മുബൈയിലെ പ്രശസ്തമായ ജീവ കാരുണ്യ സംഘടനയാണ് മഹാറാണി. അവരുടെ ഏഴു വർഷത്തെ വിജയകരമായ സേവന ങ്ങളുമായി ബന്ധപ്പെട്ട് ഭസ്മാഞ്ചൽ എന്ന പേരിൽ ഒരു നാടകം മുംബൈയിലെ വിവിധ വേദികളിൽ അടുത്ത കാലത്ത് അരങ്ങേറിയിരുന്നു. അതിന്റെ സമാപന സമ്മേളനത്തിൽ മുംബൈയിലെ ഏറ്റവും ശ്രദ്ധേയരായ കലാ പ്രവർത്തകരെ ആദരിച്ചു.
അതിൽ ഒരാൾ അറിയപ്പെടുന്ന സംഗീതജ്ഞയായ നമ്മുടെ കുടുംബാഗം നൂലേലി പിഷാരത്ത് ശ്രീമതി സന്ധ്യ രമേശാണ് ( മുംബൈ ശാഖ).ഭർത്താവ് തൃശൂർ തൊണ്ണങ്ങാമത്ത് പിഷാരത്ത് രമേശ്.
തുളസീദളം കലാ സാംസ്‌ക്കാരീക സമിതി അംഗം കൂടിയായ ശ്രീമതി സന്ധ്യ രമേശിന് സമാജം, വെബ് സൈറ്റ്, തുളസീദളം, തുളസീദളം കലാ സാംസ്കാരീക സമിതി എന്നിവയുടെ അഭിനന്ദനങ്ങൾ.
0

