തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുമാരി ശ്രീഭദ്ര കെ പ്രസാദ് സംസ്കൃതനാടകത്തിൽ A ഗ്രേഡ് നേടി ശ്രദ്ധേയയായി. മഹാഭാരതത്തെ ആസ്പദമാക്കി “മുക്തിവർഷം” എന്ന നാടകത്തിൽ രണ്ടു വേഷങ്ങൾ (പാഞ്ചാല, ബലരാമൻ) ചെയ്താണ് കുമാരി ശ്രീഭദ്ര എ ഗ്രേഡ് നേടിയത്.
ഈ വർഷം നടന്ന കോട്ടയം ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഭരതനാട്യത്തിലും A ഗ്രേഡ് ലഭിച്ചിരുന്നു.
കോട്ടയം കുമാരനല്ലൂർ ദേവീവിലാസം സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്ന ശ്രീഭദ്ര, 2025 ൽ തിരുവനന്തപുരത്ത് വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും സംസ്കൃത നാടകത്തിൽ എ ഗ്രേഡും മികച്ച അഭിനേത്രിക്കുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു.
ആ വർഷം തന്നെ കോട്ടയം ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടം, നാടോടിനൃത്തം, ഒപ്പന, തിരുവാതിര, അഷ്ടപതി എന്നിവയിലും A ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
2025 മെയ് മാസം ഇരിഞ്ഞാലക്കുടയിൽ നടന്ന പിഷാരോടി സമാജം കേന്ദ്ര വാർഷികത്തിൽ
ശ്രീഭദ്ര നൃത്തം അവതരിപ്പിച്ചിരുന്നു
അച്ഛൻ :ഏറ്റുമാനൂർ കാവുങ്കൽ പിഷാരത്ത് ശ്രീ ശിവ പ്രസാദ്. അമ്മ വെന്നിമല പിഷാരത്ത് ശ്രീമതി വിദ്യാ പ്രസാദ്. ശ്രീമതി വിദ്യയും കഴിവുറ്റ ഒരു കലാകാരിയാണ്.
കോട്ടയം ശാഖ അംഗം കൂടിയായ കുമാരി ശ്രീഭദ്രക്ക് പിഷാരോടി സമാജം, തുളസിദളം, തുളസീദളം കലാ സാംസ്‌കാരീക സമിതി, വെബ് സൈറ്റ് എന്നിവയുടെ അഭിനന്ദനങ്ങൾ.

