തൃശൂർ ശാഖ യുടെ ചാരിറ്റി ഓണാഘോഷം

തൃശൂർ ശാഖ യുടെ ചാരിറ്റി ഓണാഘോഷം

കഴിഞ്ഞ വർഷം ചെയ്തത് പോലെ ഈ വർഷവും തൃശൂർ ശാഖ ഈ വരുന്ന ഓണവുമായി ബന്ധപ്പെട്ട ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ജുവനൈൽ ഹോം. പ്രത്യാശാഭവൻ എന്നിവിടങ്ങളിൽ വസ്ത്രങ്ങൾ, അരി, പല വ്യഞ്ജനങ്ങൾ എന്നിവ ചിങ്ങമാസം ഒന്നിന് (17/8/25) വിതരണം ചെയ്തു

ശാഖ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണൻ, ട്രഷറർ ശ്രീ മുരളി (ശ്രീധരൻ), സമാജം മുൻ ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ എന്നിവർ എത്തിച്ച സാധനങ്ങൾ പ്രത്യാശാഭവൻ മേധാവി താഹിറ, ജ്യൂവനയിൽ ഹോം മേധാവി ജെനി എന്നിവർ ഏറ്റുവാങ്ങി.

തികച്ചും മാതൃക പരമായ ഈ പുണ്യ പ്രവർത്തിക്ക് രണ്ട് പേരും ആത്മാർത്ഥമായ നന്ദി അറിയിച്ചു.

ശാഖയുടെ ഈ സദുദ്യമത്തിന് സാധനങ്ങളായും സാമ്പത്തീകമായും സഹായിച്ച എല്ലാ അംഗങ്ങളേയും നന്ദി അറിയിക്കുന്നു

എന്ന്

വിനോദ്കൃഷ്ണൻ

പ്രസിഡണ്ട്‌

തൃശൂർ ശാഖ

2+

Leave a Reply

Your email address will not be published. Required fields are marked *