്ചു.
ക്ഷേമനിധി നറുക്കെടുപ്പും നടന്നു.
കൃഷ്ണകുമാർ പാട്ടു പാടി.
ശ്രീ കെ പി രവിയുടെ നന്ദിയോടെ യോഗം സമാപിച്ചു.
ചൊവ്വര ശാഖ യുടെ മീറ്റിംഗ് വിജയപ്രദമായി നടത്താൻ സഹായിച്ച എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.
വാർഷിക ആഘോഷങ്ങൾ നടത്താൻ 5000 രൂപ സംഭാവന ചെയ്യാൻ ഞാൻ തയ്യാറാണ്.