വാർഷിക പൊതുയോഗ നോട്ടീസ് പ്രിയപ്പെട്ട അംഗങ്ങളെ, പിഷാരോടി സമാജത്തിന്റെ 46 മത് വാർഷിക പൊതുയോഗവും അനുബന്ധ ഘടകങ്ങളായ PEWS ന്റെ 43 മത് വാർഷിക പൊതുയോഗവും, PPTDTയുടെ 21 മത് വാർഷിക പൊതുയോഗവും സംയുക്തമായി 2024 ജൂൺ 2, ഞായറാഴ്ച തൃശൂർ സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് താഴെപ്പറയുന്ന വിഷയക്രമങ്ങളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. മേൽപ്പറഞ്ഞ വാർഷിക പൊതുയോഗത്തിലേക്ക് എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യവും സജീവ പങ്കാളിത്തവും സാദരം ക്ഷണിച്ചു കൊള്ളുന്നു. എന്ന്, കേന്ദ്രഭരണസമിതിക്ക് വേണ്ടി ആർ ഹരികൃഷ്ണ പിഷാരോടി (കേന്ദ്ര പ്രസിഡണ്ട്) കെ പി ഗോപകുമാർ (ജന. സെക്രട്ടറി) ഡോ. പി ബി രാംകുമാർ (സെക്രട്ടറി, PE&WS) കെ പി രവി ( സെക്രട്ടറി-…
"പിഷാരോടി സമാജം വാർഷിക പൊതുയോഗ നോട്ടീസ്"Archives: News
News about Sakhas
പിഷാരടി സമാജത്തിന്റെ മുഖപത്രമായ തുളസീദളം മാസിക ഏർപ്പെടുത്തിയ പ്രഥമ തുളസീദളം കെ പി നാരായണ പിഷാരടി പുരസ്കാരം പ്രശസ്ത സാഹിത്യകാരനായ ശ്രീ സി. രാധാകൃഷ്ണന് സമർപ്പിക്കുന്നു.
11,111രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം.
അതോടൊപ്പം 2023-24 വർഷത്തിൽ തുളസീദളത്തിൽ പ്രസിദ്ധീകരിച്ചവയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രചനകളുടെ സൃഷ്ടാക്കൾക്കുള്ള തുളസീദളം സർഗ്ഗ പ്രതിഭാ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി ശ്രീമതി രമ പ്രസന്ന പിഷാരോടിക്കും തുളസീദളം നവമുകുളം പുരസ്‌കാരം വിഷ്ണുദത്തിനും നൽകുന്നതാണ്.
2024 ജൂൺ 2 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു 3.30 ന് തൃശൂർ പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വെച്ച് പുരസ്‌കാരങ്ങൾ നൽകുന്നതാണ്.
എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദിയോടെ,
അവാർഡ് നിർണ്ണയ കമ്മിറ്റിക്ക് വേണ്ടി,
കെ പി ഗോപകുമാർ
(ജനറൽ സെക്രട്ടറി)
കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ കലാസാഗർ അവാർഡിൽ പഞ്ചവാദ്യ തിമില വിഭാഗത്തിൽ ശ്രീ കല്ലുവഴി ബാബു അവാർഡിന് അർഹനായി. അവാർഡ് മെയ് 28 നു വൈകീട്ട് 5 മണിക്ക് കേരള കലാമണ്ഡലം നിള ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നൽകുന്നതാണ്. അലനല്ലൂർ അയ്യപ്പൻ കാവിൽ പിഷാരത്തു കരുണാകര പിഷാരോടിയുടെയും കോങ്ങാട് കാവിൽ പിഷാരത്തു വിജയലക്ഷ്മി പിഷാരസ്യാരുടെയും മകനാണ് കല്ലുവഴി ശ്രീവിലാസിൽ താമസിക്കുന്ന ബാബു. ഭാര്യ : സൗമ്യ ബാബു മകൾ : പാർവതി ശ്രീ ബാബുവിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 7+
