ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 11/01/26 ഞായറാഴ്ച ഉച്ച തിരിഞ്ഞു 3.30 ന് ചൊവ്വര പിഷാരത്തു ശ്രീമതി ഗീത പിഷാരസ്യാരുടെ വസതിയിൽ വെച്ച് പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതി നന്ദിനിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി ലതഹരിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
കഴിഞ്ഞ മാസം നമ്മെ വിട്ടു പോയ നമ്മുടെ സമുദായ അംഗങ്ങൾ, മറ്റുള്ളവർ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഗൃഹനാഥ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.
അധ്യക്ഷ പ്രസംഗത്തിന് ശേഷം ശ്രീ രവി ഇന്നത്തെ യോഗത്തിന്റെ പ്രാധാന്യത്തെ പറ്റി പറഞ്ഞു.
കൂടാതെ നമ്മുടെ ശാഖ യോഗത്തിനായി ആദ്യമായി വന്ന കേന്ദ്ര പ്രസിഡന്റ് ശ്രീ A. രാമചന്ദ്രൻ പിഷാരോടി, തൃശൂർ, ഇരിഞ്ഞാലക്കുട,
കൊടകര, എറണാകുളം, കോട്ടയം എന്നീ ശാഖ പ്രതിനിധികൾ എന്നിവരെ യോഗത്തിലേക്കു പ്രത്യേകം സ്വാഗതം ചെയ്തു.
നമ്മുടെ അമ്പതാം ജയന്തി കേന്ദ്രത്തിന്റെ അമ്പതാം വാർഷികത്തിന്റെ തുടക്കം എന്നിവ ചർച്ച ചെയ്യുവാനാണ് അവർ വന്നത്. വന്നവരെല്ലാം അവരുടെ അഭിപ്രായങ്ങൾ പറയുകയും അതെല്ലാം ഒന്നാക്കി കേന്ദ്ര പ്രസിഡന്റ് ചില തീരുമാനങ്ങൾ പറയുകയും ചെയ്തു.
അതനുസരിച്ചു ഇനിയും ബാക്കി ശാഖകളുടെ യോഗങ്ങളിൽ സംസാരിക്കുവാനും തീരുമാനിച്ചു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ വിജയനും മധുവും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
അടുത്ത മാസത്തെ യോഗം 14/02/26 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മാണിക്കമംഗലം ശ്രീ
K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗ ത്തിൽ നടത്തുവാൻ തീരുമാനിച്ചു.
ശ്രീ K. ഹരിയുടെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.



