സോപാന സംഗീതരത്നം പുരസ്‌ക്കാരം പല്ലാവൂർ വാസുദേവ പിഷാരോടിക്ക്
കേരളത്തിലെ സോപാനസംഗീതകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനസംഗീതസഭയുടെ 2025 ലെ സോപാന സംഗീതരത്നം പുരസ്‌ക്കാരം പല്ലാവൂർ വാസുദേവ പിഷാരോടിക്ക് നല്കും
ഒക്ടോബർ 11 ന് കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടക്കുന്ന സോപാനസംഗീതസഭയുടെ വാർഷിക പൊതുയോഗത്തിൽ കേരള സംഗീതനാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പുരസ്‌ക്കാരം നല്കും
കോഴിക്കോട് തളിക്ഷേത്രം ജീവനക്കാരനായിരുന്ന ശ്രീ പല്ലാവൂർ വാസുദേവ പിഷാരോടി മഞ്ഞളൂർ മന്ദത്ത് പിഷാരത്ത് പരേതയായ സരോജിനി പിഷാരസ്യാരുടെയും കുത്തനൂർ ദക്ഷിണാമൂർത്തി പിഷാരത്ത് പരേതനായ നാരായണപിഷാരോടിയുടെയും മകനാണ്
പത്തപ്പിരിയം പിഷാരത്തെ ശ്രീമതി ശോഭയാണ് ഭാര്യ. അഖിൽ വാസുദേവൻ , അരുൺ വാസുദേവൻ എന്നിവരാണ് മക്കൾ
വാദ്യമേളങ്ങളിലെ ആചാര്യനും അതുല്യ പ്രതിഭയുമായിരുന്ന പല്ലാവൂർ അപ്പുമാരാരുടെയും സഹോദരന്മാരുടെയും ശിഷ്യനാണ്. അവരോടൊപ്പം സ്വദേശത്തും വിദേശത്തും ധാരാളം മേളങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്