കോങ്ങാട് ശാഖയുടെ നവംബർ മാസത്തെ യോഗം 20/11/25 നു സമാജ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ പ്രഭാകര പിഷാരോടിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ചേർന്നു. ശ്രീ കെ പി ഗോപാലപിഷാരോടി പ്രാർത്ഥനയും പുരാണ പാരായണവും നിർവഹിച്ചു. ശ്രീ സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ പെരുവനം തെക്കേ പിഷാരത്ത് അച്യുത പിഷാരോടി, പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് ഗോവിന്ദ പിഷാരോടി, ആനായത്ത് പുത്തൻ പിഷാരത്ത് രാഘവ പിഷാരോടി മറ്റ് സമുദായ അംഗങ്ങൾ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി. തുടർന്ന് പ്രസിഡണ്ട്, ശാഖാ പ്രവർത്തനങ്ങൾ മെമ്പർമാരുടെ സഹകരണത്താൽ ഒരു…
"കോങ്ങാട് ശാഖ 2025 നവംബർ മാസത്തെ യോഗം"Archives: Sakha Reports
Sakha Reports for every Sakha
എറണാകുളം ശാഖയുടെ 2025 നവംബർ മാസ യോഗം 09-11-2025 – നു 3PMനു തൃപ്പൂണിത്തുറയിലുള്ള ശ്രീ സി പി രഘുനാഥ് പിഷാരോടിയുടെ ഫ്ലാറ്റിൽ വെച്ച് നടന്നു. ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ദീപം തെളിയിച്ചു കൊണ്ട് യോഗം ആരംഭിച്ചു. ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു. ശ്രീമതി ഉഷ നാരായണൻ ഈശ്വര പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടു പോയവരെ സ്മരിച്ചുകൊണ്ട് ഒരു നിമിഷം മൗനപ്രാർത്ഥന നടത്തി. പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി ഒക്ടോബർ മാസം നടന്ന ശാഖയുടെ പ്രതിമാസ റിപ്പോർട്ട് അവതരിപ്പിച്ചത് പാസാക്കി. റിപ്പോർട്ടുകളിൽ മുൻ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങളും പ്രത്യേകിച്ച് നടത്താൻ ബാക്കിയുള്ള കാര്യങ്ങളും ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്നു അംഗങ്ങളിൽ…
"എറണാകുളം ശാഖ പ്രതിമാസ യോഗം – നവംബർ 2025"ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ഞായറാഴ്ച 3.30 മണിക്ക് ആലങ്ങാട് ശ്രീ K. N. വിജയന്റെ വസതിയിൽ വൈസ് പ്രസിഡന്റ് ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതിമാർ അപർണ ജയൻ, ജ്യോൽസ്ന രവി എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി ജയ, ശ്രീ രവി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. നമ്മുടെ ശാഖാ അംഗം ശ്രീമതി സതി പിഷാരസ്യാർ (പുതിയേടം ), എടനാട് പിഷാരത് ശ്രീ രാമൻകുട്ടി പിഷാരോടി (ബാംഗ്ലൂർ ), കൂടാതെ സമുദായത്തിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സന്നിഹിതരായ എല്ലാവരെയും ശ്രീ വിജയൻ യോഗത്തിലേക്കു സ്വാഗതം ചെയ്തു. അധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ…
"ചൊവ്വര ശാഖയുടെ 2025 നവംബർ മാസ യോഗം"പിഷാരടി സമാജം കൊടകര ശാഖയുടെ നവംബർ മാസത്തെ യോഗം 16/ 11/ 2025 നു ഗോവിന്ദപുരം പിഷാരത്ത് ശ്രീ രാജൻ സിത്താരയുടെ ഭവനത്തിൽ ചേർന്നു. സീത നാരായണന്റെ ഈശ്വര പ്രാർത്ഥനയോടെ 3 pm ന് യോഗനടപടികൾ ആരംഭിച്ചു. കഴിഞ്ഞമാസകാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്കായി മൗനം ആചരിച്ചു. പ്രസിഡൻറ് ഉഷ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. കേന്ദ്ര തീരുമാനങ്ങൾ അറിയിക്കുകയും ശാഖയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിക്കുകയും ചെയ്തു. കൊടകര ശാഖയിൽ നിന്ന് ചികിത്സാധന സഹായത്തിന് അപേക്ഷ കിട്ടിയതായും അത് കേന്ദ്രത്തിന് കൈമാറിയതായി അറിയിക്കുകയും ചെയ്തു. കൂടാതെ കൊടകര ശാഖയുടെ ധനസഹായം അദ്ദേഹത്തിനു നൽകിയതായും യോഗത്തെ അറിയിച്ചു. ശാഖയിലെ തന്നെ സാമ്പത്തികമായി പിന്നോക്കം…
"കൊടകര ശാഖയുടെ 2025 നവംബർ മാസ യോഗം"ഗുരുവായൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 15 -11 -2025 ഞായർ വൈകുന്നേരം 4 മണിക്ക് ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ വെച്ച് നടത്തി . സുധയുടെ ഈശ്വര പ്രാത്ഥനയോടെ യോഗം ആരംഭിച്ചു . യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു . കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളുടെ ആൽമശാന്തിക്കായി എല്ലാവരും മൗന പ്രാർത്ഥന നടത്തി. പ്രസിഡന്റ് വിജയലക്ഷ്മി തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങൾ നന്നായി നടത്തുവാൻ എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിച്ചു . മീറ്റിംഗുകൾക്കു പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. സമുദായ അംഗങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നതിനായി ഓരോ മാസവും ഓരോ അംഗങ്ങളുടെ വീടുകളിൽ മീറ്റിംഗ് നടത്തുന്നതിനും അതുവഴി…
