പിഷാരോടിസമാജം കൊടകര ശാഖയുടെ 2025 ഒക്ടോബർ മാസത്തെ യോഗം

പിഷാരോടിസമാജം കൊടകര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 26-10-2025 മാങ്കുറ്റി പാടം തെക്കേ പിഷാരത്ത് ടി.പി കുഷ്ണൻ്റെ ഭവനത്തിൽ വെച്ച് നടന്നു.

സുഭദ്ര പിഷാരസ്യാരുടെ നാരായണീയ പാരായണത്തോടെ 3.15 ന് യോഗ നടപടികൾ ആരംഭിച്ചു .

കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളുടെ ‘ ആത്മശാന്തിക്കായി മൗനം ആചരിച്ചു .

ഗൃഹനാഥൻ ടി.പി കൃഷ്ണൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രസിണ്ട് ഉഷ ശ്രീധരൻ തൻെറ അദ്ധ്യക്ഷ പ്രസംഗത്തിൽ ഓണാഘോഷം ഭംഗിയായി നടന്നതിൻ്റെ സന്തോഷം പങ്കുവെയ്ക്കുകയും
ശാഖയുടെ കൂട്ടായ്മയെക്കുറിച്ച് എടുത്തുപറയുകയും ചെയ്തു.
ശബരിമലയാത്ര ഭംഗിയായി നടന്നതായും അദ്ധ്യക്ഷ യോഗത്തെ അറിയിച്ചു.

ശ്രീലത വിജയൻ, കെ.അരുൺ എന്നിവർ ശബരിമല യാത്രാ അനുഭവങ്ങൾ പങ്കു വെച്ചു.
ശബരിമല യാത്ര വളരെ സുഗമമായി നടത്താൻ മുൻകൈ എടുത്ത സി.പി രാമചന്ദ്രപിഷാരോടി, എം.പി വിജയൻ എന്നിവർക്കും കെട്ടുനിറയ്ക്ക് നേതൃത്വം നല്കിയ ടി.പി കൃഷ്ണനും പ്രത്യേകം നന്ദി അറിയിച്ചു.

രമ്യരാധാകൃഷ്ണൻ അവതരിപ്പിച്ച സെപ്തംബർ മാസത്തെ റിപ്പോർട്ടും എം.പി വിജയൻ അവതരിപ്പിച്ച കണക്കുകളും യോഗം അംഗീകരിച്ചു.
ശേഷം നടന്ന ചർച്ചകളിൽ അംഗങ്ങളെല്ലാം സജീവമായി പങ്കെടുത്തു. ഓണാഘോഷം, ശാഖാ വാർഷികം എന്നിവ ഒരുമിച്ചു നടത്തണമെന്ന അഭിപ്രായം ചർച്ച ചെയ്തു.
ശാഖാംഗങ്ങളെ പരസ്പരം അറിയുന്നതിനും ശാഖയുടെ അഭിവൃദ്ധിയ്ക്കും കൂട്ടായ്മകൾ നല്ലതാണ് എന്ന ശാഖയിലെ മുതിർന്ന അംഗം സുഭദ്ര പിഷാരസ്യാരുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അതിനാൽ ഓണാ ഘോഷവും, വാർഷികവും പതിവുപോലെ വേറെയായി തന്നെ നടത്തുവാൻ യോഗം തീരുമാനിച്ചു.
ഗുരുവായൂർഗസ്റ്റ്ഹൗസ് നിക്ഷേപകർക്ക് പലിശ തുക ആദ്യ ഗഡു കൊടുക്കാൻ തീരുമാനിച്ചത് PP&TDT വൈസ് പ്രസിഡണ്ട് ശ്രീ രാജൻ സിത്താര യോഗത്തെ അറിയിച്ചു.

ശാഖ ഈ വർഷവും വിനോദയാത്ര പോകാൻ തീരുമാനിച്ചു. സ്ഥലങ്ങൾ പൊതു അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ആകാമെന്ന് തീരുമാനമെടുത്തു.
ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള കലാകായിക പരിപാടികളിൽ പങ്കെടുത്തവർക്ക് പ്രസിഡണ്ട് സമ്മാനങ്ങൾ നൽകി.

ശ്രീമതി രേഖ രാമചന്ദ്രൻ യോഗത്തിന് എത്തിയവർക്കും യോഗം നടത്തുവാൻ സൗകര്യം ഒരുക്കി തന്ന ടി പി കൃഷ്ണനും കുടുംബത്തിനും പ്രത്യേകം നന്ദി അറിയിച്ചു.
കൂട്ടായ്മയുടെ പ്രതീകമായ ഫോട്ടോ സെഷന് ശേഷം 4.45ന് യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *