ശ്രീപ്രകാശ് ഒറ്റപ്പാലം രചിച്ച അഞ്ചാമത്തെ പുസ്തകമായ ” രാക്കിനാക്കൾ “എന്ന കവിത സമാഹാരം ഒറ്റപ്പാലം മുൻ എം.എൽ.എ. എം ഹംസ ഒറ്റപ്പാലം നഗരസഭ വൈസ് ചെയർമാൻ രാജേഷിന് നൽകിക്കൊണ്ട് പ്രകാശനം നിർവ്വഹിച്ചു. യോഗത്തിൽ ശ്രീ സുകുമാരൻ അദ്ധ്യക്ഷനായി. സായി കിരൺ സ്വാഗതവും കുമാരൻ നന്ദിയും പറഞ്ഞു.
ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച കൃതികൾ: “ആനച്ചൂര്”, “ക്ഷമിക്കണം പങ്കജാക്ഷിയമ്മ പ്രതികരിക്കുന്നില്ല”, “വെങ്കെടേശ്വര ബ്രാഹ്മിൻ റെസ്റ്റോറന്റ്”, “ഓൻ ഞമ്മന്റാളാ” തുടങ്ങിയ നാലോളം കഥാസമാഹാരങ്ങൾ.
നിലമ്പൂർ ചക്കാലത്ത് ജീവൻ പ്രകാശ് പിഷാരത്തെ ലക്ഷ്മിക്കുട്ടി ഭരത പിഷാരോടി ദമ്പതിമാരുടെ പുത്രനായി 14-12-1958 ൽ ജനനം .
ഭാര്യ: വൽസല ത്രിവിക്രമപുരം . മക്കൾ: അരുൺ, അനു.
ശ്രീപ്രകാശിനു അനുമോദനങ്ങൾ!
Recent Comments