ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 28/09/25 ഞായറാഴ്ച 3.00 മണിക്ക് ആലുവ പൊതിയിൽ പിഷാരത്ത് ഗോപാലകൃഷ്ണന്റെ വസതിയിൽ പ്രസിഡന്റ് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ മാസ്റ്റർ കാർത്തിക് ഉണ്ണിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി രമ പിഷാരസ്യാരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസത്തിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായ അംഗങ്ങളുടെയും മറ്റുള്ളവരുടെയും സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ അവാർഡുകൾ കിട്ടിയ കുമാരിമാർ അനുശ്രീ പ്രകാശ്, (രാരുപുരം), ശ്രേയ രെജീഷ് (കുട്ടമശ്ശേരി), ആതിര റെനീഷ് (മേക്കാട്), മീനാക്ഷി അനിൽ (ഒക്കൽ) എന്നീ കുട്ടികളെ യോഗം അഭിനന്ദിച്ചു. ഗൃഹനാഥൻ ശ്രീ ഗോപാലകൃഷ്ണൻ നല്ലൊരു പ്രസംഗത്തിലൂടെ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. തുടർന്ന് അധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ 50th Anniversary, പുതിയ ക്ഷേമനിധി എന്നിവയെ പറ്റി സംസാരിച്ചു. ചർച്ചയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. വാർഷികത്തിനു പറ്റിയ ഓഡിറ്റോറിയം ഈ മാസം തന്നെ കണ്ടു പിടിക്കുവാനും ബുക്ക് ചെയ്യുവാനും തീരുമാനിച്ചു. കഴിഞ്ഞ മാസത്തെ റിപ്പോർട്ടും കണക്കുകളും ശ്രീ വിജയനും മധുവും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. പുതിയ ക്ഷേമ നിധി November മാസത്തിൽ തുടങ്ങുവാൻ തീരുമാനിച്ചു. പഴയ ക്ഷേമനിധിയുടെ അവസാന നറുക്കെടുപ്പും നടന്നു. അടുത്ത മാസത്തെ യോഗം 12/10/25 ഞായറാഴ്ച നടത്തുവാൻ തീരുമാനിച്ചു. K. ഹരിയുടെ നന്ദിയോടെ യോഗം അവസാനിച്ചു.
ഫോട്ടൊ നന്നായിട്ടുണ്ട്, എല്ലാവർക്കും നമസ്കാരം 🙏