നാളത്തെ രത്നങ്ങൾ – അദ്വിക മുരളി പിഷാരോടി

അദ്വിക മുരളി പിഷാരോടി
———————————————
നന്നേ ചെറുപ്പം മുതലേ നൃത്ത രംഗത്ത് അഭിനിവേശം പ്രകടിപ്പിച്ച കുട്ടിയാണ് അദ്വിക.അദ്വികയുടെ കഴിവ് തിരിച്ചറിഞ്ഞ് നർത്തകി കൂടിയായ അമ്മ ആരതി മുരളി നൃത്തത്തിൽ ആദ്യ പാഠങ്ങൾ നൽകി. ഇപ്പോൾ മൂന്ന് വർഷത്തിലധികമായി കലാമണ്ഡലം ശ്രീലക്ഷ്മിയുടെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തം പഠിക്കുന്നു. 2024 ഇൽ ഗുരുവായൂരമ്പല നടയിൽ അരങ്ങേറ്റം കഴിഞ്ഞു.പിന്നീട് വിവിധ അരങ്ങുകൾ.ഇപ്പോഴേ നടന ചാതുരിയിലും ഭാവ രസങ്ങളിലുമെല്ലാം കഴിവുറ്റ ഒരു നർത്തകിയെ നമുക്ക് അദ്വികയിൽ കാണാൻ കഴിയുന്നുണ്ട്.

ഈയിടെ ഷൊർണ്ണൂർ കുളപ്പുള്ളി അന്തി മഹാ കാളൻ കാവിൽ നടന്ന നൃത്ത പരിപാടിയിൽ നിറഞ്ഞ അഭിനന്ദനങ്ങളോടെ അദ്വിക ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

പട്ടാമ്പി ശാഖയിലെ അംഗമായ കുളപ്പുള്ളി അമ്പാടിയിൽ മുരളി പിഷാരോടിയുടെയും പഴയന്നൂർ തെക്കൂട്ട് പിഷാരത്ത് ആരതിയുടെയും മകളാണ് ഈ ആറാം ക്ലാസുകാരി.തുളസീദളം കലാ സാംസ്‌ക്കാരീക സമിതി അംഗമാണ്.

അറിയപ്പെടുന്ന നൃത്ത പ്രതിഭയും കലാകാരിയുമായി ഉയരാൻ അദ്വികക്ക് സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളം കലാ സാംസ്ക്കാരീക സമിതിയുടേയും അഭിനന്ദനങ്ങൾ.

 

0

Leave a Reply

Your email address will not be published. Required fields are marked *