കേരള സാരീസ് ഓണപ്പരസ്യം

കേരള സാരീസ് തികച്ചും ഒരു ഓൺലൈൻ പിഷാരോടി സംരംഭമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി ഏറ്റവും ആധുനീകവും ആകർഷണീയവുമായ വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് വിപണിയിൽ ഇറക്കാൻ ഇവർ പ്രകടിപ്പിക്കുന്ന വൈദഗ്ദ്യം ഇതിനകം വളരെ ശ്രദ്ധ പിടിച്ചു കഴിഞ്ഞിട്ടുണ്ട്. ആരംഭിച്ചു രണ്ട് വർഷത്തിനകം തന്നെ മലയാളികൾ ഉള്ളിടത്ത് നിന്നെല്ലാം വസ്ത്രങ്ങൾക്ക് ഓർഡർ വന്നു എന്നത് തന്നെയാണ് ഉദാഹരണം.
കേരള സാരീസിന്റെ പരസ്യങ്ങളിൽ മോഡലുകൾ ആവുന്നതും പിഷാരോടിമാർ തന്നെയാണെന്നതും പ്രത്യേകതയാണ്.

ഈ പരസ്യത്തിൽ ഷൊർണ്ണൂർ കുളപ്പുള്ളി അമ്പാടിയിൽ (പിഷാരം) ആരതി മുരളിയാണ് മോഡൽ ആയിരിക്കുന്നത്. ആരതിയെ കൂടാതെ മറ്റു മോഡലുകളായ ജിതിൻ, മനു, ശ്വേത മനു, ഐശ്വര്യ സുരജ് തുടങ്ങിയവരെല്ലാം പിഷാരോടിമാർ ആണ്.

കേരള സാരീസിന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ. ആശംസകൾ

 

4+

Leave a Reply

Your email address will not be published. Required fields are marked *