പിഷാരടി സമാജം പട്ടാമ്പി ശാഖയുടെ ഒരു ജനറൽബോഡി യോഗം 28.09.25 ഞായറാഴ്ച വാടാനാംകുറുശ്ശി സമാജം ഹാളിൽ വെച്ച് ശ്രീ കെ പി ഉണ്ണികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടത്തി. ശ്രീമതി എൻ പി ബിന്ദു പ്രാർത്ഥന ചൊല്ലി
ശ്രീ വി എം ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. സ്വാഗത പ്രസംഗത്തിൽ പിഷാരടി സമാജത്തിന്റെ തുടക്കം മുതലുള്ള ചരിത്രവും കഴിഞ്ഞ കുറേക്കാലമായി പട്ടാമ്പി ശാഖ നടത്തിയ പ്രവർത്തനങ്ങളെ പറ്റിയും പറഞ്ഞു.
Covid 19 ന് ശേഷം പ്രവർത്തനം താരതമ്യേന കുറയുകയും കഴിഞ്ഞ ഒരു കൊല്ലമായി സെക്രട്ടറിയായിരുന്ന ശ്രീ എം പി സുരേന്ദ്രൻ അസുഖബാധിതനായതോടെ പ്രവർത്തനത്തെ വളരെയധികം ബാധിക്കുകയും ചെയ്തു.
ശാഖയുടെ പ്രവർത്തനം പൂർവ്വ സ്ഥിതിയിലാക്കാനും തുളസീദളം സർഗ്ഗ പ്രതിഭ അവാർഡ് നേടിയ ശ്രീ. രാജഗോപാലൻ ആനായത്ത്, കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അവാർഡ് നേടിയ നാല് കുട്ടികൾക്ക് ശാഖയുടെ അവാർഡ് നൽകുന്നതിനുമായിട്ടാണ് പ്രധാനമായും ഈ യോഗം സംഘടിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ നമ്മെ വിട്ടുപോയ സമുദായ അംഗങ്ങളെയും സമൂഹത്തിലെ മറ്റു പ്രതിഭകളെയും കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ മരിച്ച ജനങ്ങളെയും ആദരിച്ച് ഒരു മിനിറ്റ് അനുശോചനം രേഖപ്പെടുത്തി.
അദ്ധ്യക്ഷ പ്രസംഗത്തിൽ സമാജത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം ശ്രീ കെ പി ഉണ്ണികൃഷ്ണൻ പറഞ്ഞു.
അവാർഡ് നേടിയ ശ്രീ രാജഗോപാലനെയും, കുട്ടികളെയും അദ്ദേഹം അഭിനന്ദിച്ചു.
മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ സമാജത്തിനു ഉണ്ടായ ഉയർച്ചയെ പറ്റി വിശദീകരിച്ചു. വിവിധ ശാഖകളുടെ മന്ദിരങ്ങൾ, ആസ്ഥാനമന്ദിരം, ഗുരുവായൂർ ഗസ്റ്റ് ഹൗസ് എന്നിവയെപ്പറ്റി അദ്ദേഹം വിശദീകരിച്ചു. മേൽ ജാതിക്കാർക്ക് വിദ്യാഭ്യാസ അഡ്മിഷൻ കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകളും, കഴകക്കാരുടെ കാരായ്മ തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രഭൂമി തിരികെ നൽകേണ്ടി വരുന്നതിന്റെ അമ്പലവാസികളുടെ പ്രശ്നത്തിനും ആശങ്ക പ്രകടിപ്പിച്ചു. ഏക മനസ്സോടെ പ്രവർത്തിക്കുകയും, പ്രതികരിക്കുകയും, ചെയ്യേണ്ടതിൻ്റ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. PET 2000 സ്കീമിൽ 20 പേർക്ക് പെൻഷൻ നൽകുന്ന കാര്യവും ഓണപ്പുടവ നൽകിയതിനെ പറ്റിയും സൂചിപ്പിച്ചു. തുളസീദളം കലാസാംസ്കാരിക സമിതിയുടെ പ്രവർത്തനത്തെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ഓൺലൈനായി രാമായണമാസാചരണ ത്തിൽ 107 പേർ പങ്കെടുത്തെന്നും, ഉദ്ഘാടനം ഗുരുവായൂർ ഗസ്റ്റ്ഹൗസിൽ വെച്ച് നടത്തിയ സമയത്ത് പട്ടാമ്പി ശാഖയുടെ സഹകരത്തെ വിശിഷ്യാ ശ്രീ കെ പി ഉണ്ണികൃഷ്ണ പിഷാരോടിയുടെ സജീവ സാന്നിദ്ധ്യത്തെക്കുറിച്ചും ജനറൽ സെക്രട്ടറി പറഞ്ഞു.
ശ്രീ രാജഗോപാലിനെ ശ്രീ വി എം ഉണ്ണികൃഷ്ണൻ സദസ്സിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന് ശ്രീ കെ പി ഹരികൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിച്ചു.
ശ്രീ എ പി രാമകൃഷ്ണൻ ഉപഹാരം നൽകി. മറുപടി പ്രസംഗത്തിൽ ഗണിതശാസ്ത്രത്തിന്റെ പ്രാധാന്യത്തെ പറ്റിയും ഈ രംഗത്ത് പിഷാരടിമാരുടെ സംഭാവനയും ശ്രീ രാജഗോപാലൻ വിശദീകരിച്ചു.
പിഷാരടി സമാജം പട്ടാമ്പി ശാഖയുടെ പ്രവർത്തനത്തെ പറ്റിയും ഏതു വിഷയവും ജോലി കിട്ടുന്നതിന് മാത്രം പഠിക്കാതെ അതിൽ വളരെ ആഴത്തിൽ ഇടപെടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.
+2 പരീക്ഷയിൽ മികച്ച വിജയം നേടിയ ദിയ, ആർദ്ര, ആര്യ എന്നിവർക്കും, പത്താം ക്ലാസ് ഉയർന്ന മാർക്ക് നേടിയ അഭിഷേക് എന്ന കുട്ടിക്കും ശാഖയുടെ അവാർഡ് നൽകി.
അവാർഡ് വാങ്ങാൻ എത്തിയ മൂന്നു കുട്ടികൾ മറുപടി പറഞ്ഞു.
ശ്രീ വി പി ഉണ്ണികൃഷ്ണൻ www.Keralasaree.com ൻ്റെ പേരിൽ സ്പോൺസർ ചെയ്ത ഓണപ്പുടവ ശാഖാ മന്ദിരത്തിൽ പ്രവർത്തിക്കുന്ന മൂന്നു പേർക്ക് നൽകി. PET 2000 സ്കീമിൽ പെൻഷൻ കിട്ടുന്ന ശാഖയിലെ രണ്ടുപേർക്ക് ഓണപ്പുടവ തപാലിൽ അയച്ചുവെന്നും ശ്രീ വി പി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ശാഖാ കൺവീനറായ ശ്രീ എ പി രാമകൃഷ്ണൻ, പ്രവർത്തനങ്ങൾ ഊർജ്ജ്വസ്വലമാക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ മെമ്പർഷിപ്പ് ഫെസ്റ്റ്, ഡയറക്ടറി എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യങ്ങൾ ചർച്ച ചെയ്തു.
ശ്രീ എം പി സുരേന്ദ്രൻ മാഷിൻെറ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ശാഖാ സെക്രട്ടറി സ്ഥാനത്തേക്ക് അടുത്ത വാർഷിക പൊതുയോഗം വരെ ശ്രീ വി എം ഉണ്ണികൃഷ്ണനെ ചുമതലയേൽപ്പിക്കാൻ തീരുമാനിച്ചു.
ശ്രീ പ്രസാദ്, ശ്രീ രാധാകൃഷ്ണൻ , ശ്രീ മുരളി മാന്നനൂർ ശ്രീമതി രാഗിണി, ശ്രീമതി ബിന്ദു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കലാപരിപാടികളിൽ ശ്രീമതി ബിന്ദു, മാസ്റ്റർ ആദർശ്, ശ്രീ ഋഷികേശൻ, ശ്രീമതി നിർമല എന്നിവർ പാട്ടു പാടി.
ശ്രീ വി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തിനു ശേഷം ഉച്ച ഭക്ഷണത്തോടെ യോഗം അവസാനിച്ചു