കൊടകര ശാഖയുടെ 2025 ജനുവരി മാസത്തെ യോഗം

കൊടകര ശാഖയുടെ 2026 വർഷത്തിലെ ആദ്യ പൊതുയോഗം 18/01/2026 ന് വാസുപുരം പിഷാരത്ത് ശ്രീ കൃഷ്ണൻകുട്ടി പിഷാരോടിയുടെ ഭവനത്തിൽ വച്ച് നടന്നു.
3 മണിക്ക് യോഗനടപടികൾ ആരംഭിച്ചു.
മാധുരി മോഹനൻ, അമ്പിളി ശശി എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെ യോഗംആരംഭിച്ചു.

കഴിഞ്ഞ മാസ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞ തൃപ്പാളൂർ പിഷാരത്ത് കുഞ്ഞുകുട്ടി പിഷാരസ്യാരുടെയും ( കൊടകര ശാഖ മുൻ സെക്രട്ടറി സുരേഷ് കുമാറിന്റെ ഭാര്യ മാതാവ്) മറ്റ് സമുദായ അംഗങ്ങളുടെയും സ്മരണയിൽ മൗന പ്രാർത്ഥന നടത്തി.

ഗൃഹനാഥൻ ശ്രീ കൃഷ്ണൻകുട്ടി പിഷാരടി യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രസിഡൻറ് ഉഷശ്രീധരൻ അധ്യക്ഷ പ്രസംഗത്തിൽ കൊടകര ശാഖ നടത്തിയ ഗൃഹസന്ദർശനങ്ങളെക്കുറിച്ച് സംസാരിച്ചു. ആലത്തൂർ, ചാലക്കുടി, വൈലൂർ എന്നിവിടങ്ങളിൽ ഗൃഹ സന്ദർശനം നടത്തുകയും അവിടെയുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുകയും ചെയ്തതായി അധ്യക്ഷ പറഞ്ഞു.
കേന്ദ്ര തീരുമാനങ്ങൾ യോഗത്തെ അറിയിച്ചു.

ശ്രീ സി പി രാമചന്ദ്ര പിഷാരടി ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് പിഷാരോടി സമാജം നടത്തുന്ന പരിപാടികളെക്കുറിച്ച് വിശദമായി സംസാരിച്ചു.
മെയ് 10ന് ചൊവ്വര ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന ചൊവ്വര ശാഖയുടെ അമ്പതാം ജയന്തിയും അതിനോടൊപ്പം ഒരു വർഷം നീണ്ടു നില്ക്കുന്ന സമാജത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൻെറ ഉദ്ഘാടനവും നടത്തുന്നതായും കൊടകര ശാഖയെ ക്ഷണിച്ചതായും അതിലേക്ക് കൊടകര ശാഖയിൽ നിന്ന് എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടെന്നും യോഗത്തെ അറിയിച്ചു. ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ആഗസ്റ്റ് മാസത്തിൽ മധ്യകേരളത്തിലെ സമാജം ശാഖകളെ കോർത്തിണക്കിക്കൊണ്ട് നടത്തുന്ന പരിപാടിയിലേക്കും കൊടകര ശാഖയുടെ എല്ലാം പങ്കാളിത്തവും ഉണ്ടായിരിക്കണമെന്നും പറഞ്ഞു. ഗോൾഡൻ ജൂബിലി ജനറൽ കൺവീനറായി കൊടകര ശാഖയിലെ ശ്രീ രാജൻ സിത്താരയെ തിരഞ്ഞെടുതായി യോഗത്തെ അറിയിച്ചു. അതുകൂടാതെ അമ്പതാം വാർഷിക പ്രോജക്ടിന്റെ ഭാഗമായി ശ്രീ ഗോവിന്ദപുരം ക്ഷേത്രം സമാജം ഏറ്റെടുക്കുവാൻ ആലോചിക്കുന്നതായും യോഗത്തെ അറിയിച്ചു.

സെക്രട്ടറി രമ്യ രാധാകൃഷ്ണൻ അവതരിപ്പിച്ച ഡിസംബർ മാസത്തെ റിപ്പോർട്ടും ട്രഷറർ കെ പി ശശി അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
അതിനുശേഷം നടന്ന ചർച്ചകളിൽ അംഗങ്ങളെല്ലാം സജീവമായി പങ്കെടുത്തു.

കൊടകര ശാഖയുടെ വാർഷിക പൊതുയോഗം എല്ലാ വർഷത്തെയും പോലെ ഗംഭീരമായി നടത്തുവാൻ തീരുമാനിച്ചു.
2026 ഏപ്രിൽ 12ന് ഞായറാഴ്ച വാർഷിക പൊതുയോഗം നടത്തുവാൻ തീരുമാനമായി.

ബി എസ് എസ് നാഷണൽ അവാർഡ് നേടിയ ശാഖാംഗം കാർത്തിക ഗിരീഷ്, വക്കീലായി എൻറോൾ ചെയ്ത നവനീത രാമചന്ദ്രൻ എന്നിവരെ യോഗം പ്രത്യേകം അഭിനന്ദിച്ചു.
ചൊവ്വര ശാഖാംഗം വിശ്വനാഥൻ, പട്ടാമ്പി ശാഖാംഗം നാരായണൻ എന്നിവരെ ഗൃഹനാഥൻ യോഗത്തിന് പരിചയപ്പെടുത്തി.

ശ്രീ സിദ്ധാർത്ഥ് യോഗത്തിന് എത്തിച്ചേർന്നവർക്കും കൂടാതെ യോഗം നടത്തുവാൻ സൗകര്യം ഒരുക്കിത്തന്ന കൃഷ്ണൻകുട്ടി പിഷാരടിക്കും കുടുംബത്തിനും പ്രത്യേകം നന്ദി പറയുകയും കൂട്ടായ്മയുടെ പ്രതീകമായ ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം 4. 30 ന് യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *