പാലക്കാട് ശാഖയുടെ 2026 ജനുവരി മാസ യോഗം

പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗവും ഉത്തര മേഖല ശാഖാ പ്രതിനിധികളുടെ ആലോചനാ യോഗവും 18 /1 /26 ന് കല്ലേക്കുളങ്ങരയിൽ ശ്രീ കെ ഗോപി പിഷാരടിയുടെ ഭവനമായ പ്രശാന്തി യിൽ വച്ച് നടത്തി.

ശാഖാ പ്രസിഡണ്ട് ശ്രീ സതീഷ് കുമാറിൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് ശാഖാംഗങ്ങൾക്ക് പുറമെ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ, കേന്ദ്ര വൈസ് പ്രസിഡണ്ടും മഞ്ചേരി ശാഖാ സെക്രട്ടറിയുമായ ശ്രീ കെ പി മുരളി, PP&TDT വൈസ് പ്രസിഡണ്ട് ശ്രീ രാജൻ രാഘവൻ, തുളസീദളം പത്രാധിപരും തുളസീദളം കലാസാംസ്‌കാരിക സമിതി സെക്രട്ടറിയുമായ ശ്രീ ഗോപൻ പഴുവിൽ, കോങ്ങാട് ശാഖാ പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകരൻ, കോങ്ങാട് ശാഖാ പ്രതിനിധികളായി ശ്രീ അച്ചുതാനന്ദൻ, ശ്രീ അനിൽ, ശ്രീ സുരേഷ്, ആലത്തൂർ ശാഖാ പ്രതിനിധിയും PE&WS ജോ. സെക്രട്ടറിയുമായ ശ്രീ കെ പി ആനന്ദ്കുമാർ, പട്ടാമ്പി ശാഖാ പ്രതിനിധിയും കേന്ദ്ര ജോ. സെക്രട്ടറിയുമായ ശ്രീ വി എം ഉണ്ണികൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

കുമാരി വേദയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും ഹാർദ്ദമാ യി സ്വാഗതം ചെയ്തു.

ഗോപി പിഷാരടി നാരായണീയം പാരായണം ചെയ്തു

അന്തരിച്ച പിഷാരടി സമുദായ അംഗങ്ങളുടെ ആത്മശാന്തിക്കായി ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തി.

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കുമാരി വേദ കേക്ക് മുറിച്ച് ഏവർക്കും നൽകി.

ശാഖ പ്രസിഡൻറ് ശ്രീ സതീഷ് കുമാർ ചുരുങ്ങിയ വാക്കുകളിൽ അന്നത്തെ മീറ്റിങ്ങിന്റെ പ്രാധാന്യം അറിയിച്ചു.

2026 മെയ് മാസം മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന കേന്ദ്ര സമാജത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഒരു പൂർണ്ണ വിവരണം കേന്ദ്രത്തിൽ നിന്ന് എത്തിയ ജനറൽ സെക്രട്ടറി ശ്രീ ഹരികൃഷ്ണൻ യോഗത്തിൽ അവതരിപ്പിച്ചു.
കേന്ദ്ര വൈസ് പ്രസിഡണ്ട് ശ്രീ കെ പി മുരളി, എങ്ങനെയൊക്കെ ഈ വർഷം ആഘോഷങ്ങൾ നടത്താമെന്നും എന്തെല്ലാം നൂതന പ്രവർത്തനങ്ങൾക്ക് രൂപകൽപ്പന ചെയ്യാമെന്നും വിവരിച്ചു.

രാജൻ സിത്താര അമ്പതാം വാർഷികം എങ്ങനെ ആരംഭിക്കുന്നുവെന്നും എന്തെല്ലാം വിധത്തിൽ ഭംഗിയായി ഒരു വർഷം ഇത് കൊണ്ടുനടത്താൻ ആവുമെന്നും വിവരിച്ചു.

ശ്രീ ഗോപൻ പഴുവിൽ തുളസീദളം കലാസാംസ്കാരിക സമിതിയുടെ ഉദ്ദേശങ്ങളെക്കുറിച്ച് വിവരിച്ചു.
കൂടുതൽ ചെറുപ്പക്കാരായ മെമ്പർമാർ സജീവമായി സമിതിയിൽ ചേരണമെന്നും അഭ്യർത്ഥിച്ചു.

ശ്രീ K P ഹരികൃഷ്ണൻ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഉത്തര മേഖലയ്ക്ക് ഒരു കൺവീനർ തെരഞ്ഞെടുക്കണമെന്നും അടുത്തുതന്നെ ശാഖകൾ ഒരു യോഗം വിളിച്ചു കൂട്ടണമെന്നും അഭിപ്രായപ്പെട്ടു. അതനുസരിച്ച് കോങ്ങാട് ശാഖ പ്രസിഡൻറ് ശ്രീ പ്രഭാകര പിഷാരടിയുടെ നേതൃത്വത്തിൽ ഒരു യോഗം അധികം വൈകാതെ കോങ്ങാട് വെച്ച് നടത്താമെന്നും തീരുമാനിച്ചു.
പാലക്കാട് ശാഖ പൂർണ്ണ സഹകരണം മറ്റു ശാഖകൾക്ക് നൽകാമെന്ന് ഉറപ്പ് നല്കി.
മറ്റു ശാഖകളിൽ നിന്ന് എത്തിയവരും പാലക്കാട് ശാഖ പ്രസിഡണ്ടും അവരവരുടെ അഭിപ്രായങ്ങൾ പറയുകയുണ്ടായി. കേന്ദ്രത്തിൽ നിന്നുള്ള ഭാരവാഹികളും മറ്റു ശാഖകളിലെ പ്രതിനിധികളും പങ്കെടുത്ത മീറ്റിംഗ് പാലക്കാട് ശാഖയിൽ വച്ച് നടത്തിയതിന് ശാഖ സെക്രട്ടറി വി പി മുകുന്ദൻ കേന്ദ്രത്തിന് പ്രത്യേക നന്ദി അറിയിച്ചു.

ശ്രീ പി പി നാരായണന്റെ നന്ദി പ്രകടനത്തോടുകൂടി യോഗം ആറുമണിക്ക് പര്യവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *