ഹരികൃഷ്ണൻ രചിച്ച കീർത്തനം നാളെ പ്രീമിയർ ചെയ്യുന്നു

യുവചൈതന്യം നവരാത്രി ക്ലാസിക് ഫെസ്റ്റ് 2020യുടെ ആമുഖ ഗാനം രചിച്ച ശ്രീ കെ പി ഹരികൃഷ്ണൻ (സമാജം ജന. സെക്രട്ടറി) പ്രസ്തുത ഗാനത്തിൻറെ വലിയ വിജയത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്, തൻറെ ഗാനരചനാ വൈഭവത്തെ ഇക്കുറി ഒരു കീർത്തന രചനയിലൂടെ സാക്ഷാത്കരിച്ചിരിക്കുകയാണ്. ദേവീ ശ്രീ മാതൃരൂപിണീ.. എന്ന് തുടങ്ങുന്ന കീർത്തനം കല്യാണി രാഗത്തിൽ, ആദിതാളത്തിൽ ചിട്ടപ്പെടുത്തി ആലപിക്കുന്നത് അദ്ദേഹത്തിന്റെ തന്റെ മരുമക്കളായ വന്ദനയും സഞ്ജനയും. ഈ ആൽബത്തിന്റെ പ്രീമിയർ റിലീസ് നാളെ രാവിലെ 8 മണിക്ക് പിഷാരടി സമാജം യുട്യൂബ് ചാനലിൽ നിർവ്വഹിക്കുന്നതാണ്. ശ്രീ ഹരികൃഷ്ണന് ഈ സപര്യ ഇനിയും തുടരുവാൻ സരസ്വതീ ദേവി കടാക്ഷിക്കട്ടെ എന്ന് ആശംസിക്കുന്നു. 7+

"ഹരികൃഷ്ണൻ രചിച്ച കീർത്തനം നാളെ പ്രീമിയർ ചെയ്യുന്നു"

ശിവപുരത്തെ വിശേഷങ്ങൾ – ഓഡിയോ നാടകവുമായി നന്ദു പിഷാരടി

അടുത്ത ഒരു ബെല്ലോടെ നാടകം ആരംഭിക്കുന്നു… അതെ, 37 വർഷങ്ങൾക്കപ്പുറത്തെ സ്‌കൂൾ ബെൽ മണി മുഴക്കങ്ങൾക്കിപ്പുറം എരുമപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ 1982-83 ബാച്ച് മേറ്റ്സ് ഒത്തു കൂടിയപ്പോൾ, കോവിഡ് പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു ദൂരെ നിന്നും ഒന്നിച്ചു ചേർന്ന് ഒരു റേഡിയോ നാടക രൂപത്തിലുള്ള ഓഡിയോ നാടകം എന്നത്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫിസ് ജീവനക്കാരനായ നന്ദകുമാർ പിഷാരടി. ശിവപുരത്തെ വിശേഷങ്ങളുടെ നാടകകൃത്തും സംവിധായകനും നന്ദുവാണ്. കോവിഡ് എന്ന മഹാമാരി ജനങ്ങളെ തമ്മിലകറ്റിയ ഈ സാഹചര്യത്തിൽ എരുമപ്പെട്ടി സ്കൂളിലെ നന്ദകുമാറിന്റെ പത്താം ക്ലാസ് സഹപാഠികളുടെ ഒത്തു ചേരൽ പ്രോഗ്രാം നിന്നു പോകുന്ന ഒരു ഘട്ടം വന്നപ്പോൾ…

"ശിവപുരത്തെ വിശേഷങ്ങൾ – ഓഡിയോ നാടകവുമായി നന്ദു പിഷാരടി"

സാമ്പത്തിക സംവരണം-സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി

ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് കേരള സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്തുന്നതിനുള്ള  മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനും റിട്ട ജഡ്ജി കെ. ശശീധരന്‍ നായര്‍ ചെയര്‍മാനും അഡ്വ.…

"സാമ്പത്തിക സംവരണം-സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി"

അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു

പ്രശസ്ത സംവിധായകൻ ജയരാജ്‌ സംവിധാനം ചെയ്യുന്ന Back Packers എന്ന ചിത്രത്തിൽ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഹരി ചരണിനോടൊപ്പം ഒരു മനോഹരമായ ഗാനതത്തിലെ ഏതാനും വരികൾ പാടാനുള്ള ഭാഗ്യമാണ് അർച്ചന വിജയൻ എന്ന കൊച്ചു മിടുക്കിക്ക് കൈവന്നിരിക്കുന്നത്‌. മഞ്ഞളൂർ പിഷാരത്ത പി. കെ. വിജയന്റെയും ശുകപുരത്ത് പിഷാരത്ത് ദേവിയുടെയും മകളാണ് കോട്ടയം മെഡിക്കൽ കോളജിലെ എം ബി ബി എസ് വിദ്യാർത്ഥിനിയായ അർച്ചന. ഈ ചിത്രത്തിൽ ജയരാജിന്റെ സഹസംവിധായകനായി പ്രവർത്തിക്കുന്നത് ദർശൻ പിഷാരോടിയാണ്. അർച്ചനക്ക് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും ഭാവുകങ്ങൾ! ഗാനം കേൾക്കാം 11+

"അർച്ചന വിജയൻ ജയരാജ് ചിത്രത്തിൽ പാടുന്നു"

ഫ്ലവർസ് ടി വി ന്യൂസ് 24 ചാനലിൽ യുവചൈതന്യം ക്‌ളാസിക് ഫെസ്റ്റിന്റെ റിപ്പോർട്ട്

ഫ്ലവർസ് ടി വി ന്യൂസ് 24 ചാനലിൽ യുവചൈതന്യം ക്‌ളാസിക് ഫെസ്റ്റിന്റെ റിപ്പോർട്ട് ഇന്ന് ടെലികാസ്റ്റ് ചെയ്തു. ന്യുസിന്റെ ഭാഗം കാണുവാൻ ചാനൽ കാണുക. നമ്മുടെ ന്യൂസിന്റെ ക്ലിപ്പ് ഇവിടെ കൊടുക്കുന്നു. 6+

"ഫ്ലവർസ് ടി വി ന്യൂസ് 24 ചാനലിൽ യുവചൈതന്യം ക്‌ളാസിക് ഫെസ്റ്റിന്റെ റിപ്പോർട്ട്"

യുവചൈതന്യം നവരാത്രി ക്‌ളാസിക് ഫെസ്റ്റ് ചിത്ര അരുൺ ഉദ്‌ഘാടനം ചെയ്തു

യുവചൈതന്യം presents നവരാത്രി ക്‌ളാസിക് ഫെസ്റ്റ് 2020 Powered by Bharatham Entertainments, co-powered by Piramal enterprises Ltdന്‍റെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായിക ചിത്ര അരുൺ 17-10-2020നു വൈകീട്ട് 6 മണിക്ക് വിഡിയോ കോൺഫറൻസിലൂടെ കൂടിയ യോഗത്തിൽ വെച്ച് നിർവ്വഹിച്ചു. ശ്രീ രാജൻ രാഘവൻ വന്നെത്തിയ ഏവർക്കും സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷൻ പിഷാരോടി സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി തന്റെ ആദ്ധ്യക്ഷപ്രഭാഷണത്തിൽ കോവിഡിന് ശേഷം സമാജത്തിൽ ഉണർവ്വുണ്ടാക്കിയ ഈ യുവചൈതന്യം തരംഗത്തെ പറ്റി പ്രത്യേകം പറയുകയുണ്ടായി. ശ്രീമതി ചിത്ര അരുണിനെ പരിചയപ്പെടുത്തിയ ശ്രീ കെ പി ഹരികൃഷ്ണൻ അദ്ദേഹത്തിന്റെ വരികളെ ആമുഖ ഗാനത്തിൽ ചിത്ര നൽകിയ ശ്രുതിമധുര സാദ്ധ്യതകളിലൂടെ എങ്ങിനെ ഇത്രയും…

"യുവചൈതന്യം നവരാത്രി ക്‌ളാസിക് ഫെസ്റ്റ് ചിത്ര അരുൺ ഉദ്‌ഘാടനം ചെയ്തു"

അക്കിത്തം എഴുതാൻ ഉപയോഗിച്ച മഷി മനുഷ്യസങ്കടങ്ങളുടെ കണ്ണീര് ആയിരുന്നു

അക്കിത്തം എഴുതാൻ ഉപയോഗിച്ച മഷി മനുഷ്യസങ്കടങ്ങളുടെ കണ്ണീര് ആയിരുന്നു… കവി പി പി രാമചന്ദ്രൻ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമായ മഹാകവി അക്കിത്തത്തെ അനുസ്മരിക്കുന്നു, മനോരമ ദിനപത്രത്തിൽ. ലേഖനത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം. Read more at: https://www.manoramaonline.com/literature/literaryworld/2020/10/15/pp-ramachandran-remembering-akkitham-achuthan-namboothiri.html 1995ൽ അദ്ദേഹം മഹാകവിയുമായി നടത്തിയ,  ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ ലിങ്കും ഇവിടെ വായനക്കാർക്കായി ഷെയർ ചെയ്യുന്നു.   1+

"അക്കിത്തം എഴുതാൻ ഉപയോഗിച്ച മഷി മനുഷ്യസങ്കടങ്ങളുടെ കണ്ണീര് ആയിരുന്നു"

ശാന്തി നാരായണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്

ശാരദാ സർവ്വകലാശാല, ഗ്രെയ്റ്റർ നോയ്ഡയിൽനിന്ന്​ മാനേജ്മെൻ്റിൽ ഡോക്ടറേറ്റ് നേടിയ ശാന്തി നാരായണൻ. കല്ലുവഴി ത്രിവിക്രമ പുരത്ത് പിഷാരത്ത് നാരായണൻ – മുളങ്കുന്നത്ത് കാവ് പടിഞ്ഞാറെ പിഷാരത്ത് ശാന്ത നാരായണൻ ദമ്പതികളുടെ മകളും തിരുവേഗപ്പുറ ആനായത്ത് പിഷാരത്ത് പ്രൊഫ. ഉണ്ണിക്കൃഷ്ണൻെറ ഭാര്യയുമാണ്. ശ്രീമതി ശാന്തി ഉണ്ണികൃഷ്ണന് വെബ് സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ 20+

"ശാന്തി നാരായണന് മാനേജ്മെൻ്റിൽ ഡോക്ടറേറ്റ്"

Zomato Loot കോണ്ടെസ്റ്റിൽ അനൂപ് രാഘവന്റെ പരസ്യത്തിന് നാലാം സമ്മാനം

സോമാറ്റോ കമ്പനിയുടെ ഭക്ഷണങ്ങളെക്കുറിച്ചും ഡെലിവറികളെക്കുറിച്ചും രസകരമായ ഒരു ആശയം ഉൾപ്പെടുത്തി നടത്തിയ ഫൺ പരസ്യ മത്സരത്തിൽ അനൂപ് രാഘവന്റെ പരസ്യം നാലാം സ്ഥാനം നേടി. ഇതിന്റെ ആശയവും സംവിധാനവും അനൂപ് രാഘവന്റേതാണ്. ജേഷ്ഠസഹോദരനായ സീരിയൽ-സിനിമ താരം അരുൺ രാഘവനാണ് ഇതിൽ മുഖ്യവേഷം ചെയ്തിരിക്കുന്നത്. അനൂപിന് വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും അഭിനന്ദനങ്ങൾ. സമ്മാനാർഹമായ പരസ്യം 3+

"Zomato Loot കോണ്ടെസ്റ്റിൽ അനൂപ് രാഘവന്റെ പരസ്യത്തിന് നാലാം സമ്മാനം"

ദേവായനത്തിലെ ജ്ഞാനസൂര്യൻ

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. ഈയിടെ ജ്ഞാനപീഠപുരസ്കാരം നൽകി രാജ്യം ആദരിച്ച കേരളത്തിന്റെ പ്രിയ കവി, മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ഇന്ന്, 15-10-2020 രാവിലെ നമ്മോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വെബ്‌സൈറ്റും പിഷാരോടി സമാജവും അനുശോചനങ്ങൾ രേഖപ്പെടുത്തുന്നു. പൂനെയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന “വാഗ്ദേവത” മാസികയിൽ ഒക്ടോബർ ലക്കത്തിൽ അദ്ദേഹത്തെക്കുറിച്ച് തുളസീദളം മുഖ്യ പത്രാധിപ രമ പ്രസന്ന പിഷാരോടി എഴുതിയ ലേഖനം ഈ അവസരത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു. രമ പ്രസന്ന പിഷാരോടി (അർദ്ധനാരീശ്വരം എന്ന കവിതാസമാഹാരത്തിന് മഹാകവി അക്കിത്തത്തിൻ്റെ അനുഗ്രഹവും, അവതാരികയും ലഭിച്ചിട്ടുണ്ട് ലേഖികയ്ക്ക്) ഒരു കണ്ണീർക്കണം മറ്റു-ള്ളവർക്കായ് ഞാൻ പോഴിക്കവേഉദിക്കയാണെന്നാത്മാവി-ലായിരം സൗരമണ്ഡലം” “ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ച്ചെലവാക്കവേഹൃദയത്തിലുലാവുന്നുനിത്യ നിർമല പൗർണമി” (മഹാകവി…

"ദേവായനത്തിലെ ജ്ഞാനസൂര്യൻ"