"ഗുരുവായൂർ ശാഖയുടെ 2025 നവംബർ മാസ യോഗം"പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 16 /11 /25 ന് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ ഭവനമായ കൗസ്തുഭ ത്തിൽ വെച്ച് നടത്തി. ഗൃഹനാഥൻ ഈശ്വര പ്രാർത്ഥന നടത്തിയതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി. പുരാണ പാരായണത്തിൽ ഗൃഹനാഥ ശ്രീമതി ശാന്ത ഉണ്ണികൃഷ്ണൻ നാരായണീയ പാരായണം നടത്തി. ശാഖ പ്രസിഡണ്ട് ശ്രീ എ പി സതീഷ് കുമാർ തൻെറ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ മാസത്തിൽ ശാഖ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും ഭംഗിയായി നടത്തുവാൻ സഹകരിച്ച എല്ലാ മെമ്പർമാരെയും അഭിനന്ദിച്ചു. പലരും വളരെ നല്ല അഭിപ്രായങ്ങൾ യോഗത്തിൽ…
"പാലക്കാട് ശാഖയുടെ 2025 നവംബർ മാസ യോഗം"തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ന് സമാജം മുൻ പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിയുടെ വസതിയായ തൃശൂർ കാനാട്ടുകര നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഗൃഹനാഥയും തുളസീദളം ചീഫ് എഡിറ്ററുമായ ശ്രീമതി എ പി സരസ്വതിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി എ പി സരസ്വതി, ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം പത്തൊമ്പതാമത് ദശകം എല്ലാവരും ചേർന്ന് ചൊല്ലി. കഴിഞ്ഞ മാസക്കാലയളവിൽ ഈ ലോകം വിട്ടുപോയ എല്ലാ സമുദായാംഗങ്ങളുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി. ഗൃഹനാഥൻ ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി എല്ലാവർക്കും…
"തൃശൂർ ശാഖയുടെ 2025 നവംബർ മാസയോഗം"മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം 16-11-2025നു വീഡിയോ കോൺഫറൻസ് വഴി പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ 11.30 AMനു ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട് യോഗം ചെറിയ ഭേദഗതികളോടെ അംഗീകരിച്ചു. നിത്യ പ്രശാന്ത് കുട്ടി, ഗോകുൽ ശ്രീഹരി, ശ്രദ്ധ രാധാകൃഷ്ണൻ പിഷാരോടി എന്നിവരുടെ ആജീവനാന്ത അംഗത്വ അപേക്ഷകൾ പരിശോധിച്ചു അംഗീകരിച്ചു. കൂടാതെ നിത്യ പ്രശാന്ത് കുട്ടി, പ്രശാന്ത് കുട്ടി എന്നിവരുടെ PE&WS സാധാരണ അംഗത്വ അപേക്ഷകളും അംഗീകരിച്ച് കേന്ദ്രത്തിനയക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഖജാൻജി അവതരിപ്പിച്ച കണക്കുകൾ അംഗീകരിച്ചു. വാർഷികാഘോഷത്തിന് മുമ്പായി…
"മുംബൈ ശാഖയുടെ 454മത് ഭരണസമിതി യോഗം"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം . ________________________________ പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 15/11/25 ന് ശനിയാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീ പി മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ് ആരംഭിച്ചു. യോഗത്തിന് എത്തിയ എല്ലാവരെയും ഗൃഹനാഥൻ പി മോഹനൻ പിഷാരോടി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും യോഗം ആദരാജ്ഞലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശാഖ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ…
"പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം ."പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും 26 /10/ 25 ന് ആഞ്ജനേയ സ്വാമിയുടെ കദളിവനത്തിൽ , (വെസ്റ്റ് ഫോർട്ട് റോഡ് ) വെച്ച് സമുചിതമായി നടത്തി. കാലത്ത് 9 മണിക്ക് തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേരാൻ തുടങ്ങി. വളരെ ഭംഗിയായി ഒരു പൂക്കളം മെമ്പർമാർ ഒരുക്കിയിരുന്നു. 9.30ന് മുതിർന്ന അംഗം ശ്രീമതി കെ പി. സരോജിനി പിഷാരസ്യാർ (കോട്ടായി) ദീപം കൊളുത്തി. കൂടാതെ ഡോക്ടർ വസുമതി, രക്ഷാധികാരി ശ്രീ എ പി ഉണ്ണികൃഷ്ണൻ, പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ, വൈസ് പ്രസിഡൻറ് ശ്രീ ടീ പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ, ട്രഷറർ ശ്രീ ടി പി ബാലകൃഷ്ണൻ എന്നിവരും…
"പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും"








Recent Comments