മുംബൈയിലെ അറിയപ്പെടുന്ന മേളവിദ്വാൻ ശ്രീ എ ആർ കുട്ടി പിഷാരോടി(കുണ്ടൂർ പിഷാരത്ത് രാഘവൻ കുട്ടി)യുടെ അശീതി(80ത് Birthday) ഒക്ടോബർ 26നു മുംബൈ, അംബർനാഥ് വെസ്റ്റിലുള്ള കൃഷ്ണ കല്യാണ മണ്ഡപത്തിൽ വെച്ച് ശിഷ്യഗണങ്ങളും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് സമുചിതമായി ആഘോഷിച്ചു.
ശ്രീ രാഘവൻ കുട്ടി പിഷാരോടിയുടെ വാദ്യകലാലയത്തിലെ ശിഷ്യഗണങ്ങൾ ഒരുക്കിയ മേളവാദ്യത്തോടെയാണ് അദ്ദേഹത്തെ വേദിയിലേക്ക് ആനയിച്ചെത്തിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു മേളവും അരങ്ങേറി.
2005-06 to 2007-08 & 2010-11 to 2013-14 എന്നീ രണ്ടു ഭരണസമിതികളിൽ പിഷാരോടി സമാജം മുംബൈയുടെ ഉല്ലാസ് നഗർ- അംബർനാഥ് ഏരിയ അംഗമായി പ്രവർത്തിച്ചിട്ടുള്ള ശ്രീ രാഘവൻ കുട്ടി പിഷാരോടിയെ ശാഖാ സെക്രട്ടറി അഡ്വ. ടി വി മണിപ്രസാദ് പൊന്നാട അണിയിച്ചാദരിച്ചു. പിഷാരോടി സമാജം സ്ഥാപക ജനറൽ സെക്രട്ടറി ശ്രീ കെ എ പിഷാരോടിയുടെ ജ്യേഷ്ഠ സഹോദരനാണ് ശ്രീ രാഘവൻകുട്ടി.
ശ്രീ ശ്രീ എ ആർ കുട്ടി പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും പിറന്നാളാശംസകൾ !


Pirannal Asamsakal to Kuttiettan