പ്രശസ്ത വാദ്യകലാകാരൻ ഒറ്റപ്പാലം ഹരിയുടെ കലാരംഗത്തെ പരീക്ഷണങ്ങളുടെയും പുതുമകൾ കണ്ടെത്തലിന്റെയും കഥ പറയുകയാണ് മാതൃഭൂമിയുടെ ഈ ഫീച്ചർ.
വായിക്കാം.
https://www.mathrubhumi.com/videos/news-in-videos/hari-the-timila-maestro-1.10376885
അസതോ മാ സദ് ഗമയ, തമസോ മാ ജ്യോതിർഗമയ
News about Sakhas
പ്രശസ്ത വാദ്യകലാകാരൻ ഒറ്റപ്പാലം ഹരിയുടെ കലാരംഗത്തെ പരീക്ഷണങ്ങളുടെയും പുതുമകൾ കണ്ടെത്തലിന്റെയും കഥ പറയുകയാണ് മാതൃഭൂമിയുടെ ഈ ഫീച്ചർ.
വായിക്കാം.
https://www.mathrubhumi.com/videos/news-in-videos/hari-the-timila-maestro-1.10376885
പിഷാരോടി സമാജം മുൻ പ്രസിഡണ്ടും തൃശൂർ ശാഖയുടെ വൈസ് പ്രസിഡണ്ടുമായ ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ പത്നി ശ്രീമതി ഉഷാ ചന്ദ്രന്റെ എഴുപതാം പിറന്നാൾ 19-02-2025 ന് രാവിലെ 10 ന് തൃശൂർ ഹോട്ടൽ എലൈറ്റ് ഇന്റർനാഷനലിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ സമുചിതമായി ആഘോഷിച്ചു.
ഡോക്ടർ പത്മജൻ, ശ്രീ ജി പി നാരായണൻ കുട്ടി,ശ്രീ സി പി അച്യുതൻ,ശ്രീമതി വാസന്തി ഗോപാലൻ, ശ്രീമതി എ. പി സരസ്വതി എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതിലധികം പേർ പങ്കെടുത്ത നാരായണീയ പാരായണത്തോടെ ആരംഭിച്ച സപ്തതി ആഘോഷത്തിൽ പിഷാരോടി സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ,കേണൽ ഡോക്ടർ ശ്രീ വി പി ഗോപിനാഥൻ,ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി ശ്രീ വാകയിൽ നന്ദൻ,ശ്രീ മാനംപിള്ളി രവി നമ്പൂതിരി, ശ്രീമതി എ പി സരസ്വതി എന്നിവർ പിറന്നാളാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ശ്രീമതി രഞ്ജിനി ഗോപിയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ നടന്ന തിരുവാതിരക്കളിയും ശ്രീമതി സൗമ്യ നിശാന്തിന്റെ മംഗള ഗാനവും ശ്രീ രവികുമാർ നീലാംബരി തയ്യാറാക്കികൊണ്ട് വന്നു വായിച്ച മംഗള പത്രവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.
ശ്രീ എ രാമചന്ദ്ര പിഷാരോടി ഏവർക്കും നന്ദി പറഞ്ഞു. ശ്രീമതി ജ്യോതി ബാബു പിറന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി
ശ്രീമതി ഉഷ ചന്ദ്രന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും സപ്തതി ആശംസകൾ
The 70th birth day of Smt. Usha Chandran, wife of Shri A. Ramachandra Pisharody, former President of Pisharody Samajam and Vice-President of Thrissur Sakha, was celebrated on 19-02-2025 at 10 am at Thrissur Hotel Elite International in the presence of family members and friends.
The Saptathi celebrations started with a Narayaneeya Recitation by Dr. Padmajan, Shri G.P. Narayanankutty, Sri C.P. Achuthan, Smt. Vasanthi Gopalan and Smt. A.P. Saraswathi and was also attended by Shri K.P. Gopakumar, General Secretary of Pisharody Samajam, Col. Dr. V.P. Gopinathan, Mr. K.P. Balakrishna Pisharody, Sree V.P. Balakrishna Pisharody, Sree Vakayil Nandan, Sri Mananpilly Ravi Namboothiri and Mrs. A.P. Saraswathi, who all spoke and conveyed their wishes to her. Thiruvathirakali led by Smt. Ranjini Gopi and her team, the Mangala song by Smt. Soumya Nishanth and the Mangala Pathram prepared and read by Sri Ravikumar Neelambari received lot of attention.
Smt. Jyothi Babu led the birthday celebrations and Shri A Ramachandra Pisharody conveyed thanks to everyone.
Saptathi greetings to Smt. Usha Chandran from Pisharody Samajam, Thulaseedalam and website.
കോട്ടയം ശാഖയിലെ ശ്രീഭദ്ര കെ പ്രസാദ് സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന, സംസ്കൃതം നാടകം തുടങ്ങിയ 4 മത്സരങ്ങളിൽ ഫസ്റ്റ് എ ഗ്രേഡോടെയും ജില്ലാ തലത്തിൽ മോഹിനിയാട്ടം, അഷ്ടപദി, ഒപ്പന എന്നിവ എ ഗ്രേഡോടെയും സംസ്ഥാന തല കലോത്സവത്തിൽ സംസ്കൃതം നാടകം ഫസ്റ്റ് എ ഗ്രേഡോടെയും വിജയിയായി. കോട്ടയം ശാഖാ അംഗങ്ങളായ വിദ്യയുടെയും പ്രസാദിന്റെയും മകളാണ് ശ്രീഭദ്ര. ശ്രീഭദ്രക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 8+
"ശ്രീഭദ്രക്ക് സബ് ജില്ലാ തലം മുതൽ സംസ്ഥാന തല കലോത്സവങ്ങളിൽ സമ്മാനങ്ങൾ"
കാലിക്കറ്റ് സർവകലാശാല A~Zone കലോത്സവത്തിൽ ആദിത്യകൃഷ്ണൻ കലാപ്രതിഭയായി.
കഥാ പ്രസംഗം, മാപ്പിളപ്പാട്ട് (Male), കഥകളി സംഗീതം ( Male), ദേശഭക്തി ഗാനം തുടങ്ങിയവയിൽ ഒന്നാം സ്ഥാനവും വട്ടപ്പാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് പാലക്കാട് വിക്ടോറിയ കോളേജിലെ അവസാന വർഷ ബോട്ടണി വിദ്യാർത്ഥിയായ ആദിത്യൻ ഈ നേട്ടം കരസ്ഥമാക്കിയത്.
ആദിത്യൻ കോങ്ങാട് ശാഖാ വൈസ് പ്രസിഡണ്ട് ആണ്ടാം പിഷാരത്ത് അച്യുതാനന്ദന്റെയും ജ്യോതിയുടെയും മകനാണ്.
ആദിത്യന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
Adithyakrishnan has been named Kalapratibha at the Calicut University A~Zone Arts Festival.
Adithyan, a final year botany student of Victoria College, Palakkad, achieved this feat by securing the first place in katha prasamgam, mappilapattu (male) kathakali music, Deshabhakthi Ganam competitions and second in Vattappattu.
Adithyan is son of Kongad Sakha Vice-President Andam Pisharath Achuthanandan and Jyothi.
Congratulations to Adithyan from Pisharody Samajam, website and Thulaseedalam!
സംസ്ഥാതല ഗണിതശാസ്ത്രമേളയിൽ HS വിഭാഗം പസിലിൽ(Puzzle) ദേവിക രാജഗോപാൽ പിഷാരോടി മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
കുത്തനൂർ പിഷാരത്ത് രാജഗോപാലൻ്റെയും മുടവന്നൂർപിഷാരത്തെ മിനിയുടെയും മകളാണ് ദേവിക. സഹോദരി ഗോപിക.
ദേവികക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

തപസ്യ കലാസാഹിത്യവേദി , തൃശ്ശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥ – കവിത മത്സരങ്ങളിലെ കഥാ വിഭാഗത്തിൽ വി.പി വിജയരാഘവന് മൂന്നാം സമ്മാനം.
ശ്രീ വിജയരാഘവൻ എഴുതിയ ആനന്ദ പൂത്തിരികൾ എന്ന കഥക്കാണ് സമ്മാനം ലഭിച്ചത്. ഒന്നാം സ്ഥാനം ഡോ. ടി.വി ഉണ്ണികൃഷ്ണൻ എഴുതിയ അമ്പലം മുറ്റം കുളം എന്ന കഥക്കും രണ്ടാം സ്ഥാനം ശ്രീദേവി അമ്പലപുരം എഴുതിയ കാലചക്രത്തിൻ്റെ കരുതലുകൾ എന്ന കഥക്കുമാണ് ലഭിച്ചത്.
വല്ലച്ചിറ പിഷാരത്ത് വിജയരാഘവൻ നല്ലൊരു കവിയുമാണ്. താമസം തൃശൂർ അഞ്ചേരി കിഴക്കെ പിഷാരം. ഭാര്യ ദീപ എം. മാതേത്ത് ഹൗസ് വെട്ടുകാട്. മകൾ ഡോ. ഉമ വിജയരാഘവൻ M D, മകൻ വിഷ്ണു വിജയരാഘവൻ.
ശ്രീ വിജയരാഘവന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ കേരള സർക്കാർ വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർത്ഥികൾക്ക് ജനുവരി 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷ നൽകേണ്ട വെബ്സൈറ്റ് https://www.kswcfc.org/
വിശദ വിവരങ്ങൾക്ക് മനോരമ വാർത്ത വായിക്കുക.

കോട്ടക്കൽ നാട്യസംഘത്തിലെ കഥകളി വേഷം അദ്ധ്യാപകൻ ശ്രീ കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല നൽകുന്ന ഈ വർഷത്തെ വി എസ് ശർമ്മ എൻഡോവ്മെന്റ് ലഭിച്ചു.
മറ്റു വിവിധ കലാകാരന്മാർക്കും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കോട്ടക്കൽ പ്രദീപ് കഥകളി വേഷക്കാരൻ എന്നതിന് പുറമെ എട്ടോളം ആട്ടക്കഥകൾക്ക് രചനയും നിർവ്വഹിച്ചിട്ടുണ്ട്. ഈയിടെ ഒരു തുള്ളൽ കഥയും “ദ്വാരകാനാശം” രചിക്കുകയുണ്ടായി.
പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പുഞ്ചപ്പാടത്ത് വടക്കേപ്പാട്ട് പുത്തന്‍ പിഷാരത്ത് അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത് ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനാണ്.
ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു.
കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും 2024 നവംബറിൽ എൽ. എൽ. ബി. യിൽ 85 % മാർക്കോടെ വിജയിച്ച ഗോവിന്ദ് പി. പഠന കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗസിലർ ആയി വിജയിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.
ഗോവിന്ദിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !
സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ കഥ സംസ്ഥാന കലോത്സവ വേദിയിൽ അവതരിപ്പിച്ചു.
മഞ്ചേരി GBHS പത്താം തരം വിദ്യാർത്ഥിനി അവനിജ മനോജാണ് ഈ പുത്തൻ കഥ കലോത്സവ അരങ്ങിലവതരിപ്പിച്ചത്.
മദ്യവർജ്ജന സന്ദേശം ഉയർത്തിക്കാട്ടുന്ന ഈ കഥ കേരളത്തിലെ വർത്തമാനകാല രീതികളെ നിശിതമായി വിമർശിക്കുന്ന ഒന്നാണ് .
ഇതിനകം എട്ട് ആട്ടക്കഥകൾ രചിച്ച പ്രദീപ് കോട്ടക്കൽ ആര്യവൈദ്യശാല കഥകളി സംഘത്തിലെ അദ്ധ്യാപകനുമാണ്.
ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ, അഭിനന്ദനങ്ങൾ !
Recent Comments