അച്ഛന്റെ സ്മരണാർത്ഥം മക്കൾ അവർ പഠിച്ച സ്‌കൂളുകളിലേക്ക് ടിവിയും സ്മാർട്ട് ഫോണുകളും നൽകി

പരേതനായ വെളപ്പായ ആനായത്ത് പിഷാരത്ത് നാരായണ പിഷാരോടിയുടെ സ്മരണാർത്ഥം മക്കൾ ടിവി, സ്മാർട്ട് ഫോൺ എന്നിവ സ്‌കൂളുകൾക്ക് നൽകി. മകൻ ജി പി രാജേന്ദ്രന്റെ വാക്കുകൾ: വിദ്യാഭ്യാസം, അറിവ്, തിരിച്ചറിവ്…അതെന്നും അച്ഛന് മുഖ്യമായിരുന്നു. അവ കൃത്യമായി നിലനിർത്താനും പകർന്നു നൽകാനും അച്ഛൻ ശ്രദ്ധിച്ചിരുന്നു, മൂന്നോ നാലോ മാസങ്ങൾക്കപ്പുറം വരെ. മരണാനന്തരം അച്ഛന്റെ ഭൗതികദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിന് എന്നുള്ളത് ഞങ്ങളെ മനഃപാഠമാക്കിയിരുന്നു..അതുപോലെത്തന്നെ കൈമാറി. ഒപ്പം പറഞ്ഞു വച്ചതായിരുന്നു അച്ഛൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വെളപ്പായയിലെ LP സ്കൂൾ, അമ്മ പഠിച്ച മണ്ണാർക്കാട് ചങ്ങലീരി UP സ്കൂൾ, ഞങ്ങൾ മൂന്നു പേരും പഠിച്ച പെരുവയൽ St.Xaviers UP സ്കൂൾ, അവസാന പത്തിരുപതു വർഷം വേങ്ങേരിക്കാരൻ…

"അച്ഛന്റെ സ്മരണാർത്ഥം മക്കൾ അവർ പഠിച്ച സ്‌കൂളുകളിലേക്ക് ടിവിയും സ്മാർട്ട് ഫോണുകളും നൽകി"

തമിഴ്‌നാട്ടിൽ കോവിഡ് ഡ്യൂട്ടിയുമായി ഡോ. ഭവ്യജ

കോവിഡ് പടർന്ന് പിടിച്ച സംസ്ഥാനങ്ങളിലൊന്നായ തമിഴ്‍നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ KAPV ഗവ. മെഡിക്കൽ കോളേജിൽ ഹൌസ് സർജൻ ആയി കോവിഡ് രോഗികളെ പരിചരിക്കുകയാണ് ഡോ. ഭവ്യജ. മുംബൈ,ചെന്നൈ നഗരങ്ങളെ അപേക്ഷിച്ച് വ്യാപനം അത്ര തന്നെയില്ലെങ്കിലും ഭവ്യജ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കോവിഡ് രോഗികൾ വലുതായി ചികിത്സ നേടുന്ന ആശുപത്രിയാണ്.   ഭവ്യജ കൊടകര ശാഖയിലെ വാസുപുരത്ത് പിഷാരത്ത് കൃഷ്ണൻ കുട്ടിയുടേയും തിരുനാവായ കുടലിൽ പിഷാരത്ത് ഭാരതിയുടെയും ഇളയ മകളാണ്.   ലോകമെമ്പാടും നേരിടുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ തങ്ങളുടെ ആരോഗ്യം പോലും പണയം വെച്ച് നടത്തുന്ന ഈ പ്രവർത്തനങ്ങൾ ശ്‌ളാഘനീയം തന്നെ. ഭവ്യജക്കും, ഇത്തരത്തിൽ സാമൂഹ്യസേവന പ്രവർത്തനം നടത്തുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. 25+

"തമിഴ്‌നാട്ടിൽ കോവിഡ് ഡ്യൂട്ടിയുമായി ഡോ. ഭവ്യജ"

മുബൈ കോവിഡ് രോഗികളെ പരിചരിച്ച് Dr. വാണി വാസുദേവൻ

ലോകമൊന്നാകെ അടിപതറിയ കൊറോണ വൈറസ് വ്യാപനം ഭീതിജനകമായി മുന്നേറുമ്പോൾ ഇന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികളുള്ള മുബൈയിലെ സയൻ (Sion) ലോകമാന്യ തിലക്‌ മുനിസിപ്പൽ മെഡിക്കൽ കോളേജിൽ രോഗീ പരിചരണത്തിൽ വ്യാപൃതയായി കർമ്മനിരതയാവുകയാണ് പുലാമന്തോൾ ശാന്തി ഹോസ്പിറ്റലിലെ Dr. വട്ടേനാട്ട് പിഷാരത്ത് വാസുദേവന്റെയും Dr. അഞ്ചേരി പിഷാരത്ത് തുളസി വാസുദേവൻറെയും മകളായ Dr. വാണി വാസുദേവൻ. കോവിഡ് മഹാവ്യാധിയുടെ ലോകമെമ്പാടുമുള്ള തേർവാഴ്ച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുമ്പോൾ മനുഷ്യരാശിയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ കോവിഡ് രോഗികളെ പരിചരിക്കുന്നതിൽ നിന്നും പലരും മാറിനിൽക്കുമ്പോൾ ഇത്തരം രോഗികളെ പരിചരിക്കുന്നത് തൻറെ ജീവിതചര്യയായി മാറ്റിയിരിക്കുയാണ് ഇവർ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എം-ബി-ബി-സി ന് ശേഷം മഹാരാഷ്ട്രയിലെ സയൻ (Sion)…

"മുബൈ കോവിഡ് രോഗികളെ പരിചരിച്ച് Dr. വാണി വാസുദേവൻ"

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് Honorary Colonel പദവി

പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് ഔദ്യോഗികമായി Honorary Colonel പദവി നൽകി രാജ്യം ആദരിച്ചു. അദ്ദേഹം വൈസ് ചാൻസലർ ആയി ജോലി ചെയ്യുന്ന Deenabandhu Chhotu Ram University of Science and Technology, Murthal, Sonepat ലെ NCC മേഖല Colonel Commandant ആയും അദ്ദേഹത്തിന് ചുമതല നൽകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ അത്യുന്നത സ്ഥാനലബ്ധിയിൽ പിഷാരോടി സമാജവും വെബ്‌സൈറ്റും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. 12+

"പ്രൊഫ. ഡോ. രാജേന്ദ്രകുമാർ ആനായത്തിന് Honorary Colonel പദവി"

സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച ലിഫ്റ്റുമായൊരു പിഷാരോടി

-മുരളി മാന്നനൂർ   ഇദ്ദേഹം വല്ലച്ചിറ പിഷാരത്ത് ജയൻ. 30-35 വർഷം നീണ്ട വിദേശവാസത്തിനു ശേഷം ഇപ്പോൾ പത്നി ബീനയും മകൻ അനിരുദ്ധും അടങ്ങിയ കുടുംബത്തോടൊപ്പം തൃശ്ശൂർ ജില്ലയിലെ കോടാലിയിൽ സ്ഥിര താമസമാക്കിയിരിക്കുന്നു. വിശ്രമവേളകളിൽ ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക യെന്നതു അദ്ദേഹത്തിന്റെ ഒരു ഹോബിയാണ്. സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് അദ്ദേഹം നിർമ്മിച്ച ലിഫ്റ്റ് ആണിത്. ഒരേ സമയം 3-4 പേർക്ക്(ഉദ്ദേശം 400 കി. ഗ്രാം)ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതു രൂപ കല്പന ചെയ്തിട്ടുള്ളത്. മുകളിലും താഴെയും എത്തുമ്പോൾ സ്വയം നിൽക്കുന്ന സ്വിച്ച് എഞ്ചിനീയർ കൂടിയായ അദ്ദേഹം സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ, സ്ട്രക്ചറൽ വർക്ക് , ലേബർ ചാർജ്, മോട്ടോർ എല്ലാമടക്കം ഏതാണ്ട് ഒരു…

"സ്വന്തം വീട്ടിൽ സ്വപ്രയത്നം കൊണ്ട് നിർമ്മിച്ച ലിഫ്റ്റുമായൊരു പിഷാരോടി"

അന്ന് ആ സാഹസം ചെയ്യാൻ പിന്തുണ നൽകിയത് കുടുംബം; ഇപ്പോൾ ജീവിതം ഹാപ്പി

അരുൺ രാഘവനെ കുറിച്ച് ഇന്നലെ മനോരമയിൽ വന്ന സചിത്ര ഫീച്ചർ. വായിക്കുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://www.manoramaonline.com/homestyle/spot-light/2020/06/07/arun-raghavan-actor-home-family-life.html?fbclid=IwAR0wGZHLj7c22VMDw9LWfv0a98Cq_P06SoM1TS3FkeDohIEDofTSAqY0Sow 3+

