ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസ കുടുംബയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 12/10/25 ന് വൈകുന്നേരം 4 മണിക്ക് കാറളം ശ്രീ രാജൻ എ പിഷാരോടിയുടെ വസതിയായ THREE BUNGALOWS ൽ വെച്ച് പ്രസിഡണ്ടിൻ്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ വി. പി രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്നു.

ശ്രീമതി രശ്മി രവികാന്തിൻ്റെ പ്രാർത്ഥനയോടെ മീറ്റിങ്ങ് ആരംഭിച്ചു.
യോഗത്തിന് എത്തിയ എല്ലാവരെയും ശ്രീ രാജൻ പിഷാരോടി സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസത്തിൽ അന്തരിച്ച സമുദായ അംഗങ്ങൾക്ക് മൗന പ്രാർത്ഥനയോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

അദ്ധ്യക്ഷ ഭാഷണത്തിൽ ശാഖ വൈസ് പ്രസിഡണ്ട് ശ്രീ രാധാകൃഷ്ണൻ കഴിഞ്ഞ മാസത്തിൽ സമുദായ അംഗങ്ങൾക്ക് കിട്ടിയ പുരസ്കാരങ്ങൾക്കും അവാർഡുകൾക്കും ശാഖയുടെ പേരിൽ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു. അമ്പലവാസികളുടെ പാരമ്പര്യ തൊഴിലിടങ്ങളിൽ ദേവസ്വം ബോർഡിന്റെ അനാവശ്യമായ കൈകടത്തലുകൾ ശ്രീ കുടൽ മാണിക്യം ക്ഷേത്രത്തിലെ കാരയ്മ കഴകത്തിൻ്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു. അതുപോലെ ഇപ്പോൾ ശബരിമലയിൽ നടക്കുന്ന വിഷയങ്ങളും ചൂണ്ടിക്കാണിച്ചു. സമാജം കേന്ദ്ര കമ്മിറ്റി ഈ രണ്ട് വിഷയങ്ങളിലും ഇതുവരെയായി പത്ര , സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇക്കാര്യങ്ങളിൽ സമാജത്തിൻ്റെ നിലപാട് അറിയിച്ചിട്ടില്ല എന്നും പല ശാഖകളിലും ഇതിനെ പറ്റി കാര്യമായ ചർച്ചകൾ നടക്കുന്നില്ല എന്നും പറഞ്ഞു. ചർച്ചക്കൊടുവിൽ വൈസ് പ്രസിഡണ്ട് പറഞ്ഞ കാര്യങ്ങൾ ശാഖയുടെ മൊത്തത്തിൽ ഉള്ള അഭിപ്രായമാണെന്നും അത് കേന്ദ്രത്തെ അറിയിക്കുവാനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗത്തിൻ്റെ മിനിട്ട്സ് യോഗം പാസ്സാക്കി.
ട്രഷറർ തയ്യാറാക്കിയ വരവ് , ചിലവ് കണക്കുകൾ യോഗം അംഗീകരിച്ചു.
2025-26 വർഷത്തേക്കുള്ള വരിസംഖ്യ പിരിവ് ഉർജ്ജിതമായി നടക്കുന്നുണ്ടെന്നും പകുതിയലധികം മെമ്പർമാരുടെ വരിസംഖ്യ
കിട്ടിയതായും ട്രഷറർ യോഗത്തെ അറിയിച്ചു.
ശാഖയുടെ 25 -26 വർഷത്തേക്കുള്ള കേന്ദ്രത്തിന് നൽകേണ്ടതായ PE&WS, തുളസിദളം, സമാജം എന്നിവയുടെ വരിസംഖ്യ അതാത് ട്രഷറർമാർക്ക് ഈ മാസം തന്നെ അയച്ചു കൊടുക്കുവാൻ തീരുമാനിച്ചു.

21/9/25 ന് തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ തുളസീദളം അവാർഡ്, PE& W S സ്ക്കോളർഷിപ്പ് അവാർഡ് എന്നി ചടങ്ങിൻ്റെ വിശദമായ റിപ്പോർട്ട് സെക്രട്ടറി യോഗത്തിൽ അവതരിപ്പിച്ചു .
എല്ലാവരെയും ഉൾപ്പെടുത്തി ശാഖ നടത്തുവാൻ പോകുന്ന ഒരു ദിവസത്തെ ഉല്ലാസയാത്ര നവംബർ മാസം ഒടുവിൽ ആകാമെന്നും അതിനു വേണ്ട സൗകര്യങ്ങൾ നോക്കി സ്ഥലവും തിയ്യതിയും ഉറപ്പിക്കുവാൻ ശ്രീ മുരളി ബാല, ശ്രീമതി റാണി രാധാകൃഷ്ണൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ക്ഷേമ നിധി നടത്തി. അതാത് മാസങ്ങളിലെ റിപ്പോർട്ട്‌ വെബ്സൈറ്റിലേക്ക് നേരിട്ട് അപ്‌ലോഡ് ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം തയ്യാറാണെന്നും ജനറൽ സെക്രട്ടറിയുടെ approval കിട്ടുന്ന മുറയ്ക്ക് എല്ലാ ശാഖകൾക്കും കൊടുക്കുന്നതാണ് എന്നും ഭാസിരാജ് അറിയിച്ചതായി മുരളി ബാല പറഞ്ഞു.

ഇന്നത്തെ യോഗത്തിന് വേണ്ട എല്ലാ വിധ സൗകര്യങ്ങളും ചെയ്തു തന്ന ശ്രീ രാജൻ പിഷാരോടി, വത്സല കുടുംബത്തിനും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ മുരളി ബാല നന്ദി പ്രകാശിപ്പിച്ചതോടെ യോഗം 6.30 മണിക്ക് അവസാനിച്ചു.

സെക്രട്ടറി
സമാജം
ഇരിങ്ങാലക്കുട ശാഖ

0

Leave a Reply

Your email address will not be published. Required fields are marked *