തുള്ളൽ കലാകാരൻ പരേതനായ കോങ്ങാട് അച്യുത പിഷാരോടിയുമായുള്ള അഭിമുഖം

പ്രശസ്ത തുള്ളൽ കലാകാരൻ പരേതനായ കോങ്ങാട് അച്യുത പിഷാരോടിയുമായുള്ള അനാമിക വിഷന്റെ 2014ൽ ചിത്രീകരിച്ച അഭിമുഖം ഇവിടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു. അദ്ദേഹം അവതരിപ്പിച്ച ഒരു ഓട്ടൻ തുള്ളൽ 2+

"തുള്ളൽ കലാകാരൻ പരേതനായ കോങ്ങാട് അച്യുത പിഷാരോടിയുമായുള്ള അഭിമുഖം"

രാജൻ രാഘവൻറെ “വർഷം 39″നു ബെസ്റ്റ് എഡിറ്റിങ് അവാർഡ്

  എട്ടാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2020ലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാജൻ രാഘവൻ സംവിധാനം ചെയ്ത് സോമൻ കൊടകര തിരക്കഥ എഴുതി അഭിനയിച്ച് അനൂപ് രാഘവനും രമേശും കൂടി ഛായാഗ്രഹണം നിർവഹിച്ച, ആദർശ് എഡിറ്റിങ് നിർവഹിച്ച “വർഷം 39” എന്ന ഷോർട് ഫിലിമിന് ബെസ്റ്റ് എഡിറ്റിങ് അവാർഡ് കിട്ടിയിരിക്കുന്നു. ബെസ്റ്റ് എഡിറ്റർ -ആദർശ്. എഡിറ്റർ ആദർശിനും, ശ്രീ രാജൻ രാഘവനും അനൂപിനും അഭിനന്ദനങ്ങൾ ! 4+

"രാജൻ രാഘവൻറെ “വർഷം 39″നു ബെസ്റ്റ് എഡിറ്റിങ് അവാർഡ്"

ഭാഗവത സപ്‌താഹ ആചാര്യൻ (Late)എ കെ ബാലകൃഷ്ണ പിഷാരോടിയുടെ അഭിമുഖം

ഭാഗവത സപ്‌താഹ ആചാര്യനായിരുന്ന പരേതനായ എ കെ ബാലകൃഷ്ണ പിഷാരോടിയുമായി അനാമിക വിഷൻ എന്ന ചാനൽ  മുമ്പ്  നടത്തിയ അഭിമുഖം ഇവിടെ നിങ്ങൾക്കായി ഷെയർ ചെയ്യുന്നു. 7+

"ഭാഗവത സപ്‌താഹ ആചാര്യൻ (Late)എ കെ ബാലകൃഷ്ണ പിഷാരോടിയുടെ അഭിമുഖം"

ദർശൻ സംവിധാനം ചെയ്ത ആദ്യ പരസ്യ ചിത്രം

പ്രശസ്ത സംവിധായകൻ ബാബു നാരായണന്റെ മകൻ ദർശൻ ആദ്യമായി സംവിധാനം ചെയ്ത പരസ്യ ചിത്രം റിലീസ് ചെയ്തു. ആസ് പാസ് എന്ന ഒരു മൊബൈൽ ആപ്പിന്റെ ഷൂട്ട് ചെയ്ത പരസ്യമാണത്. ക്യാമറാമാൻ കൂടിയായ ദർശൻ ഇപ്പോൾ സംവിധാന രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇപ്പോൾ ജയരാജിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചു വരുന്നു. ദർശൻ സംവിധാന കലയിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. Link of the ad https://youtu.be/F-shboc7O-U 1+

"ദർശൻ സംവിധാനം ചെയ്ത ആദ്യ പരസ്യ ചിത്രം"

അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു

സിനിമ സംവിധായകനായ രാജൻ രാഘവൻ സംവിധാനം ചെയ്ത് മകനായ അനൂപ് രാഘവൻ ഛായാഗ്രഹണം നിർവ്വഹിച്ച വർഷം 39 എന്ന ഡോക്യൂമെന്ററി ഫിക്‌ഷൻ ഫിലിം മുംബൈയിൽ ഇപ്പോൾ നടക്കുന്ന എട്ടാമത് ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് വരുന്ന എൻട്രികളിൽ നിന്നുമാണ് വർഷം 39 തെരഞ്ഞെടുക്കപ്പെട്ടത് എന്നത് വലിയ നേട്ടം തന്നെയാണ്. വിദ്യാലയം പ്രതിഭകളെത്തേടി എന്ന പരിപാടി യുടെ ഭാഗമായി സിനിമ-നാടക പ്രവർത്തകനായ സോമൻ കൊടകരയെ ആദരിക്കുന്നതിനായി വീട്ടിലെത്തിയ അദ്ധ്യാപകരും വിദ്യാർത്ഥികളും, സ്കൂൾ കാലഘട്ടത്തിലെ മറക്കാനാവാത്ത ഒരനുഭവം എന്താണ് എന്ന് ചോദിച്ചപ്പോൾ, അന്ന് പഠിക്കാൻ മറന്നു പോയ 8 വരി ഇംഗ്ലീഷ് കവിത യാണ് എന്ന് പറഞ്ഞപ്പോൾ, ഒരു…

"അച്ഛനും മകനും ലോകസിനിമയുമായി മത്സരിക്കുന്നു"

കളിയച്ഛൻ പുരസ്കാരം കലാ. വാസുപ്പിഷാരടിക്ക്

ചെറുതുരുത്തി കഥകളി സ്‌കൂളിന്റെ കളിയച്ഛൻ പുരസ്കാരം പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം വാസുപ്പിഷാരോടിക്ക് നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു. കോങ്ങാട് എം എൽ എ, കെ വി വിജയദാസ് സെപ്തംബർ 9 നു വാസുപ്പിഷാരോടിയുടെ വീട്ടിലെത്തി പുരസ്കാരദാനം നിർവ്വഹിക്കും. 10000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക. അവരുടെ കഥകളി സ്‌കൂളിന്റെ വാര്ഷികത്തോടനുബന്ധിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. വാർഷികം ഓൺലൈൻ ആയി സെപ്‌റ്റംബർ അഞ്ചു മുതൽ ഒമ്പതു വരെ ആണ് നടത്തുന്നത്. ശ്രീ വാസുപ്പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും അഭിനന്ദനങ്ങൾ 2+

"കളിയച്ഛൻ പുരസ്കാരം കലാ. വാസുപ്പിഷാരടിക്ക്"

..

കുട്ടികളുടെ കൗൺസലിങ് കേന്ദ്രത്തിലേക്ക് സങ്കടവിളികളും. ലോക്‌ഡൗൺ കാലത്ത് കുട്ടികളുടെ മാനസികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കേരള പോലീസിന്റെ സഹകരണത്തോടെ സർക്കാർ ആരംഭിച്ച ’ചിരി’ പദ്ധതിയിലേക്ക് വന്ന വിളികളുടെ റിപ്പോർട്ട്. റിപ്പോർട്ട് തയ്യാറാക്കിയത് മാതൃഭൂമി ലേഖകൻ ഹരി ആർ പിഷാരോടി ലേഖനം താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വായിക്കാം https://www.mathrubhumi.com/print-edition/kerala/-chiri-an-initiative-by-student-police-cadets-to-provide-counselling-1.5014030 0

".."

ഹർഷ വർഷ ജയരാജ്-ഹ്രസ്വചിത്രം

തട്ടിൻ പുറത്ത് അച്ചുതൻ എന്ന സിനിമയിലൂടെ ചലച്ചിത്ര നായികയായി അരങ്ങേറ്റം കുറിച്ച ശ്രവണ നായികയായി വേഷമിടുന്ന “ഹർഷ വർഷ ജയരാജ്” എന്ന ഹ്രസ്വചിത്രം DMPicz യുട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഇതിൽ നായകനായി വേഷമിട്ടിരിക്കുന്നത് ഇതിനകം ഡാകിനി എന്ന മലയാള ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ശ്രീകാന്ത് ആണ്. ശ്രവണ പരേതനായ സുപ്രസിദ്ധ സംവിധായകൻ ബാബു നാരായണന്റെയും ജ്യോതി ബാബുവിന്റെയും മകളാണ്. സംവിധായകൻ രാഹുൽ റിജി നായരുടെ കീഴിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന ശ്രീകാന്ത് കോട്ടയം മണർകാട് പിഷാരത്ത് ദേവി മോഹനന്റേയും മോഹൻ കുമാറിന്റെയും മകനാണ്. ചിത്രം കാണുവാൻ താഴെക്കാണുന്ന യുട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക 3+

"ഹർഷ വർഷ ജയരാജ്-ഹ്രസ്വചിത്രം"

പൊന്നോണം വന്നല്ലോ

കാറളം കൈനില പിഷാരത്ത് ഭവാനിയുടെയും സുരേഷിന്റെയും മകൾ ശ്രീലക്ഷ്മി രചന നിർവഹിച്ച, സനൽ ശശീന്ദ്ര സംഗീതം നൽകി പാടിയ പൊന്നോണം വന്നല്ലോ എന്ന സംഗീത ആൽബം ആഗസ്ത് 25 നു യുട്യൂബിൽ റിലീസ് ചെയ്തു. ഇതിന്റെ ശബ്ദ മിശ്രണം(ഫൈനൽ മിക്സിങ്) നിർവ്വഹിച്ചിരിക്കുന്നത് ആലത്തൂർ പിഷാരത്ത് ഭാഗ്യലക്ഷ്മിയുടെയും , തിമില വിദ്വാൻ പരക്കാട്ടു പിഷാരത്ത് കാവശ്ശേരി കുട്ടികൃഷ്ണന്റെയും മകൻ ഹരിനാരായണൻ ആണ്. വിഡിയോ കാണുവാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://youtu.be/bSUH8nW607Y 6+

"പൊന്നോണം വന്നല്ലോ"

ആദിത്യൻ ഇനി കഥകളിപ്പാട്ടുകാരൻ

പാലൂർ തെക്കെ പിഷാരത്ത് ശ്രീ അച്ചുതാനന്ദ പിഷാരോടിയുടെയും ആണ്ടാം പിഷാരത്ത് ജ്യോതിയുടെയും മകൻ ആദിത്യൻ 24-8-2020 തിയ്യതി കഥകളി സംഗീതത്തിലും കഥകളിച്ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു. സ്‌കൂൾ യുവജനോത്സവ വേദിയിലെ താരമായ ആദിത്യൻ +2 വിദ്യാർത്ഥിയാണ്. മാസ്റ്റർ ആദിത്യനും മാതാപിതാക്കൾക്കും വെബ്‌സൈറ്റിന്റേയും പിഷാരോടി സമാജത്തിന്റെയും പ്രത്യേക ആശംസകൾ അറിയിക്കുന്നു. 4+

"ആദിത്യൻ ഇനി കഥകളിപ്പാട്ടുകാരൻ"