ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 16/11/25 ഞായറാഴ്ച 3.30 മണിക്ക് ആലങ്ങാട് ശ്രീ K. N. വിജയന്റെ വസതിയിൽ വൈസ് പ്രസിഡന്റ് ശ്രീ K. P. രവിയുടെ അധ്യക്ഷതയിൽ ശ്രീമതിമാർ അപർണ ജയൻ, ജ്യോൽസ്ന രവി എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി ജയ, ശ്രീ രവി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.
നമ്മുടെ ശാഖാ അംഗം ശ്രീമതി സതി പിഷാരസ്യാർ (പുതിയേടം ), എടനാട് പിഷാരത് ശ്രീ രാമൻകുട്ടി പിഷാരോടി (ബാംഗ്ലൂർ ), കൂടാതെ സമുദായത്തിലെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സന്നിഹിതരായ എല്ലാവരെയും ശ്രീ വിജയൻ യോഗത്തിലേക്കു സ്വാഗതം ചെയ്തു.
അധ്യക്ഷ പ്രസംഗത്തിന് ശേഷം കഴിഞ്ഞ മാസത്തെ റിപ്പോർട്ട്, കണക്കുകൾ എന്നിവ ശ്രീ വിജയനും മധുവും അവതരിപ്പിച്ചത് യോഗം പാസ്സാക്കി.
50th വാർഷികം നടത്തുന്നതിനുള്ള Hall book ചെയ്ത കാര്യം ശ്രീ വിജയൻ യോഗത്തെ അറിയിച്ചു.
ശ്രീ കൃഷ്ണകുമാറിന് വാർഷിക പരിപാടികൾ ഏകോപിപ്പിക്കുന്ന കാര്യം ചുമതലപ്പെടുത്തി.
അടുത്ത മാസത്തെ യോഗം 14/12/25 ഞായറാഴ്ച 3 മണിക്ക് ചൊവ്വര ശ്രീ സേതുമാധവന്റെ വസതിയായ സുരഭിയിൽ നടത്തുവാൻ തീരുമാനിച്ചു.
ശ്രീ കൃഷ്ണകുമാറിന്റെ നന്ദിയോടെ യോഗം അവസാനിച്ചു

