സ്മിത സി പിഷാരോടി (സ്മിത വൈദീശ്വരൻ) നിർമ്മിച്ച മൗനത്തിന്റെ രാഗം എന്ന ചെറു സിനിമ റിലീസ് ചെയ്തു
—————
ബാംഗ്ലൂരുവിൽ പ്രശസ്ത നർത്തകിയും നൃത്താദ്ധ്യാ പികയും നൃത്ത സംവിധായികയുമായ ശ്രീമതി സ്മിത സി പിഷാരോടി നിർമ്മിച്ച് ശ്രീ തേജസ്സ് കൃഷ്ണ സംവിധാനം ചെയ്ത മൗനത്തിന്റെ രാഗം എന്ന ചെറു സിനിമ യൂട്യൂബിൽ ഈയിടെ റിലീസ് ചെയ്തു. ഒരു യുവാവിന്റെ മാനസീകമായ ഭ്രമ കല്പനകളെ സമർത്ഥമായി ചിത്രീകരിച്ച ഈ സൈ ക്കോളജിക്കൽ ത്രില്ലർ ഇതിനകം ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഈ ചിത്രത്തിന്റെ ജീവാത്മാവ് എന്ന് പറയാവുന്ന മനോഹരമായ നൃത്തം സംവിധാനം ചെയ്തത് സ്മിതയാണ്.
ഇതിനകം ശവപ്പെട്ടി എന്ന ചെറു സിനിമ അടക്കം 3 സിനിമകളിൽ സ്മിത അഭിനയിച്ചു കഴിഞ്ഞു. ഇവയിൽ രണ്ട് ചിത്രങ്ങൾക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു.
അകതിയൂർ പിഷാരത്ത് ശ്രീ മുരളി പിഷാരോടിയും ചൊവ്വര പിഷാരത്ത് ശ്രീമതി കൃഷ്ണകുമാരിയുമാണ് മാതാപിതാക്കൾ.
ചലച്ചിത്ര നിർമ്മാതാവ്, നൃത്ത സംവിധായിക, അഭിനേത്രി എന്നിങ്ങനെ വിവിധ രംഗങ്ങളിൽ എല്ലാ വിധ ഉന്നതിയും ശ്രീമതി സ്മിത സി പിഷാരോടിക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം മൗനത്തിന്റെ രാഗം എന്ന ചെറു ചിത്രം വളരെയധികം ജന ശ്രദ്ധയോടെ ഗംഭീര വിജയം കൈവരിക്കട്ടെ എന്ന് പിഷാരോടി സമാജവും തുളസീദളവും വെബ് സൈറ്റും ആശംസിക്കുകയും ചെയ്യുന്നു.തുളസീദളം കലാ സാംസ്ക്കാരീക സമിതി അംഗമാണ്
മൗനത്തിന്റെ രാഗം ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് ഇതോടൊപ്പം ചേർത്തിട്ടുണ്ട്. എല്ലാവരും ചിത്രം കണ്ട് സ്മിതക്ക് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു


Smitha C Pisharody ക്ക് അഭിനന്ദനങ്ങൾ ആശംസകൾ.