എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം

എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം

പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ട്, PE&WS എഡ്യുക്കേഷണൽ അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ തുടങ്ങിയ ഉന്നതസ്ഥാനങ്ങളിൽ സ്തുത്യർഹമായ രീതിയിൽ നീണ്ടകാലം സേവനമനുഷ്ഠിക്കുകയും പിഷാരോടി സമാജം പട്ടാമ്പി ശാഖയുടെ ജീവനാഡിയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന എം പി സുരേന്ദ്ര പിഷാരോടിയുടെ           ( സുരേന്ദ്രൻ മാഷ്) ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനായുള്ള യോഗം 2025 ജൂലായ് 20 ന് (20/07/2025) ഞയറാഴ്ച്ച രാവിലെ 11 മണിക്ക് പിഷാരോടി സമാജം കേന്ദ്ര ഭരണസമിതിയുടെയും പട്ടാമ്പി ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ വാടാനാംകുറുശ്ശിയിൽ പട്ടാമ്പി ശാഖാ മന്ദിരത്തിൽ നടന്നു

പിഷാരോടി സമാജം കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, പട്ടാമ്പി ശാഖാ രക്ഷാധികാരി ശ്രീ എം പി മുരളീധരൻ എന്നിവർ ചേർന്ന് സുരേന്ദ്രൻ മാഷിൻെറ ഛായാ ചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരും പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ച് യോഗനടപടികൾ ആരംഭിച്ചു

കുമാരി നിരഞ്ജന ഈശ്വര പ്രാർത്ഥന ചൊല്ലി. ശ്രീ വി എം ഉണ്ണികൃഷ്ണൻ ഏവരേയും സമുചിതമായി സ്വാഗതം ചെയ്തു. പട്ടാമ്പി ശാഖാ പ്രസിഡണ്ട് ശ്രീ T P ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, പട്ടാമ്പി ശാഖാ രക്ഷാധികാരി ശീ എം പി മുരളീധരൻ, പിഷാരോടി സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (KSSPU) ജില്ലാ ജോ. സെക്രട്ടറി ശ്രീ എം രാമചന്ദ്രൻ, പിഷാരോടി സമാജം വൈസ് പ്രസിഡണ്ടും മഞ്ചേരി ശാഖാ സെക്രട്ടറിയുമായ ശ്രീ കെ പി മുരളി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആയിരുന്ന പ്രൊ സി പി ചിത്ര, പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ടും കൊടകര ശാഖ പ്രതിനിധിയുമായ ശ്രീ സി പി രാമചന്ദ്രൻ, സമാജം മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ പിഷാരോടി, മുൻ ജനറൽ സെക്രട്ടറി ശ്രീ സി പി അച്യുതൻ, PE& WS വൈസ് പ്രസിഡണ്ടും ചൊവ്വര ശാഖാ പ്രതിനിധിയുമായ ശ്രീ വി പി മധു, കോങ്ങാട് ശാഖാ പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകരൻ, വടക്കാഞ്ചേരി ശാഖാ പ്രതിനിധി ശ്രീമതി ഗീത കൃഷ്ണദാസ്, ഇരിഞ്ഞാലക്കുട ശാഖാ സെക്രട്ടറി ശ്രീ സി ജി മോഹനൻ, ഗുരുവായൂർ ശാഖാ പ്രതിനിധി ശ്രീ ഐ പി ഉണ്ണികൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ഡോ വി എം വാസുദേവൻ, ശ്രീ അച്യുതാനന്ദൻ കോങ്ങാട്, ശ്രീ ടി ജി രവീന്ദ്രൻ പട്ടാമ്പി, ശ്രീ എം പി വേണുഗോപാൽ കൊളത്തൂർ, ശ്രീ കരിങ്ങനാട് ഉണ്ണികൃഷ്ണ പിഷാരോടി, ശ്രീ എ പി രാമകൃഷ്ണൻ പട്ടാമ്പി, സുരേന്ദ്രൻ മാഷിന്റെ മരുമകൻ ശ്രീ നന്ദകുമാർ എന്നിവർ സുരേന്ദ്രൻ മാഷിനെക്കുറിച്ചുള്ള ദീപ്ത സ്മരണകൾ പങ്കുവെക്കുകയും അദ്ദേഹത്തിൻെറ വ്യക്തിവൈശിഷ്ട്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുംപ്രകീർത്തിച്ച് അനുശോചനം രേഖപ്പെടുത്തി.

വികാര നിർഭരമായ ഈ അനുശോചന യോഗത്തിന് ശ്രീമതി വിജയലക്ഷ്മി മുരളീധരൻ നന്ദി പറഞ്ഞു.

0

One thought on “എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം

  1. റിപ്പോർട്ടിലുള്ള പലത്തും സത്യവിരുദ്ധമാണ്. എൻ്റെ പേര് രവീന്ദ്രൻ, പട്ടാമ്പി എന്നാണ് കാണിച്ചിരിക്കുന്നത്. രവീന്ദ്രൻ, മുബൈ എന്ന് കൃത്യമായി ഹാജർ ബുക്കിൽ ഞാൻ രേഖപ്പെടുത്തിയിരുന്നു.

    കൂടാതെ പ്രാധമിക അഗത്വം പോലും രാജിവച്ച TP ഗോപാലകൃഷ്ണനെ പട്ടാമ്പി ശാഖയുടെ പ്രസിഡൻ്റ് എന്ന് പ്രതിപാതിച്ചിരിക്കുന്നു. തൻ്റെ അനുശോചന പ്രസംഗത്തിൽ ശാഖയിൽ നിന്നും രാജിവച്ച കാര്യം അസന്നിഗ്ധമായി അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു.
    ഇത്തരം വീഴ്ചകൾ ലജ്ജാവഹം എന്നല്ലാതെ എന്തു പറയാൻ.

    0

Leave a Reply

Your email address will not be published. Required fields are marked *