തുളസീദളം സാഹിത്യ പുരസ്‌ക്കാരം ശ്രീ പി ആർ നാഥന്
തുളസീദളം സർഗ്ഗ പ്രതിഭാ പുരസ്‌കാരം ശ്രീ രാജഗോപാൽ ആനായത്തിന്
പിഷാരോടി സമാജം മുഖപത്രമായ തുളസീദളം മാസിക നൽകുന്ന 2025-2026ലെ തുളസീദളം സാഹിത്യ പുരസ്‌ക്കാരം പ്രശസ്ത നോവലിസ്റ്റും തിരക്കഥാകൃത്തുമായ ശ്രീ പി ആർ നാഥന് നൽകും.
തുളസീദളത്തിൽ എഴുതുന്നവരുടെ രചനകൾ വിലയിരുത്തി അവയിൽ ഏറ്റവും നല്ല സൃഷ്ടികളുടെ രചയിതാവിന് നൽകുന്ന സർഗ്ഗ പ്രതിഭാ പുരസ്‌ക്കാരം വളരെ വിജ്ഞാന പ്രദങ്ങളായ ലേഖനങ്ങൾ സമ്മാനിച്ചിട്ടുള്ള എഴുത്തുകാരൻ ശ്രീ രാജഗോപാൽ ആനായത്തിനു നൽകും.
26-08-2025 ന് സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് തുളസീദളം പത്രാധിപ സമിതി അംഗമായ ശ്രീമതി വൈകയുടെ പുതിയ കവിതാ സമാഹാരം ‘ന്റെ കാര്യം‘ത്തിന്റെ പ്രകാശന വേളയിൽ പ്രസിഡന്റ് ശ്രീ എ രാമചന്ദ്ര പിഷാരടിയാണ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.
പുരസ്‌ക്കാര സമർപ്പണ തീയതി പിന്നീട് അറിയിക്കുന്നതാണ്.
0
Congrats 👏