ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 14/12/25 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് ചൊവ്വര ശ്രീ C. സേതുമാധവന്റെ വസതിയായ സുരഭിയിൽ വൈസ് പ്രസിഡന്റ് ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതി നന്ദിനിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
നമ്മെ വിട്ടു പിരിഞ്ഞ ആവണംകോട് പിഷാരത്ത് ശ്രീമതി സരോജ പിഷാരസ്യാർ (പഴയന്നൂർ ), ചെമ്പുക്കാവ് ആനായതു പിഷാരത്ത് ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാർ, സമുദായത്തിലെ അന്തരിച്ച മറ്റ് അംഗങ്ങൾ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതിമാർ karthika (പുലാമന്തോൾ ), പാർവതി (ഗുരുവായൂർ ), അജിത് കുമാർ (കീഴ്മാട്, ചൊവ്വര ) എന്നിവരെ യോഗം അഭിനന്ദിച്ചു.
ശ്രീ സേതുമാധവൻ സന്നിഹിതരായ സ്വജനങ്ങളെ യോഗത്തിലേക്കു സ്വാഗതം ചെയ്തു.
അധ്യക്ഷ പ്രസംഗത്തിൽ 50th വാർഷികം നടത്തുന്ന കാര്യങ്ങൾ സംസാരിച്ചു. കൂടാതെ ഗുരുവായൂർ Guest house fd interest കൊടുത്തു തുടങ്ങിയ കാര്യവും പറഞ്ഞു.
50th വാർഷിക കാര്യങ്ങൾ ശ്രീ വിജയൻ, കൃഷ്ണകുമാർ, ജിഷ്ണു, മറ്റു അംഗങ്ങൾ എന്നിവർ ചർച്ച ചെയ്തു.
ശ്രീ ജിഷ്ണു, നമ്മുടെ ശാഖയിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന അംഗങ്ങൾ ഉണ്ടെങ്കിൽ അവരെ സാമ്പത്തികമായി സഹായിക്കുന്ന ഒരു പദ്ധതി ശാഖയിൽ നിന്നും വേണമെന്ന് നിർദ്ദേശിച്ചത് യോഗം അംഗീകരിച്ചു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ വിജയൻ, മധു എന്നിവർ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
ജനുവരി മാസത്തെ യോഗം 11/01/26 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3 മണിക്ക് ചൊവ്വര പിഷാരത്ത് K. P. ഗീതയുടെ വസതിയിൽ ചേരുവാൻ തീരുമാനിച്ചു. ശ്രീ ജിഷ്ണുവിന്റെ നന്ദിയോടെ യോഗം സമാപിച്ചു.