"കല്ലുവഴി ബാബുവിന് കലാസാഗർ അവാർഡ്"ഈ വർഷത്തെ സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരത്തിൽ കവിത വിഭാഗത്തിനുള്ള പുരസ്‌കാരം രമാ പിഷാരടിക്ക് ലഭിച്ചു. ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം എന്നീ കൃതികൾ പരിഗണിച്ചാണ് പുരസ്‌കാരം. റിട്ടയർഡ് ജസ്റ്റീസ് കെമാൽ പാഷ (രക്ഷാധികാരി), ടി.ജി. വിജയകുമാർ (ചെയർമാൻ), അയ്മനം ജോൺ, കുരീപ്പുഴ ശ്രീകുമാർ, പ്രൊഫ. ബി. ജയലക്ഷ്മി, ബി. രാമചന്ദ്രൻ നായർ, പ്രസന്നൻ ആനിക്കാട്, ജി. പ്രകാശ്, അനിത കെ.ആർ., ബിജു കുഴിമുള്ളിൽ തത്ത്വമസി സാംസ്‌കാരിക അക്കാദമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനൽ എന്നിവർ ചേർന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഡോ. സുകുമാർ അഴീക്കോട് – തത്ത്വമസി പുരസ്കാരം. മെയ് 12-ന് മലപ്പുറത്ത് വെച്ചു നടക്കുന്ന ‘തത്ത്വമസി’ സാഹിത്യോത്സവത്തിൽ വെച്ച്…
"രമ പിഷാരോടിക്ക് അഴീക്കോട് തത്വമസി പുരസ്കാരം"തൃശൂർ കഥകളി ക്ലബിന്റെ LSV ഫൌണ്ടേഷൻ യുവഗായക പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കോട്ടക്കൽ സന്തോഷിന് ലഭിച്ചു. 2024 മെയ് 4 നു വൈകീട്ട് 3 മണിക്ക് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‍കാരം സമർപ്പിക്കും. ശ്രീ കോട്ടക്കൽ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 6+
"LSV ഫൌണ്ടേഷൻ യുവഗായക പുരസ്കാരം"Vignesh Ajithkumar Pisharody completed his M.Sc. in Finance Technology with distinction from Coventry University, London. He is Son of M.S.Ajithkumar from Payyappady Vennimala Pisharam & Kavitha from Ponnani Kizhakkeppat Pisharam.
Pisharody Samajam, Website and Thulaseedalam congratulate him on this achievement !
കോങ്ങാട് സംഗീതവിദ്യാലയത്തിന്റെ ‘നാദലയ’ സംഗീതപുരസ്കാരം മൃദംഗവാദകൻ Dr. പാലക്കാട് കെ. ജയകൃഷ്ണന്. തൃശ്ശൂർ ആകാശവാണിയിൽ സീനിയർഗ്രേഡ് ആർട്ടിസ്റ്റായ, കൊല്ലങ്കോട് സ്വദേശിയായ ജയകൃഷ്ണൻ തൃശ്ശൂർ കോലഴിയിലാണ് താമസം. വിദ്യാലയത്തിന്റെ 22-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി മേയ് ഒന്നിന് വൈകീട്ട് 4.30-ന് കോങ്ങാട് യശോദ ഇൻ കല്യാണമണ്ഡപത്തിൽ നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സംഗീതസംവിധായകൻ വിദ്യാധരൻ പുരസ്കാരം സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരമെന്ന് സംഘാടകർ വ്യക്തമാക്കി. ജയകൃഷ്ണന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ ! 4+
"നാദലയ പുരസ്‌കാരം പാലക്കാട് ജയകൃഷ്ണന്"അഞ്ചു മിനിറ്റിൽ തൃശൂർ പൂരത്തിന്റെ പ്രധാന ദൃശ്യ മധുരങ്ങൾ ഹൃദ്യമായ സംഗീതത്തിൽ ചാലിച്ച് സമർപ്പിച്ച് ടി. പി രവികുമാർ സംഗീത ആൽബം ഒരുക്കിയിരിക്കുന്നു.
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് കൊണ്ട് വടക്കുന്നാഥൻ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരം നൈതലക്കാവ് ഭഗവതി തുറക്കുന്നത് മുതൽ ഭഗവതിമാർ വിട ചൊല്ലിപ്പിരിയുന്നത് വരെയുള്ള 36 മണിക്കൂർ നേരത്തെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളും ഉൾക്കൊള്ളിച്ചു കൊണ്ട് നീലാംബരി സ്റ്റുഡിയോസിന്റെ ബാനറിൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ടി പി രവികുമാർ (തേനാരി പിഷാരം) എഴുതി സംഗീതം നൽകി ശ്രീ ബാലറാം കെ പാടിയ പൂരപ്പെരുമ എന്ന സംഗീത ദൃശ്യ ആൽബം ഈയിടെ പൂരം എക്സിബിഷൻ വേദിയിൽ വെച്ച് റിലീസ് ചെയ്തു. ആൽബം ഉൾക്കൊള്ളുന്ന വിഷയത്തിന്റെ ചാരുതയത്രയും ഇരട്ടിയാക്കിത്തരുന്നുണ്ട് ശ്രീ രവി വർമ്മയുടെ പശ്ചാത്തല സംഗീതം.
പൂരക്കാലത്ത് തന്നെ തികച്ചും അനുയോജ്യമായ രീതിയിൽ വളരെ മനോഹരമായി ചിട്ടപ്പെടുത്തി പുറത്തിറക്കിയ ഈ ആൽബം വെറുമൊരു വീഡിയോ ആൽബമല്ല. മറിച്ച് പൂരത്തിന്റെ എളുപ്പത്തിൽ സാധ്യമാകുന്ന സൂചക മാദ്ധ്യമം കൂടിയാണ്
ശ്രീ ടി പി രവികുമാറിനും അതോടൊപ്പം ശ്രീ ബാലറാം അടക്കം നീലാംബരിയുടെ ഈ ദൃശ്യ സംഗീത മധുരത്തിന്റെ ഭാഗമായ എല്ലാവർക്കും പിഷാരോടി സമാജത്തിന്റെയും തുളസീ ദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ!
എറണാകുളം, തൃപ്പൂണിത്തുറ കോട്ടക്കകം റോഡിൽ താമസിക്കുന്ന മുടവന്നൂർ പിഷാരത്ത് സുജയുടെയും പരേതനായ ഡോ. രവി പിഷാരോടിയുടെയും രണ്ടാമത്തെ മകൻ ഭരത് കൃഷ്ണ പിഷാരോടിക്ക് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക് ലഭിച്ചു. ഇത് മൂന്നാം തവണയാണ് ഭരത് സിവിൽ സർവീസ് പരീക്ഷയിൽ പരിശ്രമം നടത്തുന്നത്. ഐ എ എസ് ആണ് തന്റെ ലക്ഷ്യമെന്ന് ഭരത് പറയുന്നു. സഹോദരൻ ഡോ. ആദിത്യ പിഷാരോടി ഇന്ത്യൻ നേവിയിൽ ലഫ്റ്റനൻറ് കമാണ്ടർ ആണ്. ഭരത് കൃഷ്ണ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. https://www.manoramaonline.com/district-news/ernakulam/2024/04/17/a-proud-achievement-for-the-district-in-the-civil-service-examination.html 24+
"ഭരത് കൃഷ്ണ പിഷാരോടിക്ക് സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക്"Vishnu Peethambharan Pisharody, son of Peethambharan Achuthan Pisharody and Sowmini Peethambharan Pisharody studying B.COM with Information Technology student in Dr.SNS Rajalakshmi College of Arts and Science, Coimbatore shines as the “Best Outgoing Student – 2024.” This prestigious award recognizes his exceptional performance in academics and extracurricular activities throughout his undergraduate journey. Selected through rigorous screenings including aptitude exams, pitch presentations, group discussions, and interview. Vishnu outperformed all these selection process and won the title. He received the award…
"Vishnu Pisharody adjudged Best Outgoing Student – 2024"
Recent Comments