സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ കേരള സർക്കാർ വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം രൂപയിൽ കവിയാത്ത, മുന്നാക്കസമുദായ വിദ്യാർത്ഥികൾക്ക് ജനുവരി 20ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ നൽകേണ്ട വെബ്സൈറ്റ് https://www.kswcfc.org/

വിശദ വിവരങ്ങൾക്ക് മനോരമ വാർത്ത വായിക്കുക.

വിദ്യാസമുന്നതി സ്‌കോളർഷിപ് – Vidya Samunnati | Kerala Scholarships | Non-professional Course Scholarship

1+

 

കോട്ടക്കൽ നാട്യസംഘത്തിലെ കഥകളി വേഷം അദ്ധ്യാപകൻ ശ്രീ കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല നൽകുന്ന ഈ വർഷത്തെ വി എസ് ശർമ്മ എൻഡോവ്മെന്റ് ലഭിച്ചു.

മറ്റു വിവിധ കലാകാരന്മാർക്കും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

കോട്ടക്കൽ പ്രദീപ് കഥകളി വേഷക്കാരൻ എന്നതിന് പുറമെ എട്ടോളം ആട്ടക്കഥകൾക്ക് രചനയും നിർവ്വഹിച്ചിട്ടുണ്ട്. ഈയിടെ ഒരു തുള്ളൽ കഥയും “ദ്വാരകാനാശം” രചിക്കുകയുണ്ടായി.

പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തില്‍ പുഞ്ചപ്പാടത്ത്‌ വടക്കേപ്പാട്ട്‌ പുത്തന്‍ പിഷാരത്ത്‌ അരുണ ദേവിയുടെയും കരിമ്പുഴ പഴയ പിഷാരത്ത്‌ ഉണ്ണികൃഷ്ണ പിഷാരോടിയുടെയും മകനാണ്.

ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

 

 

7+

ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു.

കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും 2024 നവംബറിൽ എൽ. എൽ. ബി. യിൽ 85 % മാർക്കോടെ വിജയിച്ച ഗോവിന്ദ് പി. പഠന കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗസിലർ ആയി വിജയിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

ഗോവിന്ദിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

13+

സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ കഥ സംസ്ഥാന കലോത്സവ വേദിയിൽ അവതരിപ്പിച്ചു.

മഞ്ചേരി GBHS പത്താം തരം വിദ്യാർത്ഥിനി അവനിജ മനോജാണ് ഈ പുത്തൻ കഥ കലോത്സവ അരങ്ങിലവതരിപ്പിച്ചത്.

മദ്യവർജ്ജന സന്ദേശം ഉയർത്തിക്കാട്ടുന്ന ഈ കഥ കേരളത്തിലെ വർത്തമാനകാല രീതികളെ നിശിതമായി വിമർശിക്കുന്ന ഒന്നാണ് .

ഇതിനകം എട്ട് ആട്ടക്കഥകൾ രചിച്ച പ്രദീപ് കോട്ടക്കൽ ആര്യവൈദ്യശാല കഥകളി സംഘത്തിലെ അദ്ധ്യാപകനുമാണ്.

ശ്രീ പ്രദീപിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും ആശംസകൾ, അഭിനന്ദനങ്ങൾ !

 

6+

കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി.

ജനുവരി 10നു ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

ദാമോദരൻ ആശാന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

10+

ഹാൻഷി ഷാജു പോൾ നാഷണൽ ചീഫ് ആയിട്ടുള്ള, 7 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന അക്കാദമിയുടെ സെൻസെയ് അഭിലാഷ് വി.എം ജില്ലാ ചാർജ്ജ് വഹിക്കുന്ന കോട്ടയം ജില്ലയിൽ നിന്നും
പെരുമ്പാവൂരിൽ വെച്ച് നടന്ന 7 ദിവസത്തെ ഷാവോലിൻ ഇൻ്റർനാഷണൽ മാർഷ്യൽ ആർട്സ് അസോസിയേഷൻ അക്കാദമിയുടെ കരാട്ടെ ബ്ലാക്ക് ബൽറ്റ് ഗ്രേഡിങ്ങ് ടെസ്റ്റിൽ വിനായക് എ പിഷാരടി ബ്ലാക്ക് ബൽറ്റ് നേടി.

കോട്ടയം ശാഖയിലെ വെന്നിമല ശ്രീശൈലത്തിൽ അജിത്കുമാറിൻ്റെയും പൊന്നാനി കിഴക്കേപ്പാട്ട് പിഷാരത്ത് കവിതയുടെയും മകനാണ് വിനായക്.

വിനായകിന് പിഷാരോടി സമാജത്തിൻ്റെയും വെബ്സൈറ്റ് ടീമിൻ്റെയും ആശംസകൾ.

5+

പറവൂർ കളിയരങ്ങിന്റെ ഈ വർഷത്തെ കഥകളി പുരസ്‌കാരങ്ങൾ സദനം രാമകൃഷ്ണനും അഡ്വ. രഞ്ജിനി സുരേഷിനും ലഭിച്ചിരിക്കുന്നു.

ചെണ്ടയിലെ ഡോ. വി അപ്പുക്കുട്ടമേനോൻ സ്മാരക പുരസ്‌കാരം സദനം രാമകൃഷ്ണനും കഥകളി വേഷത്തിനുള്ള ചെറുവല്യാകുളങ്ങര ശ്രീദേവി വാരസ്യാർ സ്മാരക പുരസ്‌കാരം അഡ്വ. രഞ്ജിനി സുരേഷിനും ആണ് ലഭിച്ചിരിക്കുന്നത്. 7777 രൂപയും ഫലകവും പൊന്നാടയുമടങ്ങിയതാണ് പുരസ്‌കാരം.

കളിയരങ്ങിന്റെ പതിമൂന്നാം വാർഷികത്തിൽ 2025 ജനുവരി 5 നു വെളുത്താട്ട് ക്ഷേത്രം ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകും.

രാമകൃഷ്ണനും രഞ്ജിനിക്കും പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

1+

തുള്ളൽ കലയിലെ സ്ത്രീ സാന്നിദ്ധ്യം

തുള്ളൽ രംഗത്തെ വളർന്നു വരുന്ന പ്രതിഭയാണ് കൃഷ്ണപുരത്ത് ഹരിപ്രിയ. പിഷാരോടി സമാജം മുംബൈയുടെ വേദിയിൽ ഡിസംബർ 8നു ഹരിപ്രിയ ആദ്യമായി ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുകയുണ്ടായി. ഹരിപ്രിയയുടെ കലാ സപര്യയിലേക്ക് വെളിച്ചം വീശുന്ന രണ്ടു പത്ര ഫീച്ചറുകൾ ഇതോടൊപ്പം ഷെയർ ചെയ്യുന്നു. ഹരിപ്രിയക്ക് കലാരംഗത്ത് ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.   ഹരിപ്രിയ മുംബൈ ശാഖയിൽ അവതരിപ്പിച്ച ശീതങ്കൻ തുള്ളൽ കാണാം 5+

"തുള്ളൽ കലയിലെ സ്ത്രീ സാന്നിദ്ധ്യം"