കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി.

ജനുവരി 10നു ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ദാമോദരൻ ആശാന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

10+

ഹാൻഷി ഷാജു പോൾ നാഷണൽ ചീഫ് ആയിട്ടുള്ള, 7 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന അക്കാദമിയുടെ സെൻസെയ് അഭിലാഷ് വി.എം ജില്ലാ ചാർജ്ജ് വഹിക്കുന്ന കോട്ടയം ജില്ലയിൽ നിന്നും
പെരുമ്പാവൂരിൽ വെച്ച് നടന്ന 7 ദിവസത്തെ ഷാവോലിൻ ഇൻ്റർനാഷണൽ മാർഷ്യൽ ആർട്സ് അസോസിയേഷൻ അക്കാദമിയുടെ കരാട്ടെ ബ്ലാക്ക് ബൽറ്റ് ഗ്രേഡിങ്ങ് ടെസ്റ്റിൽ വിനായക് എ പിഷാരടി ബ്ലാക്ക് ബൽറ്റ് നേടി.

കോട്ടയം ശാഖയിലെ വെന്നിമല ശ്രീശൈലത്തിൽ അജിത്കുമാറിൻ്റെയും പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് കവിതയുടെയും മകനാണ് വിനായക്.

വിനായകിന് പിഷാരോടി സമാജത്തിൻ്റെയും വെബ്സൈറ്റ് ടീമിൻ്റെയും ആശംസകൾ.

5+

പറവൂർ കളിയരങ്ങിന്റെ ഈ വർഷത്തെ കഥകളി പുരസ്‌കാരങ്ങൾ സദനം രാമകൃഷ്ണനും അഡ്വ. രഞ്ജിനി സുരേഷിനും ലഭിച്ചിരിക്കുന്നു.

ചെണ്ടയിലെ ഡോ. വി അപ്പുക്കുട്ടമേനോൻ സ്മാരക പുരസ്‌കാരം സദനം രാമകൃഷ്ണനും കഥകളി വേഷത്തിനുള്ള ചെറുവല്യാകുളങ്ങര ശ്രീദേവി വാരസ്യാർ സ്മാരക പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിനും ആണ് ലഭിച്ചിരിക്കുന്നത്. 7777 രൂപയും ഫലകവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം.

കളിയരങ്ങിന്റെ പതിമൂന്നാം വാർഷികത്തിൽ 2025 ജനുവരി 5 നു വെളുത്താട്ട് ക്ഷേത്രം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകും.

രാമകൃഷ്ണനും രഞ്ജിനിക്കും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

1+

തുള്ളൽ കലയിലെ സ്ത്രീ സാന്നിദ്ധ്യം

തുള്ളൽ രംഗത്തെ വളർന്നു വരുന്ന പ്രതിഭയാണ് കൃഷ്ണപുരത്ത് ഹരിപ്രിയ. പിഷാരോടി സമാജം മുംബൈയുടെ വേദിയിൽ ഡിസംബർ 8നു ഹരിപ്രിയ ആദ്യമായി ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുകയുണ്ടായി. ഹരിപ്രിയയുടെ കലാ സപര്യയിലേക്ക് വെളിച്ചം വീശുന്ന രണ്ടു പത്ര ഫീച്ചറുകൾ ഇതോടൊപ്പം ഷെയർ ചെയ്യുന്നു. ഹരിപ്രിയക്ക് കലാരംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.   ഹരിപ്രിയ മുംബൈ ശാഖയിൽ അവതരിപ്പിച്ച ശീതങ്കൻ തുള്ളൽ കാണാം 5+

"തുള്ളൽ കലയിലെ സ്ത്രീ സാന്നിദ്ധ്യം"

സ്മിത പിഷാരടി ഇനി സിനിമയിൽ

ബാംഗ്ലൂരിലെ അറിയപ്പെടുന്ന നൃത്ത അദ്ധ്യാപികയും നൃത്ത സംവിധായികയുമായ ശ്രീമതി സ്മിത പിഷാരടി ആദ്യമായി അഭിനയിക്കുന്ന വെളിച്ചം തേടി എന്ന ചലച്ചിത്രം തിരുവനന്തപുരത്ത് നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (IFFK) യിൽ പ്രദർശിപ്പിച്ചു. ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ഈ ചിത്രം മേളയിൽ വളരെയേറെ ശ്രദ്ധയും അഭിനന്ദനങ്ങളും പിടിച്ചു പറ്റി. സ്മിതക്ക് ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷമാണ് വെളിച്ചം തേടിയിൽ. ശ്രീ കെ. റിനോഷൻ ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. മറ്റു അഭിനേതാക്കൾ നൊയ്ല ഫ്രാൻസി, നിധിൻ പോപ്പി, പൂജ ശ്രേനൻ, സ്നിഗ്ദ്ധ നായർ, മണികണ്ഠൻ കെ,രക്ഷിത് പവാർ, ശരൺ. സ്മിത പിഷാരടിയെയും അവരുടെ നർത്തന പ്രതിഭയും വിപുലമായി നമ്മൾ അറിയുന്നത് തൃശ്ശൂരിൽ…

"സ്മിത പിഷാരടി ഇനി സിനിമയിൽ"

Darshitha PP Graduated Masters in Energy Systems  from The University of Melbourne.

Darshitha is daughter of Amayur Pisharath Venugopalan & Puthoor Pisharath Devaki. Husband: Kundoor Pisharath Anilkumar Ramanathan Pisharody.

Pisharody Samajam, Website and Thulaseedalam Congratulate her on her achievement!

 

13+

Doctorate for Radhika Mohandasan

Radhika Mohandasan, D/o. Mohandasan (Mahadevamangalam Pisharam) and Indira (Manakulangara Pisharam) has been awarded Ph. D Degree – Doctor of Philosophy in faculty of science & technology for Thesis on ” the neural mechanisms of food reward in Drosophila melanogaster”, by Pune University. Pisharody Samajam, Website and Thulaseedalam Congratulate her on this achievement. 16+

"Doctorate for Radhika Mohandasan"

അവയവദാനത്തെക്കുറിച്ചുള്ള ഹ്രസ്വചിത്രമായ ‘വാടാമല്ലി’ ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.

ശ്രീമതി വൈക (ഗീത സതീഷ് പിഷാരടി) രചനയും സംവിധാനവും നിർവ്വഹിച്ച ‘വാടാമല്ലി‘ അവയവദാനത്തിന്റെ നിർണായക പ്രശ്നത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് അർത്ഥവത്തായ സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും മാറ്റത്തിന് പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് സംവിധായകയായ വൈക അഭിപ്രായപ്പെട്ടു. ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിന്റെ നാമനിർദ്ദേശം അതിന്റെ ഫലപ്രദമായ കഥപറച്ചിലിന്റെയും അഭിനേതാക്കളുടെ അർപ്പണബോധത്തിന്റെയും തെളിവാണെന്ന് കൂടി  അവർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ഗാന്ധിനഗറിലെ യുവ പ്രതിഭകളാണ്. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നത് സതീഷ് പിഷാരോടിയാണ്.

ശുകപുരത്ത് പിഷാരത്ത് ഗീത  വളരെക്കാലമായി ഗുജറാത്തിലെ ഗാന്ധിനഗറിലാണ് താമസം. ഭർത്താവ് പനങ്ങാട്ടുകര പിഷാരത്ത് സതീഷ് പിഷാരോടി. മകൾ: അനന്യ.

ശ്രീമതി ഗീത സതീഷ് പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

To see the short film, click on the link below.

3+