പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം .

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖാ , നവംബർ മാസ കുടുംബയോഗം .
________________________________
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 15/11/25 ന് ശനിയാഴ്ച മാപ്രാണത്ത് പുത്തൻ പിഷാരത്ത് ശ്രീ പി മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി.

ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥനയോടെ മീറ്റിങ് ആരംഭിച്ചു.
യോഗത്തിന് എത്തിയ എല്ലാവരെയും ഗൃഹനാഥൻ പി മോഹനൻ പിഷാരോടി സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും, മറ്റുള്ളവർക്കും യോഗം ആദരാജ്ഞലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശാഖ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ കഴിഞ്ഞ മാസക്കാലയളവിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിൻ്റെ മിനിട്ട്സ് യോഗം പാസ്സാക്കി.
ട്രഷറർ തയ്യാറാക്കിയ വരവ് , ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
2025-26 വർഷത്തേക്കുള്ള വരിസംഖ്യ പിരിവ് ഉർജ്ജിതമായി നടക്കുന്നുണ്ടെന്നും, ഇനി വളരെ കുറച്ചു പേർ മാത്രമെ വരിസംഖ്യ തരുവാൻ ഉള്ളൂ എന്നും ട്രഷറർ യോഗത്തെ അറിയിച്ചു. വരിസംഖ്യ തരുവാൻ ഉള്ള മെംബർമാർ ആയത് താമസം വിന എത്തിക്കണമെന്ന് . സെക്രട്ടറി യോഗത്തിൽ അഭ്യർത്ഥിച്ചു.

23/11/25 ന് നടക്കുവാൻ പോകുന്ന കേന്ദ്ര കമ്മിറ്റി മീറ്റിങ്ങിൻ്റെ വിവരങ്ങൾ സെക്രട്ടറി യോഗത്തിൽ പങ്കു വെച്ചു.
ഈ മാസം ഒടുവിൽ സമാജം ഒരുക്കുന്ന ഒരു ദിവസത്തെ ഉല്ലാസയാത്രയുടെ വിശദ വിവരങ്ങൾ ടൂർ കോർഡിനേറ്റർമാരായ മുരളി ബാല , ശ്രീമതി റാണി രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ അവതരിപ്പിച്ചു. അതനുസരിച്ച് സമാജം മെംബർമാരെയും, കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി പാലക്കാട് മലമ്പുഴ ഡാം, Rock Garden , കൊല്ലങ്കോട് താമര പാടം , തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാൻ തീരുമാനിച്ചു.
ടൂറിൻ്റെ യാത്രാ സംബന്ധമായ എല്ലാ വിവരങ്ങളും യഥാസമയം ടൂറിന് പോകുന്നവരെ അറിയിക്കുന്നതാണെന്ന് കോർഡിനേറ്റർമാർ അറിയിച്ചു.

ക്ഷേമ നിധി നടത്തി.

മീറ്റിങ്ങിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ചെയ്ത് തന്ന പി. മോഹനൻ & മിനി മോഹനൻ കുടുംബത്തിനും, മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും മാപ്രാണത്ത് പുത്തൻ പിഷാരത്ത് പി. മുകുന്ദൻ നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.45 ന്
അവസാനിച്ചു.

സെക്രട്ടറി
പിഷാരോടി സമാജം
ഇരിങ്ങാലക്കുട  ശാഖ.

 

1+

Leave a Reply

Your email address will not be published. Required fields are marked *