തുളസീദളം കെ പി നാരായണ പിഷാരോടി സ്മാരക പ്രഥമ സാഹിത്യ പുരസ്‌ക്കാര സമർപ്പണ ചടങ്ങും പിഷാരോടി എഡ്യൂക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ അവാർഡ് / സ്കോളർഷിപ്പ് വിതരണ സമ്മേളനവും 29-09-2024 ഞായറാഴ്ച രാവിലെ 10.30 നു തൃശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിലെ പിഷാരോടി സമാജം നഗറിൽ വെച്ച് നടന്നു.
കുമാരി . ആർ . ദേവികയുടെ ഈശ്വര പ്രാർത്ഥനയോടെ സമ്മേളനം ആരംഭിച്ചു. സമാജം വൈസ് പ്രസിഡണ്ട് ശ്രീ . കെ. പി.മുരളി സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡണ്ട് ശ്രീ . ആർ . ഹരികൃഷ്ണ പിഷാരോടി തുളസീദളം അവാർഡുകളുടെ പ്രസക്തിയെക്കുറിച്ച് വ്യക്തമാക്കി.
തുളസീദളം പുരസ്‌ക്കാര സമർപ്പണ ചടങ്ങിന്റെ ഉദ്‌ഘാടനം ചരിത്ര ഗവേഷകൻ, അദ്ധ്യാപകൻ, സാഹിത്യകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനും എഴുത്തച്ഛൻ അവാർഡ് ജേതാവുമായ ഡോ. എസ് കെ വസന്തൻ നിർവ്വഹിച്ചു.
മാതൃഭൂമിയിലെ സീനിയർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ എം പി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
തുളസീദളം കെ പി നാരായണ പിഷാരോടി സ്മാരക പ്രഥമ സാഹിത്യ പുരസ്‌ക്കാര സമർപ്പണം പ്രശസ്ത സാഹിത്യകാരൻ ശ്രീ സി രാധാകൃഷ്ണന് കേന്ദ്ര പ്രസിഡന്റ് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയും, തുളസീദളം സർഗ്ഗ പ്രതിഭാ പുരസ്‌കാരം ശ്രീമതി രമ പിഷാരോടിക്ക് ശ്രീമതി ജ്യോതി ബാബുവും തുളസീദളം നവമുകുളം പുരസ്‌ക്കാര ജേതാവ് മാസ്റ്റർ വിഷ്ണുദത്തിനു പുരസ്‌ക്കാര ദാനം ജന. സെക്രട്ടറി ശ്രീ കെ പി ഗോപകുമാറും നിർവ്വഹിച്ചു.
ചടങ്ങിൽ തുളസീദളം മുൻ പത്രാധിപ ശ്രീമതി കെ പി ഭവാനിയെയും മുൻ സഹ പത്രാധിപർ ശ്രീ ഇ പി ഉണ്ണിക്കണ്ണനെയും ആദരിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് അവാർഡ് / സ്കോളർഷിപ്പ് വിതരണം പത്മശ്രീ ശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ശ്രീ സി. രാധാകൃഷ്ണൻ , ഡോ . എസ് .കെ വസന്തൻ , ശ്രീ.. എം.പി സുരേന്ദ്രൻ , കേന്ദ്ര / ശാഖാ ഭാരവാഹികൾ, വിവിധ സ്‌പോൺസർമാർ എന്നിവർ ചേർന്ന് നിർവഹിച്ചു.
പിഷാരോടി സമാജം കോങ്ങാട് ശാഖാ നൽകി വരുന്ന തുളസി അവാർഡ് കോങ്ങാട് ശാഖാ പ്രസിഡന്റ് ശ്രീ . കെ പി പ്രഭാകര പിഷാരോടി സമ്മാനിച്ചു. ശ്രീമതി.ദേവി അപ്പംകളം എഴുതിയ കാലവര്ഷത്തിലെ ഉഷ്ണം ‘ എന്ന കഥയ്ക്കാണ് സമ്മാനം. ശ്രീ . എ .പി രാമകൃഷ്ണൻ , ശ്രീ . അരവിന്ദാക്ഷ പിഷാരോടി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
PE & WS സെക്രട്ടറി ഡോ . രാംകുമാർ പി .ബി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങ് ഉച്ചക്ക് 1.30 ഓടെ പര്യവസാനിച്ചു.
കൂടുതൽ വിശദമായ റിപ്പോർട്ടിനും അവലോകനങ്ങൾക്കും ഒക്ടോബർ ലക്കം തുളസീദളം വായിക്കുക.
സമ്മേളനത്തിന്റെ ആദ്യാവസാന ചിത്രങ്ങൾക്കായി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
https://samajamphotogallery.blogspot.com/2024/09/2024_30.html
Click below link to see the video footage of the function.
https://youtube.com/live/6VNXRY-otkY?feature=share
Recent Comments