"അന്ന് ആ സാഹസം ചെയ്യാൻ പിന്തുണ നൽകിയത് കുടുംബം; ഇപ്പോൾ ജീവിതം ഹാപ്പി"

കനക് നൃത്തോത്സവത്തിൽ ഡോ. ശാലിനി ഹരികുമാർ

കനക് നൃത്തോത്സവത്തിൽ ഇന്ന്, 14-06-2020 വൈകീട്ട് 6.30 നു ഡോ. ശാലിനി ഹരികുമാർ നൃത്തം അവതരിപ്പിക്കുന്നു. Please log on to https://www.youtube.com/user/04Sunanda at 6.30 pm to watch the program.   3+

"കനക് നൃത്തോത്സവത്തിൽ ഡോ. ശാലിനി ഹരികുമാർ"

വീടാണ് സ്വർഗ്ഗം

കോലം കെട്ടാതെ വന്നെത്തിയ കൊറോണ, കോലം കെട്ടിയ ലോകത്തെ മുഴുവൻ ജനതയെയും ജാതി മത വ്യത്യാസങ്ങളില്ലാതെ, നാടാണ് നല്ലതെന്നും വീടാണ് സ്വർഗ്ഗമെന്നുമുള്ള തിരിച്ചറിവ് മാനവരാശിക്ക് നൽകിയെന്ന് കവിതാ രൂപത്തിലുള്ള ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു, ഭരതം എന്റർടൈൻമെന്റ് ഒരുക്കിയ “വീടാണ് സ്വർഗ്ഗം”. രചന, സംഗീതം: ഭാസിരാജ്(Pishrody Samajam website Creative & Technical head), ഉണ്ണിരാജ് ആലാപനം: സലീഷ് നനദുർഗ്ഗാ ഓർക്കസ്‌ട്രേഷൻ: ബെൽ സ്റ്റുഡിയോ, ഇരിഞ്ഞാലക്കുട   4+

"വീടാണ് സ്വർഗ്ഗം"

തുളസീദളം വീണ്ടും നിങ്ങളിലേക്ക്..

കോവിഡ് 19 ലോക് ഡൗൺ മൂലം ലോകം മുഴുവൻ സ്തംഭനാവസ്ഥയിൽ ആയിത്തീർന്നതിനാൽ തുളസീദളം ഏപ്രിൽ, മെയ് ലക്കങ്ങൾ പ്രസിദ്ധികരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ കുറെ ഇളവുകൾ ലഭിച്ചതിനാലും, അംഗങ്ങളുടെ ആകാംക്ഷാഭരിതമായ അന്വേഷണങ്ങൾ മാനിച്ചും, 2020 ജൂൺ ലക്കം പതിവുപോലെ ജൂൺ 8 ന് പ്രസിദ്ധികരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഏപ്രിൽ, മെയ് ലക്കങ്ങളിലേക്ക് തയ്യാറാക്കി വെച്ചിരുന്നവയിൽ തെരഞ്ഞെടുത്ത ചില രചനകൾ കൂടി ഉൾക്കൊള്ളിച്ചു ഏപ്രിൽ-മെയ്-ജൂൺ ലക്കമായിട്ടാണ് ഇത്തവണ പ്രസിദ്ധികരിക്കുന്നത്. ഏതെങ്കിലും ശാഖ വാർത്തകളോ പരസ്യങ്ങളോ ചേർക്കേണ്ടതുണ്ടെങ്കിൽ മെയ് 28 നകം അയച്ചു തരണമെന്നഭ്യർത്ഥിക്കുന്നു. എല്ലാവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്, മാനേജർ, തുളസീദളം 2+

"തുളസീദളം വീണ്ടും നിങ്ങളിലേക്ക്.."

‘സുഖമോ ജയതേ’

‘സുഖമോ ജയതേ…. മോഹൻലാലിന് ഷഷ്ടിപൂർത്തി ആദരമായി സംസ്കൃത ഗാനവുമായി രമേഷ് പിഷാരടിയും സ്റ്റീഫൻ ദേവസിയും https://www.manoramanews.com/news/entertainment/2020/05/21/tribute-to-mohanlal.html 10+

"‘സുഖമോ ജയതേ’"