കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 4/10/25 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡൻ്റ് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരോടി പ്രാർത്ഥന ചൊല്ലുകയും പുരാണ പാരായണം നിർവഹിക്കുകയും ചെയ്തു.
ശ്രീ ഹരീഷ് വി പി എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
ശ്രീ കെ പി രാമചന്ദ്രൻ പിഷാരോടി വളർന്നു വരുന്ന കലാകാരൻ മാസ്റ്റർ ജിഷ്ണു മനോജിനെ അനുമോദിച്ചു. ജിഷ്ണു സോപാന സംഗീതത്തിൽ പ്രാവിണ്യം നേടിയതിന് പുറമെ അടുത്ത ദിവസം കഥകളി സംഗീതത്തിലും അരങ്ങേറ്റം നടത്തുകയുണ്ടായി.
തുടർന്ന് ഇന്ത്യനൂർ പിഷാരത്തെ രമാദേവി (അമ്മിണി) പിഷാരസ്സ്യാരുടെയും മറ്റ് സമുദായ അംഗങ്ങളൂടെയും നിര്യാണത്തിൽ അനുശോചനം രേഖ്പെടുത്തുകയും പരേതരോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തുകയും ചെയ്തു.
പ്രസിഡൻ്റ് അദ്ധ്യക്ഷപ്രസംഗത്തിൽ സെപ്തംബർ മാസം 7ന് നടന്ന വർഷികത്തിൻ്റെയും ഓണാഘോഷത്തിൻ്റെയും അവലോകനം നടത്തി. പൊതുവെ പരിപാടികളെല്ലാം നന്നായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് വാർഷികത്തിന് പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കുറഞ്ഞതിൽ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. ഇതര ശാഖാ പ്രതിനിധികളുടെ അഭാവം ചർച്ച ചെയ്തു അടുത്ത വർഷം അങ്ങിനെ സംഭവിക്കാതിരിക്കാൻ വേണ്ടത് ചെയ്യാൻ തീരുമാനിച്ചു.
വർഷികത്തിൻ്റെയും സമാജമന്ദിരത്തിൻ്റെയും കണക്കുകൾ അവതരിപ്പിച്ചത് അംഗീകരിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ കോങ്ങാട് ശാഖയിൽ അക്കൗണ്ട് തുടങ്ങാൻ ഉള്ള കാര്യങ്ങളിൽ ശ്രീ എം പി ഹരിദാസിൻ്റെ സാന്നിദ്ധ്യത്തിൽ തുടർ നടപടി എടുക്കാം എന്ന് പ്രസിഡൻ്റ് അറിയിച്ചു.
ശ്രീ ടി പി അച്യുതാനന്ദൻ്റെ നന്ദി പ്രകടനത്തോടെ യോഗം അവസാനിച്ചു