പിഷാരോടി സമാജം അദ്ധ്യാത്മരാമായണ പരായണ സത്സംഗം 2025

പിഷാരോടി സമാജം അദ്ധ്യാത്മരാമായണ പരായണ സത്സംഗം 2025

പിഷാരോടി സമാജം വെബ്സൈറ്റിൻ്റെ നേതൃത്വത്തിൽ നടന്ന ഒരുമാസം നീണ്ടുനിന്ന ഓൺലൈൻ രാമായണപാരായണ സത്സംഗം അഭ്യുദയകാംക്ഷികളായ അംഗങ്ങളുടെ സജീവപങ്കാളിത്തത്തോടുകൂടി വളരെ ഭംഗിയായി നടന്നു

2020 ൽ കോവിഡ് മഹാമാരി സമയത്താണ് ശ്രീ രാജൻരാഘവൻ (രാജൻ സിത്താര) ആചാര്യ സ്ഥാനത്തിരുന്നുകൊണ്ട് സമാജം വെബ് സൈറ്റിന്റെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ കർക്കിടക മാസത്തിൽ അദ്ധ്യാത്മരാമായണ പാരായണം ആരംഭിച്ചത്.
സമാജം അംഗങ്ങളുടെ സജീവ പങ്കാളിത്തവും പ്രോത്സാഹനങ്ങളും കൊണ്ട് തുടർന്നുള്ള വർഷങ്ങളിലെ കർക്കിടക മാസങ്ങളിലും ഈ സത്സംഗം ഭംഗിയായി നടത്തിവരുന്നു.

ഈ വർഷത്തെ രാമായണ പാരായണം കർക്കടകം 1ന് (2025 ജൂലൈ 17) ഗുരുവായൂരിൽ പിഷാരോടി സമാജം ഗസ്റ്റ് ഹൗസിൽ വച്ചാണ് ആരംഭിച്ചത്. രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ തുളസീദളം മുഖ്യ പത്രാധിപ ശ്രീമതി സരസ്വതി ബാലകൃഷ്ണൻ, അദ്ധ്യാത്മിക പ്രഭാഷകനായ ശ്രീ കരിങ്ങനാട് ഉണ്ണികൃഷ്ണ പിഷാരോടി എന്നിവരുടെ നേതൃത്വത്തിൽ സമ്പൂർണ നാരായണീയ പാരായണം നടന്നു. വൈകുന്നേരം 5.30 ന് ഗുരുവായൂർ ശ്രീ കൃഷ്ണാ കോളേജ് സംസ്കൃതവിഭാഗം മേധാവിയും പ്രശസ്ത പ്രഭാഷകയുമായ ഡോ ലക്ഷ്മി ശങ്കർ, സമാജം പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി, മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, PP&TDT സെക്രട്ടറി ശ്രീ കെ പി രവി എന്നിവർ നിലവിളക്ക് കൊളുത്തി. ഡോ ലക്ഷ്മി ശങ്കർ പ്രൗഢഗംഭീരമായ പ്രഭാഷണത്തോടെ ഈവർഷത്തെ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ആചാര്യൻ ശ്രീ രാജൻ രാഘവൻെറ നേതൃത്വത്തിൽ രാമായണ പാരായണം ആരംഭിച്ചു.
ഗുരുവായൂർ ശാഖാ പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മി ശ്രീ രാമ കീർത്തം ചൊല്ലി.
കൊടകര ശാഖാ മുൻ സെക്രട്ടറിയും പ്രഗത്ഭ നർത്തകനുമായ ശ്രീ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ കൊടകര ശാഖാംഗങ്ങളുടെ “ഭാവയാമി രഘുരാമം” നിഴൽ നൃത്താവിഷ്ക്കാരം വേറിട്ട അനുഭവമായി.
പാരായണത്തിന് പങ്കെടുക്കാൻ നേരിട്ടെത്തിയവർക്ക് ഭക്ഷണം താമസം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയ PP&TDT യുടെ ഭരണസമിതി അംഗങ്ങളോട് വിശിഷ്യാ പ്രസിഡണ്ട് ചന്ദ്രേട്ടൻ, സെക്രട്ടറി ശ്രീ രവി ട്രഷറർ ശ്രീ എ പി ഗോപി എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

നേരിട്ട് സംഘടിപ്പിച്ച സത്സംഗം എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ യൂട്യൂബിൽ ലൈവായി സംപ്രേഷണം ചെയ്തിരുന്നു.

