കൈകൊട്ടിക്കളിയിൽ സവിശേഷതകളുമായി കോങ്ങാട് ശാഖ

2025 സെപ്റ്റംബർ 7 ന് നടന്ന കോങ്ങാട് ശാഖയുടെ ഓണാഘോഷത്തിൽ വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളിക്ക് ശ്രദ്ധേയമായ പ്രത്യേകത ഉണ്ടായിരുന്നു.നൂറു ശതമാനവും ‘പിഷാരസ്യാർ കൈകൊട്ടിക്കളി’ എന്ന പ്രത്യേകത

കൈകൊട്ടിക്കളിപ്പാട്ടുകൾ തികച്ചും പരമ്പരാഗതവും സാമ്പ്രദായികവുമായ രീതിയിൽ എഴുതി സംഗീതം നൽകിയത് ശ്രീദേവി പി പിഷാരോടി (ആണ്ടാം പിഷാരം, കൃഷ്ണ കൃപ, കോങ്ങാട്). പാടിയത് സുധ സുരേഷ് (വടക്കേ പിഷാരം, കോങ്ങാട് ), സി വി വരദ (അഭയം, കോങ്ങാട് ), പശ്ചാത്തല സംഗീതം ഇടയ്ക്ക വായിച്ചത് ജയകൃഷ്ണൻ (തെക്കേ പിഷാരം സാഫല്യം, കോങ്ങാട്) എന്നിവർ.പ്രൊഫഷനലിസം തുളുമ്പുന്ന ഗാനങ്ങൾ.കളിച്ചവർ എല്ലാവരും പിഷാരസ്യാർമാർ.എല്ലാം കൊണ്ടും ലക്ഷണമൊത്ത കൈകൊട്ടിക്കളി.ഇവർ കോങ്ങാട് ശാഖയുടെ മാത്രമല്ല പിഷാരോടി സമുദായത്തിന് തന്നെ ഏറെ അഭിമാനം പകരുന്നു

കോങ്ങാട് ശാഖ വനിതാ വിഭാഗത്തിന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും തുളസീദളം കലാ സാംസ്കാരിക സമിതിയുടെയും അഭിനന്ദനങ്ങൾ.

 

ഗണപതി

സുന്ദരഗണപതി നർത്തനഗണപതി ഷൺമുഖസോദരനെ, ഹരജയ ഷൺമുഖസോദരനെ
ഇoഗിതാമോടെ തുമ്പിക്കൈയ്യാൽ അനുഗ്രഹമേകിടണെ
ഹരജയ കദനമകറ്റിടണെ
പത്തുദശങ്ങൾ ഏത്തംഇ ട്ടും തൊഴുതു മ ടങ്ങീടാം
ഞങ്ങൾ തൊഴുതു മടങ്ങീടാം
നർത്തനമാടാനാനുഗ്രഹമേകാൻ കഴലിണ കൂപ്പൂന്നേൻ
ഹരജയ കഴലിണ കൂപ്പുന്നേൻ.

വാണീദേവി ജനനീദേവി വരമരുളീടുകയമ്മേ
ഭഗവതി വരമരുളീടുകയമ്മേ
വെള്ളത്താമരയേറിവരുന്നൊരു വീണാപാണിനിയമ്മേ,
സരസ്വതിദേവി ഭഗവതിയെ.
കൃപചൊരിയേണം കാത്തരുളേണം സരസ്വതിദേവി ഭഗവതിയെ,
അമ്മ അവനീലാളന ഭഗവതിയെ

🖊Sreedevi. P. Pisharody

 

 

 

 

 

 

 

3+

One thought on “കൈകൊട്ടിക്കളിയിൽ സവിശേഷതകളുമായി കോങ്ങാട് ശാഖ

Leave a Reply

Your email address will not be published. Required fields are marked *