മുംബൈ ശാഖയുടെ 43മത് വാർഷികാഘോഷം ദഹിസർ വിരാർ ഏരിയ അംഗങ്ങളുടെ ആഭിമുഖ്യത്തിൽ 2026 ജനുവരി 4 ഞായറാഴ്ച രാവിലെ 9:45 മുതൽ വൈകീട്ട് 4 മണി വരെ അംഗങ്ങളും കുട്ടികളും ചേർന്നൊരുക്കുന്ന വൈവിദ്ധ്യമാർന്ന കലാപരിപാടികളുടെ അകമ്പടിയോടെ വസായ് അയ്യപ്പമന്ദിരതോടനുബന്ധിച്ചുള്ള പ്രാർത്ഥനാ മണ്ഡപം ഹാളിൽ വെച്ച് ആഘോഷിക്കുന്നതാണ്.
ശാഖ നൽകി വരുന്ന ഒമ്പതാം ക്‌ളാസ് മുതൽ ഡിഗ്രി-പോസ്റ്റ് ഗ്രാജ്വെറ്റ് തലം വരെയുള്ള വിവിധ വിദ്യാഭ്യാസ അവാർഡുകൾ പ്രസ്തുത വേദിയിൽ വെച്ച് നൽകുന്നതാണ്.
ക്ഷേത്രകലകളെ നഗര തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തിൽ ഈ വർഷം കുറത്തിയാട്ടം എന്ന കലാരൂപമാണ് മുംബൈ ശാഖ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത കുറത്തിയാട്ടം കലാകാരി ശ്രീമതി വെച്ചൂർ രമാദേവിയും സംഘവും ഉച്ചക്ക് 2:30നു കുറത്തിയാട്ടം അവതരിപ്പിക്കും. വടക്കൻ, തെക്കൻ രൂപങ്ങൾ നിലവിലുള്ളതിൽ തെക്കൻ രൂപത്തിലുള്ള കുറത്തിയാട്ടമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ശനിദശയുടെ വൈഷമ്യങ്ങൾ തരണം ചെയ്യാനായി ശ്രീപരമേശ്വരനും ശ്രീപാർവ്വതിയും കുറവൻ- കുറത്തിരൂപത്തിൽ കാനനവാസത്തിനായി എത്തുന്നതും കാട്ടാള വേഷത്തിലുള്ള ശനിദേവനുമായി ഏറ്റുമുട്ടുന്നതും പിന്നീടുള്ള രസകരമായ മറ്റു സംഭവങ്ങളും ചേർന്നതാണ് ഈ കലാരൂപം.
ഇതിന്റെ പൂർണ്ണ രൂപവും കഥയും കണ്ടാസ്വദിക്കുവാനും നമ്മുടെ ബന്ധുജനങ്ങളെ കണ്ട് വിശേഷങ്ങൾ പങ്കുവെക്കുവാനുമായി എല്ലാ അംഗങ്ങളെയും നാളെ വസായിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൺവീനർ-കലാവിഭാഗം