തുടർന്നുള്ള ദീവസങ്ങളിൽ ഗൂഗിൾ മീറ്റിലൂടെയാണ് പാരായണം നടന്നത്. സമാജത്തിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ലോകമെമ്പാടുമുള്ള നമ്മുടെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും അവരവരുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് പാരായണം ആസ്വദിക്കാൻ പാകത്തിൽ ഓരോ ദിവസത്തെയും പാരായണത്തിൻ്റെ ലിങ്ക് എല്ലാ അംഗങ്ങൾക്കും വാട്സ്ആപിലൂടെ നല്കാനും ശ്രദ്ധിച്ചിരുന്നു

അതത് ദിവസത്തെ പാരായണ ഭാഗത്തിന്റെ ചെറു വിവരണം, പ്രാർത്ഥന, ഒരു ദിവസം ശരാശരി നാലുപേരുടെ പാരായണം തുടർന്ന് അന്നത്തെ പാരായണത്തെക്കുറിച്ച് ആചാര്യൻ്റെ വിശകലനം,
പാരായണ സമർപ്പണം എന്ന രീതിയിലാണ് ഓൺലൈൻ രാമായണപാരായണം ക്രമപ്പെടുത്തിയിരുന്നത് അംഗങ്ങൾ അവതരിപ്പിച്ച രാമായണ സംബന്ധിയായ പ്രഭാഷണങ്ങൾ, നൃത്തങ്ങൾ, കീർത്തനങ്ങൾ ഭജനകൾ എന്നിവയും പലദിവസങ്ങളിലും ഉൾപ്പെടുത്തിയിരുന്നു.

ഇത്തവണത്തെ പാരായണത്തിന് വേണ്ടിയുള്ള ഓൺലൈൻ സംവിധാനം നിയന്ത്രിച്ചത് ഗോവിന്ദ് ആണ് എന്ന പ്രത്യേകതയും ഉണ്ട്. ഹോംവർക്കുകൾ, കോച്ചിംഗ് ക്ലാസുകൾ, ഒരാഴ്ച്ചയിലധികം നീണ്ടു നിന്ന പനി എന്നിവയോടൊപ്പം ഒരുദിവസം പോലും മുടക്കം വരാതെ live streaming നിയന്ത്രിച്ച ഗോവിന്ദിന് പ്രത്യേകം അനുമോദനങ്ങൾ അറിയിക്കുന്നു. ലിങ്കുകളും വാർത്തകളും അപ്പപ്പോൾ തന്നെ എല്ലാ ഗ്രൂപ്പുകളിലേക്കും എത്തിച്ച വെബ് ടീം അംഗം ശ്രീ ടി പി ശശികുമാറിൻെറ സേവനവും വളരെ വലുതാണ്.

വായിക്കേണ്ട ഭാഗങ്ങൾ ആ ദിവസം രാവിലെ അഞ്ചുമണിക്കു മുൻപായി ആചാര്യൻ രാജേട്ടൻ വോയ്‌സ് മെസേജ് ആയി ഗ്രൂപ്പിലെ അംഗങ്ങളെ അറിയിക്കും. പാരായണത്തിന് പേര് തന്നവരുടെ സൗകര്യത്തിനനുസരിച്ച് ദിവസം അനുവദിക്കുക ആ ദിവസം അവരെ വീണ്ടും ഓർമ്മിപ്പിക്കുക തുടങ്ങിയ ചുമതലകൾ ആചാര്യൻ രാജേട്ടൻ വളരെ ഭംഗിയായും സൗമ്യമായും നിർവഹിച്ചു.

