ചൊവ്വര ശാഖയുടെ 2025 ഒക്ടോബർ മാസയോഗം

ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 12/10/2025 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നെടുവന്നൂർ പുത്തൻ പിഷാരത്തു രാമചന്ദ്രന്റെ വസതിയിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ രുദ്ര, പൂജ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ ശ്രീജിത്തിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു.

കഴിഞ്ഞ മാസം നമ്മെ വിട്ടു പിരിഞ്ഞ നമ്മുടെ സമുദായ അംഗങ്ങൾ, മറ്റുള്ളവർ എന്നിവരുടെ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ശ്രീ രാമചന്ദ്രൻ സന്നിഹിതരായ എല്ലാ സ്വജനങ്ങളെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു.

അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ അമ്പതാം വാർഷിക ആഘോഷത്തെ പറ്റി വിശദമായി സംസാരിച്ചു.
കൂടാതെ ഗസ്റ്റ് ഹൗസിൽ ഡെപ്പോസിറ്റ് നൽകിയവർക്ക് പലിശ കൊടുക്കുവാൻ തീരുമാനിച്ച കേന്ദ്ര കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു.
കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌, കണക്കുകൾ എന്നിവ ശ്രീ വിജയനും മധുവും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു.
പുതിയ ക്ഷേമനിധിയെ കുറിച്ചും ചർച്ച ചെയ്തു.

അമ്പതാം വാർഷികം 10/05/26 ഞായറാഴ്ച വൈകുന്നേരം നടത്തുവാൻ തീരുമാനിച്ചു.
ശാഖയിലെ എല്ലാ കുടുംബാങ്ങളും വാർഷിക ആഘോഷത്തിൽ പങ്കെടുത്ത് ഗംഭീര വിജയമാക്കി മാറ്റണമെന്ന് യോഗം അഭ്യർത്ഥിച്ചു. പ്രസ്തുത പരിപാടിക്കായുള്ള അനുയോജ്യമായ ഹാൾ കണ്ടെത്തുന്നതിനായി കൃഷ്ണകുമാറിനെ യോഗം ചുമതലപ്പെടുത്തി.
ശാഖയെപ്പറ്റിയുള്ള സുവനിയർ ഉണ്ടാക്കുവാൻ ശ്രീജിത്തിനെ ചുമതലപ്പെടുത്തി.

ഈ വർഷത്തെ ആവണംകോട് അനിയൻ ചേട്ടൻ സ്മാരക അവാർഡ് മാസ്റ്റർ സിദ്ധനാഥിന് രാമചന്ദ്രനും പെരുവാരം രാധാകൃഷ്ണൻ ചേട്ടൻ സ്മാരക അവാർഡ് കുമാരി രുദ്ര രാകേഷിനു ശ്രീ വേണുഗോപാലും സമ്മാനിച്ചു.

ശ്രീ കെ.പി. രവിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *