പാലക്കാട് ശാഖയുടെ 2025 നവംബർ മാസ യോഗം

പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 16 /11 /25 ന് ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ ഭവനമായ കൗസ്തുഭ ത്തിൽ വെച്ച് നടത്തി.  ഗൃഹനാഥൻ ഈശ്വര പ്രാർത്ഥന നടത്തിയതിന് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു.

കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി മൗന പ്രാർത്ഥന നടത്തി.

പുരാണ പാരായണത്തിൽ ഗൃഹനാഥ ശ്രീമതി ശാന്ത ഉണ്ണികൃഷ്ണൻ നാരായണീയ പാരായണം നടത്തി.

ശാഖ പ്രസിഡണ്ട് ശ്രീ എ പി സതീഷ് കുമാർ തൻെറ അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ മാസത്തിൽ ശാഖ നടത്തിയ ഓണാഘോഷവും കുടുംബ സംഗമവും ഭംഗിയായി നടത്തുവാൻ സഹകരിച്ച എല്ലാ മെമ്പർമാരെയും അഭിനന്ദിച്ചു.
പലരും വളരെ നല്ല അഭിപ്രായങ്ങൾ യോഗത്തിൽ പറയുകയുണ്ടായി. അടുത്ത പ്രാവശ്യം ഇതുപോലെ സംഗമം നടത്തുകയാണെങ്കിൽ എങ്ങനെ കുറച്ചുകൂടി ഭംഗിയാക്കാം എന്ന് പലരും അഭിപ്രായപ്പെട്ടു. എല്ലാവരുടെയും അഭിപ്രായങ്ങൾ മാനിച്ചു കൊണ്ട് ഭാവിയിൽ കുറച്ചുകൂടി ഭംഗിയായി നടത്താമെന്ന് സെക്രട്ടറി സദസിനെ അറിയിച്ചു.
ഓണാഘോഷത്തിന്റെ വരവ് ചിലവ് മൊത്തത്തിൽ സെക്രട്ടറി പരാമർശിച്ചു. ശാഖയുടെ വരിസംഖ്യ പിരിവ് ഏതാണ്ട് കഴിഞ്ഞതായും കേന്ദ്രത്തിന് അധികം താമസിയാതെ വിഹിതം അയച്ചുകൊടുക്കുന്നതായിരിക്കും എന്നും സെക്രട്ടറി പറഞ്ഞു.
ശാഖ ഈ വർഷവും ഡെസ്ക് കലണ്ടർ അടിക്കുന്ന വിവരം സെക്രട്ടറി ഏവരെയും അറിയിച്ചു.
ഡിസംബർ ആദ്യവാരത്തോടെ പ്രിൻറ് ചെയ്തു കിട്ടുമെന്നും പറഞ്ഞു.

ഓണാഘോഷ സമയത്ത് പാലക്കാട് ശാഖ 80 തികഞ്ഞ നാല് വ്യക്തികളെ പൊന്നാട അണിയിച്ച ആദരിച്ചിരുന്നു. രണ്ടുപേരെ കൂടി ഡിസംബർ മാസത്തിൽ ആദരിക്കാൻ ഉദ്ദേശിക്കുന്നു എന്ന് അറിയിച്ചു.
ശാഖ മെമ്പർമാരായ ശ്രീ കെ ഗോപി, കെ പി ശോഭന എന്നിവരുടെ പുത്രി ഡോ.സ്മിതയ്ക്ക് കിട്ടിയ ബെസ്റ്റ് ടീച്ചർ അവാർഡിനെ പരാമർശിച്ച് ഒരു പ്രശംസാപത്രം വായിച്ചു.
ശ്രീ ഗോപി അത് ഏറ്റുവാങ്ങി.

ശാഖയിലെ ഒരു മെമ്പർ 5000 രൂപ വിദ്യാഭ്യാസ/ചികിത്സ സഹായമായി ആവശ്യമുള്ള അർഹിക്കുന്ന വ്യക്തിക്ക് കൊടുക്കുവാൻ ശാഖയെ ഏൽപ്പിച്ചിരിക്കുന്ന വിവരം സെക്രട്ടറി അറിയിക്കുകയും അദ്ദേഹത്തിൻെറ സന്മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു.

ശ്രീ ടീ പി ബാലകൃഷ്ണൻ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ യോഗം അംഗീകരിച്ച് പാസാക്കി.
ക്ഷേമനിധി നടത്തി.

സുഭാഷിതം പരിപാടിയിൽ ശ്രീ എ രാമചന്ദ്രൻ സാരോപദേശം അടങ്ങുന്ന ഒരു കഥ അവതരിപ്പിച്ചു. ശ്രീ ടി പി ഉണ്ണികൃഷ്ണൻ സദ്വചനങ്ങൾ ചൊല്ലി അർത്ഥം വിശദീകരിച്ചു

ശ്രീ രാജേന്ദ്രൻ A P നന്ദി പ്രകടനം നടത്തി.

അടുത്ത യോഗം ശ്രീ എ രാമചന്ദ്രന്റെ ഭവനമായ രാഗേശ്വരി യിൽ വെച്ച് നടത്താമെന്ന് തീരുമാനിച്ച് യോഗം അഞ്ചുമണിക്ക് സമംഗളം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *