തൃശൂർ ശാഖയുടെ ഡിസംബർ മാസത്തെ യോഗം 21/12/2025 ന് കൊഴുക്കുള്ളി ശ്രീ സി പി ദാമോദരന്റെ വസതിയായ ശ്രീലകത്ത് വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീ സി പി ദാമോദരന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ സി പി അച്ചുതന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്ന് നാരായണീയം ഇരുപതാമത് ദശകം ചൊല്ലി.
ശ്രീ ദാമോദരന്റെ പ്രാർത്ഥനയെ പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. മനോഹരമായ കീർത്തനമാണ് സോപാന സംഗീത ശൈലിയിൽ ആലപിച്ചത്.
കഴിവുറ്റ ഒരു സോപാന സംഗീതജ്ഞനെയാണ് അദ്ദേഹത്തിൽ നമുക്ക് കാണാൻ കഴിഞ്ഞത്.
തുടർന്ന് ശ്രീ ദാമോദരൻ തന്നെ ഏവർക്കും സ്വാഗതമാശംസിച്ചു.
തൃശൂർ ചെമ്പൂക്കാവ് ആനായത്ത് പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാർ അടക്കം ഈയിടെ അന്തരിച്ച എല്ലാവരുടെയും ആത്മ ശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
സെക്രട്ടറി ശ്രീ എ പി ജയദേവൻ റിപ്പോർട്ടും വൈസ് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടി കണക്കും അവതരിപ്പിച്ചത് കയ്യടികളോടെ പാസ്സാക്കി.
ഈ വർഷത്തെ ഭൂരിഭാഗം പിരിവും അവസാനിച്ചതായി ശ്രീ രാമചന്ദ്ര പിഷാരോടി അറിയിച്ചു.
അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീ വിനോദ് കൃഷ്ണൻ ശാഖാ ടൂറിനെ പറ്റി സംസാരിച്ചു.
കേന്ദ്രത്തിന്റെ വരാനിരിക്കുന്ന അമ്പതാം വാർഷിക പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.
പി പി & ടി ഡി ടി പലിശ കൊടുത്തു തുടങ്ങി. തുളസീദളം കലാ സാംസ്‌ക്കാരീക സമിതി കുട്ടികളുടെ പ്രോഗ്രാം, അതിനു വേണ്ട ഫണ്ട് എന്നിവയെ പറ്റി ചർച്ച ചെയ്യേണ്ടതുണ്ട്.
ചില വീടുകളിൽ സഹായത്തിനു ആരുമില്ലാതെ ആലംബഹീനരായി കഴിയുന്നവരെ ആശുപത്രി വിഷയങ്ങളിലും മറ്റും സഹായിക്കുന്നതിനായി ആരെയെങ്കിലും അയച്ചോ മറ്റോ സഹായിക്കാൻ കഴിയുമോ എന്ന് ശാഖയിൽ അപേക്ഷ വന്നിട്ടുണ്ടെന്ന വിവരവും ശ്രീ വിനോദ് കൃഷ്ണൻ യോഗവുമായി പങ്കുവെച്ചു.
ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ കേന്ദ്രത്തിന്റെ സുവർണ്ണ ജൂബിലി ഒരു വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ നടത്തണമെന്നാണ് ആസൂത്രണം ചെയ്തിട്ടുള്ളത് എന്നറിയിച്ചു. 2026 മെയ് മാസത്തിൽ ചൊവ്വരയിൽ വെച്ച് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഉദ്‌ഘാടനം ഉദ്ഘാടനം ചെയ്യുന്നതാണ്.
സമാജത്തിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ച് സംഭവിച്ച വലിയ പദ്ധതി ആയിരുന്നു ഗസ്റ്റ് ഹൌസ്.
ഈ ഗോൾഡൻ ജൂബിലിയിലും അത് പോലുള്ള ഏതെങ്കിലും ഒരു വലിയ പദ്ധതിയെ പറ്റി ചിന്തിക്കാവുന്നതാണ്. തൃശൂർ ആസ്ഥാന മന്ദിരത്തിൽ ശാഖയുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന മരണാനന്തരച്ചടങ്ങുകൾ അഭിനന്ദനീയമാണ്. തുളസീദളം കലാ സാംസ്‌ക്കാരീക സമിതി പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുന്നു എന്നും ശ്രീ ഹരികൃഷ്ണൻ പറഞ്ഞു.
