പാലക്കാട് ശാഖയുടെ സെപ്റ്റംബർ മാസ യോഗം 14 /9/ 25 ്ന് സെക്രട്ടറിയുടെ ഭവനമായ അനുഗ്രഹ യിൽ വച്ച് നടന്നു.
യോഗത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. ഗൃഹനാഥന്റെ ഈശ്വര പ്രാർത്ഥനയ്ക്കുശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സ്വാഗതം ചെയ്തു.
അന്ന് ജന്മാഷ്ടമി ആയിരുന്നതിനാൽ ഏവർക്കും ജന്മാഷ്ടമി ആശംസകൾ നേർന്നു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവർക്കായി മൗന പ്രാർത്ഥന നടത്തി.
പുരാണ പാരായണത്തിൽ വനിത അംഗങ്ങൾ നാരായണീയം ഭക്തിസാന്ദ്രമായി ചൊല്ലി.
അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ ഏവർക്കും ഓണാശംസകൾ അറിയിക്കുന്നതോടൊപ്പം ശാഖയിൽ നിന്നും വിദ്യാഭ്യാസ അവാർഡുകൾ ലഭിച്ച കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ അവാർഡ് വിതരണ യോഗത്തിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.
കഴിഞ്ഞ മീറ്റിങ്ങിൽ സെക്രട്ടറി മുന്നോട്ടുവെച്ച ഓണാഘോഷ പരിപാടിയെ കുറിച്ച് നടത്തിയ ചർച്ചയിൽ മെമ്പർമാർ സജീവമായി പങ്കെടുത്തു.
ഒക്ടോബർ മാസം അവസാനത്തെ ആഴ്ചയിൽ ആഘോഷം ഓണസദ്യ അടക്കം മറ്റ് കലാപരിപാടികൾ കൂടി ഉൾപ്പെടുത്തി നടത്താമെന്ന് തീരുമാനിച്ചു.
ശാഖയിൽ ധനസഹായം ലഭിക്കുന്ന ഒരാൾക്ക് ഓണപ്പുടവ കൂടി നൽകിയതായി സെക്രട്ടറി അറിയിച്ചു. കലാപരിപാടികളുടെ ഒരു ഏകദേശ രൂപം അംഗീകരിച്ചു.
അന്ന് രാവിലെ ഒരു ക്ഷേത്ര കല കൂടി അവതരിപ്പിക്കുന്നത് നന്നായിരിക്കും എന്ന് മെമ്പർമാരുടെ അഭിപ്രായത്തെ അംഗീകരിച്ചു.
ഒക്ടോബർ മാസത്തിൽ ഓൺലൈൻ ആയി ഓണാഘോഷത്തെപ്പറ്റി മീറ്റിങ്ങുകൾ നടത്താമെന്ന് ഏവരും സമ്മതിച്ചു.
സുഭാഷിതം പരിപാടിയിൽ എം പി രാമചന്ദ്രൻ സംസ്കൃതം ശ്ലോകം ഉദ്ധരിച്ച അർത്ഥം വിവരിച്ചു . സദസ്സിന് അറിവു പകരുന്ന ഈ പരിപാടി എല്ലാ യോഗങ്ങളിലും ഉൾക്കൊള്ളിക്കാറുണ്ട്.
ക്ഷേമനിധി നടത്തി. ഒക്ടോബറിൽ ഓണാഘോഷമായതിനാൽ യോഗം ഓൺലൈനായി നടത്താമെന്ന് തീരുമാനിച്ചു.
വൈസ് പ്രസിഡൻ്റ് ശ്രീ T P ഉണ്ണികൃഷ്ണൻ ഏവർക്കും നന്ദി പറഞ്ഞശേഷം യോഗം
സമംഗളം പര്യവസാനിച്ചു.