സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ജനറൽ വിഭാഗത്തിൽ അക്ഷര ശ്ലോകത്തിന് എ ഗ്രേഡ് നേടി കുമാരി നിഖിത പ്രദീപ് ശ്രദ്ധേയയായി.
കാസറഗോഡ് ജില്ല കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം എന്നിവയിലും ഈ മിടുക്കി എ ഗ്രേഡ് നേടിയിരുന്നു.
കണ്ണന്നൂർ പിഷാരത്ത് പ്രദീപ് കുമാറിന്റെയും മഹാദേവ മംഗലം പിഷാരത്ത് ശ്രീകലയുടെയും മകളായ നിഖിത കാസറഗോഡ് ചട്ടഞ്ചാൽ സി എച്ച് എസ് എസ് സ്കൂളിൽ ഒൻപതാം ക്ലാസ്സ് വിദ്യാർഥിനിയാണ്.
കുമാരി നിഖിത പ്രദീപിന് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളം കലാ സാംസ്‌ക്കാരീക സമിതിയുടെയും അഭിനന്ദനങ്ങൾ.


7+

