മുഖവുരയുടെ കോൽ വിളക്കുമായി ആരും മുന്നിൽ നടക്കേണ്ടതില്ലാത്ത സാമൂഹ്യ പ്രവർത്തകനാണ് വേണു പാലൂർ . പതിതരുടെ പക്ഷപാതിത്വം അദ്ദേഹത്തിന്റെ ചോരയുടെ ചുവപ്പാണ്. വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് കൂടെയുള്ളവർക്കു വഴിച്ചൂട്ടുമായി അദ്ദേഹം മുന്നിൽ നടക്കുന്നു. നൂതനാശയങ്ങളുടെ വറ്റാത്ത ഉറവയായ, സഹപ്രവർത്തകരിലേയ്ക്ക് ഇടതടവില്ലാതെ പ്രസരിയ്ക്കുന്ന ഊർജ്ജശേഖരമായ ആ സംഘാടന മികവ് പുരോഗമന പ്രസ്ഥാനങ്ങൾ പങ്കിട്ടെടുത്തു . ശാസ്ത്ര സാഹിത്യ പരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം , ലൈബ്രറി കൗൺസിൽ ,സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പദ്ധതി, അദ്ധ്യാപക പ്രസ്ഥാനം …പിന്നെയും ഏതെല്ലാം ഇടങ്ങളിൽ വേണു പാലൂർ അടയാളപ്പെട്ടു ! ഈ തിരിമുറിയാപ്പെയ്ത്തിനിടയിൽ ചിത്രകാരനായ വേണു പാലൂരിനെ നമ്മളും, അദ്ദേഹം തന്നെയും മറന്ന മട്ടായി. ഇപ്പോൾ, സൗഹൃദങ്ങളുടെ നിരന്തര പ്രേരണ, തന്റെ ചിത്രങ്ങളെ…
"പ്രത്യാശയുടെ നിറക്കൂട്ടുകളുമായൊരു ചിത്രകാരൻ"Archives: News
News about Sakhas
പ്രതിലിപി വെബ്‌സൈറ്റ് സംഘടിപ്പിച്ച ‘കാവ്യഹൃദയം ‘ എന്ന കവിതാ രചനാ മത്സരത്തിൻ്റെ ഒന്നാം സമ്മാനം പ്രശസ്ത കവയത്രി രമ പിഷാരടിക്ക്. 5000 രൂപയാണ് സമ്മാനത്തുക. രമയുടെ മൗനം എന്ന രചനയാണ് സമ്മാനാർഹമായത്. ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാര ജേതാവായ കവി ശ്രീ ശ്രീനിവാസൻ തൂണേരിയാണ് പ്രസ്തുത മത്സരത്തിലെ രചനകൾ മൂല്യനിർണ്ണയം നടത്തിയത്. ഒന്നാം സ്ഥാനത്തിനർഹമായ മൗനം എന്ന കവിത ആശയ വ്യക്തത കൊണ്ടും ഘടനാ തലത്തിലുള്ള സൂക്ഷ്മത കൊണ്ടും വേറിട്ടുനിൽക്കുന്നു.സാമ്പ്രദായികമായ താളാത്മകതയിൽ ഊന്നിനിന്നു കൊണ്ട് എന്നാൽ ഒട്ടും മടുപ്പിക്കാതെ പറയാനുദ്ദേശിച്ച ആശയം ഭംഗിയായി പ്രതിഫലിപ്പിച്ചു എന്ന് മൂല്യനിർണ്ണയം നടത്തിയ കവി വിലയിരുത്തി. രമ പ്രസന്ന പിഷാരോടിക്ക് അഭിനന്ദനങ്ങൾ. 4+
"പ്രതിലിപി “കാവ്യഹൃദയം” കവിതാ രചനാ മത്സരത്തിൽ രമ പിഷാരടിക്ക് ഒന്നാം സമ്മാനം"2019 ഒക്ടോബർ മുതൽ വെബ്‌സൈറ്റിനൊരു മുഖചിത്രം ഉണ്ടായിരിക്കും. ഓരോ ആഴ്ചയും പുതിയൊരു മുഖചിത്രവുമായാണ് ഇനി വെബ് സൈറ്റ് നിങ്ങൾക്ക് മുമ്പിലേക്കെത്തുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരുടെ, ഉറ്റവരുടെ ചിത്രങ്ങൾ ആണ് തുടക്കത്തിൽ മുഖചിത്രമായി കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്. ചിത്രങ്ങൾ SLR ക്യാമറയിൽ എടുത്ത, ഫോട്ടോഗ്രാഫിയുടെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ചെടുത്തവയായിരിക്കണം . ചിത്രങ്ങൾ താഴെപ്പറയുന്ന സൈസിൽ ആണ് അയക്കേണ്ടത്. 1400(h) x 450(w) pixel (low resolution jpeg format) അയക്കേണ്ട വിലാസം: mail@pisharodysamajam.com ചിത്രങ്ങൾ തിരഞ്ഞെടുക്കുവാനും തിരസ്കരിക്കുവാനുമുള്ള പൂർണ്ണാധികാരം വെബ്‌സൈറ്റ് എഡിറ്റോറിയൽ ബോർഡിനായിരിക്കും. ചിതങ്ങൾ അയക്കുന്നവർ അതോടൊപ്പം ഫോട്ടോഗ്രാഫറുടെ താഴെപ്പറയുന്ന വിവരങ്ങളും നൽകേണ്ടതാണ്. 1.പേരും അയക്കുന്നയാളുടെ ഒരു ഫോട്ടോയും(ബാനറിൽ താഴെയായി പാസ്പോർട്ട് സൈസിൽ ഇൻസേർട്ട് ചെയ്ത്) 2.മുഖചിത്രത്തിൽ കാണുന്നയാളുടെ…
"വെബ്‌സൈറ്റ് മുഖചിത്ര മത്സരം സംഘടിപ്പിക്കുന്നു/Website conducting a Coverpage Picture Contest"



Recent Comments