ദേവികയും ഗോവിന്ദും ഒരു ദിവസം പോലും മുടക്കാതെ എല്ലാ ദിവസവും പ്രാർത്ഥനക്കും പാരായണം ശേഷമുള്ള സമർപ്പണത്തിനും പങ്കെടുത്തു എന്നതും എടുത്തുപറയേണ്ടതാണ്.
ഇവരുടെയെല്ലാം സേവനങ്ങൾ ഒരു നന്ദി വാക്കിൽ ഒതുക്കാൻ പറ്റാത്തതും വിലമതിക്കാനാവാത്തതുമാണ് .

ഈ വർഷം പാരായണത്തിന് പങ്കെടുത്തവരുടെയും കലാപരിപാടികൾ അവതരിപ്പിച്ചവരുടെയും വിവരങ്ങൾ:

പാരായണം ചെയ്തവർ
1. സാവിത്രി നന്ദകുമാർ
2. ധനലക്ഷ്മി രാമചന്ദ്രൻ
3. ശ്രീലത വിജയൻ
4. മോഹൻ പിഷാരടി
5. സരയു ഉണ്ണികൃഷ്ണൻ
6. ജി. ആർ .ഗോവിന്ദ്
7. ഗോവിന്ദ് ഹരികൃഷ്ണൻ
8. ശ്രീശൈല
9. ആദിത്യ കൃഷ്ണൻ
10. അഖില
11. ജയശ്രീ രാജൻ
12. തങ്കമണി വേണുഗോപാൽ
13. രമ ബി പിഷാരടി
14. സുനന്ദ ആനന്ദ്
15. ശ്രീഭദ്ര & ശ്രീബാല
16. ഗിരിജാദേവി
17. ഉഷ നാരായണൻ
18. രാധ ടി പി
19. ഉഷ വി പി
20. സീത രഘുനാഥ്
21. ചന്ദ്രിക ടി പി
22. ശ്രീകുമാരി മോഹനൻ
23. ചന്ദ്രമതി പി
24. രാജലക്ഷ്മി കെ പി
25. സുനന്ദ ജി കുട്ടി
26. റാണി രാധാകൃഷ്ണൻ
27. ശ്രീദേവി മുകുന്ദൻ
28. പ്രസീത ഗോപാലകൃഷ്ണൻ
29. ഓമന എ പി
30. മോഹനൻ പി പി
31. ജയശ്രീ മധു
32. ജയശ്രീ അജിത്ത്
33. ശ്രീ ജ്യോതി
34. പദ്മിനി ഗോപിനാഥ്
35. സതി സി പി
36. പാർവതി എ പി
37. ഗീത ഉണ്ണികൃഷ്ണൻ
38. ബീന ഹരിദാസ്
39. വേണുഗോപാലൻ വീട്ടിക്കുന്ന്
40. ഉഷ ചന്ദ്രൻ
41. ലത ഹരി
42. ദീപ കെ
43. പ്രീത രാമചന്ദ്രൻ
44. രാമചന്ദ്രൻ ടി പി
45. മീന ബലറാം
46. രാധപ്രിയ രവീന്ദ്രൻ
47. നിർമ്മല ഉണ്ണികൃഷ്ണൻ
48. രമാ രാംകുമാർ
49. അച്യുതപ്പിഷാരടി
50. പി വിജയൻ
51. ശ്രീദേവി വിജയൻ
52. സുധാ ഉണ്ണികൃഷ്ണൻ
53. സത്യഭാമ പിഷാരസ്യാർ
54. രാജേശ്വരി മുരളീധരൻ
53. ദേവി രാമൻ
54. ഷീബ ജയൻ
55. വിജയൻ ചെറുകര
56. ലീല വിജയൻ
57. രഞ്ജിനി ഗോപി
58. പ്രീതി ദിനേശൻ
59. ജയശ്രീ വിജയൻ
60. ഗീത A P
61. ശോഭന സുകുമാരൻ
62. പ്രീത രഘു
63. രഘു പിഷാരടി
64. ജയശ്രീ ദേവേശൻ
65. ജിഷ്ണു മനോജ്
66. ജിഷ്ണു ചൊവ്വര
67. രത്നം ബാംഗ്ലൂർ
68. ഗീത കരുണാകരൻ
69. അമൃത അജിത്ത്
70. വൈക സതീഷ്
71. എ പി സരസ്വതി
72. സുഭദ്ര ടി പി
73. അമ്പിളി ശശി
74. ബേബി വേണുഗോപാൽ
75. മാധുരി മോഹൻ
76. സുശീല രവീന്ദ്രൻ
77. സൗമ്യ നിശാന്ത്
78. മുരളി പിഷാരടി (കാനഡ)
79. വർഷാവിജയൻ (കാനഡ)
80. ജയശ്രീ ബാബു
81. ദീപ്തി ദിനേശൻ
82. നവരാഗ് രാമചന്ദ്രൻ
83.നവനീത രാമചന്ദ്രൻ
84.കൃഷ്ണകുമാരി കൃഷ്ണൻ
85.രേഖ രാമചന്ദ്രൻ
86.രാമചന്ദ്രൻ നവമി
87. പ്രസന്ന ബാലചന്ദ്രൻ
88. ചന്ദ്രമതി പി
91. ജയശ്രീ ഉണ്ണികൃഷ്ണൻ
92. രാജീ രാജൻ
93. വി.പി .മുരളി
94. ദേവി അപ്പംകളം
95. ബിന്ദു കെ പി
96. നളിനി ശ്രീകുമാർ
97. ഗീതാ രാമചന്ദ്രൻ
98. രാധിക മോഹൻ
99. രവികുമാർ ടി പി
100. സി പി അച്യുതൻ
101. ഐ പി വിജയലക്ഷ്മി
102. ഉഷ ശ്രീധരൻ
103. വിജയലക്ഷ്മി പ്രഭാകരൻ
104. അനിത സന്തോഷ്
105. ബിന്ദു രാമനാഥൻ

