പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും

പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും 26 /10/ 25 ന്
ആഞ്ജനേയ സ്വാമിയുടെ കദളിവനത്തിൽ , (വെസ്റ്റ് ഫോർട്ട് റോഡ് ) വെച്ച് സമുചിതമായി നടത്തി.

കാലത്ത് 9 മണിക്ക് തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേരാൻ തുടങ്ങി. വളരെ ഭംഗിയായി ഒരു പൂക്കളം മെമ്പർമാർ ഒരുക്കിയിരുന്നു.

9.30ന് മുതിർന്ന അംഗം ശ്രീമതി കെ പി. സരോജിനി പിഷാരസ്യാർ (കോട്ടായി) ദീപം കൊളുത്തി. കൂടാതെ ഡോക്ടർ വസുമതി, രക്ഷാധികാരി ശ്രീ എ പി ഉണ്ണികൃഷ്ണൻ, പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ, വൈസ് പ്രസിഡൻറ് ശ്രീ ടീ പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ശ്രീ വി പി മുകുന്ദൻ, ട്രഷറർ ശ്രീ ടി പി ബാലകൃഷ്ണൻ എന്നിവരും തിരികൾ തെളിയിച്ചു.

കുമാരിമാർ നിത്യാ റാം, ദേവിക രാജഗോപാൽ, (കോട്ടായി )എന്നിവർ ഈശ്വര പ്രാർത്ഥന നടത്തി.
തുടർന്ന് കേളികൊട്ട് പരിപാടിയിൽ ശ്രീ.ജയകൃഷ്ണൻ മദ്ദളം, ചെണ്ടയിൽ, ശ്രീ കല്ലേക്കുളങ്ങര സജിത്ത്, ഇലത്താളത്തിൽ ശ്രീ അനിൽ കൃഷ്ണൻ കല്ലേക്കുളങ്ങര എന്നിവർ വളരെ ആസ്വാദ്യകരമായി നടത്തിയ അവതരണം ഏവർക്കും ഇഷ്ടപ്പെട്ടു.

പത്തുമണി മുതൽ പതിനൊന്നര മണി വരെ ഓട്ടൻതുള്ളൽ അവതരണം കിള്ളികുറിശ്ശി മംഗലത്ത് ശ്രീ പ്രദീപ് കുമാറും സംഘവും വളരെ രസകരമായി അവതരിപ്പിച്ചു.

കുടുംബാംഗങ്ങൾക്ക് ഇതൊരു ദൃശ്യ വിരുന്നായിരുന്നു. അതിനുശേഷം ശാഖയിൽ നിന്നും ഈ വർഷം വിദ്യാഭ്യാസ അവാർഡുകൾ നേടിയ കുട്ടികളെ മെമെന്റോ യും കാഷ് അവാർഡും നൽകി അനുമോദിച്ചു. ഇവരെല്ലാം കേന്ദ്രത്തിൽ നിന്നും വിദ്യാഭ്യാസ അവാർഡുകൾ ലഭിച്ച വരും ആയിരുന്നു.

 

മുതിർന്നവരെ ആദരിക്കുന്ന ചടങ്ങിൽ ശ്രീ പി. കൃഷ്ണൻ ഉണ്ണി, ശ്രീ ടി പി നാരായണൻ , ശ്രീ ടി പി രാമൻകുട്ടി, ശ്രീ എ രാമചന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് നിലവിളക്ക് നൽകി ആദരിച്ചു.

പുറത്തുനിന്നും ക്ഷണിച്ച കലാകാരന്മാരുടെ പരിപാടികൾക്ക് ശേഷം സംഗീതത്തിന്റെ മാസ്മര ലോകത്തേക്ക് ത്രിമൂർത്തികൾ എന്ന ശാഖയിൽ അറിയപ്പെടുന്ന കലാകാരന്മാർ എ രാമചന്ദ്രൻ, അഡ്വ. എസ് എം ഉണ്ണികൃഷ്ണൻ, കെ ആർ രാമഭദ്രൻ എന്നിവർ സ്വര മധുരമായി ഗാനങ്ങൾ ആലപിച്ചു .

ശ്രീമതി പി പി ശൈലജ യും സംഘവും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി മനോഹരമായിരുന്നു. അതിനു ശേഷം ശ്രീ ഗിരീഷ് കോട്ടായി ഒരു നല്ല ഗാനം ആലപിച്ചു.
കുമാരി ആർ കൃഷ്ണയുടെ ഭരതനാട്യം വളരെ കമനീയം ആയിരുന്നു. ശ്രീ ജയദീപ് ആർ പിഷാരടി ആലപിച്ച ഹിന്ദുസ്ഥാനി ഗാനം ഏവരെയും ആകർഷിച്ചു.

ഒരു സംഗീത വിദ്യാർത്ഥി കൂടിയായ അദ്ദേഹത്തിൻറെ ഗാനം എടുത്തു പറയേണ്ടതാണ്.
കുമാരിമാർ അർപ്പിതയുടെ നാടോടി നൃത്തവും അപൂർവ്വ യുടെ ഗാനാലാപനവും ഏവരും ആസ്വദിച്ചു. രണ്ടു ഗാനങ്ങളും സദസ്സ് കരഘോഷത്തോടെ ഏറ്റെടുത്തു.

ശ്രീ ടി പി ഉണ്ണികൃഷ്ണൻ ഓട്ടൻ തുള്ളൽ ശൈലിയിൽ അവതരിപ്പിച്ച ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും സാരോപദേശങ്ങൾ അടങ്ങിയിരിക്കുന്നത് ആയ കവിത ഏവരും ആസ്വദിച്ചു.
ശ്രീ കെ പി മുരളീധരന്റെ സ്വയം എഴുതിയ കവിത ആലാപനവും എം പി മുകുന്ദന്റെ കവിതയും മറ്റു മെമ്പർമാരുടെ ഗാനങ്ങളും സദസ്സ് ആസ്വദിച്ചു. ധാരാളം കലാകാരന്മാർ ഉണ്ടായിരുന്നതുകൊണ്ട് ഉച്ചയ്ക്ക് 1 30 വരെ ആഘോഷം തുടർന്നു.

അതിനു ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. സദ്യക്ക് ശേഷവും കലാപരിപാടികൾ തുടർന്നു.

മെമ്പർമാർ ഉത്സാഹത്തോടെ പങ്കെടുത്ത ഈ ഓണാഘോഷവും കുടുംബ സംഗമവും വലിയ വിജയമാക്കി തന്നതിന് സെക്രട്ടറി ശ്രീ വി പി മുകുന്ദൻ ഏവർക്കും നന്ദി പ്രകടിപ്പിച്ചു.

ആഘോഷം നാലുമണി യോടുകൂടി സമംഗളം അവസാനിച്ചു

0

One thought on “പാലക്കാട് ശാഖയുടെ കുടുംബ സംഗമവും ഓണാഘോഷവും

Leave a Reply

Your email address will not be published. Required fields are marked *