തുളസീദളം കലാ സാംസ്‌ക്കാരീക സമിതിയുടെ ഇതു വരെയുള്ള പ്രവർത്തനങ്ങളെ പറ്റി സമിതി സെക്രട്ടറി ശ്രീ ഗോപൻ പഴുവിൽ സംസാരിച്ചു.
ശ്രീ കെ പി ഗോപകുമാർ കലാ സാംസ്‌ക്കാരീക സമിതിയുടെ സാമ്പത്തീക സംബന്ധമായ ഒരു സംശയം ഉന്നയിക്കുകയും ചർച്ചയിലൂടെ അതിനൊരു പരിഹാര നിർദ്ദേശം യോഗത്തിൽ തന്നെ ഉണ്ടായത് കലാസാംസ്കാരിക സമിതിയോഗത്തിൽ ചർച്ച ചെയ്ത് അംഗീകരിക്കാവുന്നതാണ് എന്ന് യോഗം വിലയിരുത്തി.
വല്ലച്ചിറ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ശ്രീ എ രാമചന്ദ്ര പിഷാരോടി വിശദീകരിച്ചു.
പുസ്തക പ്രസിദ്ധീകരണ രംഗത്ത് പ്രശസ്തമായ ഗ്രീൻ ബുക്സ് അവരുടെ പുസ്തക പ്രദർശന വേദിയിൽ വെച്ച് ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടിയെ ആദരിച്ച വിവരം ശ്രീ ബാലകൃഷ്ണ പിഷാരോടി യോഗവുമായി പങ്ക് വെച്ചു. അദ്ദേഹത്തെ യോഗം അഭിനന്ദിച്ചു.

പിഷാരോടി സമാജത്തിന്റെ കൃത്യമായ ഒരു ചരിത്ര ഗ്രന്ഥം നമുക്കില്ലാത്തത് വലിയൊരു പോരായ്മ ആയതിനാൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിച്ച് അങ്ങനെയൊരു പുസ്തകം നിർമ്മിക്കണം എന്നും ശാഖകളിലെ നിസ്വാർത്ഥ സേവകരെയും പ്രവർത്തനങ്ങളെയുംകുറിച്ചുള്ള വിവരങ്ങൾ ഓരോ ശാഖയും തരുകയാണെങ്കിൽ വളരെ ഉപകാരമാവും എന്ന ശ്രീ കെ പി ഹരികൃഷ്ണന്റെ നിർദ്ദേശം അംഗീകരിക്കുകയും തൃശൂർ ശാഖയുടെ വിവരങ്ങൾ ശേഖരിച്ച് ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി ശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി,ശ്രീ സി പി അച്യുതൻ, ശ്രീമതി എ പി സരസ്വതി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
ശാഖയിൽ പ്രായമായവർക്ക് സഹായത്തിനു ആരുമില്ലാത്ത അവസ്ഥയിൽ ആശുപത്രി സന്ദർശനം പോലുള്ള ഏറ്റവും അത്യാവശ്യമുള്ള സമയത്ത് സാന്നിദ്ധ്യവും സഹായവുമായി ഏത്താനും കൂടെ നിൽക്കാനും സന്നദ്ധരാണെന്ന് സമ്മതിച്ച ശ്രീ വിനോദ് കൃഷ്ണൻ, ശ്രീ കെ പി ഗോപകുമാർ, ശ്രീ എ രാമചന്ദ്ര പിഷാരോടി എന്നിവർക്ക് ആ ചുമതലകൾ കൈമാറി.
കുറച്ചു മാസങ്ങളായി സ്ഥലത്ത് ഇല്ലാതിരുന്ന ട്രഷറർ ശ്രീ വിനോദ് പിഷാരോടി തിരിച്ചെത്തിയത് കൊണ്ട് ട്രഷറർ സ്ഥാനം അദ്ദേഹത്തിന് കൈമാറാവുന്നതാണ് എന്ന് ശ്രീ രാമചന്ദ്ര പിഷാരോടി പറഞ്ഞു

ചർച്ചയിൽ സർവ്വശ്രീ കെ പി ബാലകൃഷ്ണ പിഷാരോടി, വിനോദ് കൃഷ്ണൻ, കെ പി ഗോപകുമാർ, ആർ പി രഘു നന്ദനൻ, സി പി അച്യുതൻ,എ പി ഗോപി, ഡോ. നാരായണ പിഷാരോടി, സി പി ദാമോദരൻ, ഗോപൻ പഴുവിൽ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീ സി പി അച്ചുതന്റെ നന്ദിയോടെ യോഗം 6 മണിക്ക് അവസാനിച്ചു.