സംഗീത വിരുന്ന്:
1. “ഭാവയാമി രഘുരാമം” അവതരണം: ജി ആർ ഗോവിന്ദ് , രവികുമാർ, ജയകൃഷ്ണൻ

2. രാമചരിതമാനസം ആസ്പദമാക്കി കീർത്തനം• – ജി ആർ.ഗോവിന്ദ്

3. കീർത്തനം: സൗമ്യ നിശാന്ത്
4. ശ്രീരാമ സോപാനം:
I P വിജയലക്ഷ്മി

5.കൈകൊട്ടിക്കളിപ്പാട്ട്: സത്യഭാമ പിഷാരസ്യാർ
6.തിരുവാതിരപ്പാട്ട് : വിജയലക്ഷ്മി പ്രഭാകരൻ
7. കൊട്ടിപ്പാടി സേവ: ജിഷ്ണു മനോജ്
8. സോപാന സംഗീതം : വിജയൻ ചെറുകര
9. കഥകളിപ്പദം: ആദിത്യകൃഷ്ണൻ
10. ഭജന : കുമാരിമാർ ശ്രീബാല & ശ്രീഭദ്ര
11. ഭജന : പ്രസീത ഗോപാലകൃഷ്ണൻ
12. ശ്രീരാമസ്തുതി: ഉഷ നാരായണൻ

നൃത്താവതരണം
13. അനുപ്രദ ഗോകുൽ
14. സൗമ്യ ബാലഗോപാൽ
15. അഖില
16. അനന്യ സതീഷ്
17. മോഹിനിയാട്ടം : മാനസി മധു
18. ചൊല്ലിയാട്ടം (തോരണയുദ്ധം): രാജേഷ് പുഞ്ചപ്പാടം

19. കഥാപ്രസംഗം : സീതാപരിത്യാഗം അവതരണം : K. P. മോഹനനും
സംഘവും, കൊടകര

20.കൈകൊട്ടിക്കളി: മുംബൈ ശാഖ വനിതാ വിഭാഗം
പ്രഭാഷണം
21. സാവിത്രി നന്ദകുമാർ
22. എ പി പാർവതി
23. വൈക സതീഷ്

ഉദ്ഘാടന ദിവസം മുതൽ കൊടകരശാഖാംഗങ്ങളുടെ സജീവ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്. അതിൽ തന്നെ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പാരായണം ചെയ്ത് സത്സംഗത്തെ സാർത്ഥകമാക്കുന്ന മാതൃക കാണിച്ചു തന്ന അംഗങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു
എല്ലാ ദിവസവും രാമായണസംബന്ധമായി ചിന്തോദ്ദീപകമായ ലേഖനങ്ങൾ എഴുതിയ ശ്രീ വേണു വീട്ടിക്കുന്നിനെ പ്രത്യേകം അഭിനന്ദിക്കുന്നു

അദ്ധ്യാത്മരാമായണം പാരായണ സമർപ്പണം:

2025 ആഗസ്ത് 16 ന് തൃശൂർ ശാഖയുടെ നേതൃത്വത്തിൽ തൃശൂരിൽ സമാജം ആസ്ഥാന മന്ദിരത്തിൽ വച്ചാണ് നടത്തിയത്.  സമാജം പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, തുളസീദളം ചീഫ് എഡിറ്റർ ശ്രീമതി സരസ്വതി ബാലകൃഷ്ണൻ, മുൻ പ്രസിഡണ്ട് ശ്രീ കെ പി ബാലകൃഷ്ണൻ, മുൻ ജനറൽ സെക്രട്ടറി ശ്രീ കെ പി ഗോപകുമാർ എന്നിവർ നിലവിളക്ക് കൊളുത്തി സമർപ്പണ ദിവസത്തെ ചടങ്ങുൾക്ക് തുടക്കം കുറിച്ചു. ശ്രീ വിജയൻ ചെറുകര സോപാന സംഗീതം വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാ അംഗങ്ങളും ചേർന്ന ഫലശ്രുതി പാരായണം ചെയ്ത് കർപ്പൂരാരതിയോടെ പാരായണം സമർപ്പിച്ചു. ശ്രീ ജി ആർ ഗോവിന്ദൻ മംഗളകീർത്തനം ആലപിച്ചു. പ്രസാദ വിതരണം ലഘുഭക്ഷണം എന്നിവയോടെ പാരായണ സമർപ്പണ പരിപാടികൾ അവസാനിച്ചു.

എല്ലാം കൊണ്ടും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു രാമായണമാസ ആചരണം കൂടി കടന്നു പോയി. അതിൽ സജീവമായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യമുണ്ട്. ഇതിനുവേണ്ടി പ്രവർത്തിക്കുകയും പങ്കെടുക്കുകയും അനുഗ്രഹങ്ങളും ആശംസകളും നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

അടുത്ത വർഷങ്ങളിൽ കൂടുതൽ പുതിയ പുതിയ പാരായണക്കാർ മുന്നോട്ട് വരണം എന്ന് ആഗ്രഹിക്കുന്നു അതിന് സമാജത്തിന്റെ കേന്ദ്ര ശാഖാ ഭാരവാഹികളുടെയും അംഗങ്ങളുടെയും ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ സഹായ സഹകരണങ്ങൾ ഉണ്ടാവും എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

 

കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി

 

0

Leave a Reply

Your email address will not be published. Required fields are marked *