പാലക്കാട് ശാഖയുടെ 2025 ഓഗസ്റ്റ് മാസയോഗം

പാലക്കാട് ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 28/8 /25 ന് ഓൺലൈനായി നടത്തി.

സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം പത്തുമണിക്ക് ആരംഭിച്ചു. യോഗത്തിൽ എത്തിച്ചേർന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. നമ്മെ വിട്ടുപിരിഞ്ഞു പോയവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.

പ്രസിഡണ്ട് എ പി സതീഷ് കുമാർ അടുത്ത മീറ്റിംഗ് സെക്രട്ടറിയുടെ ഭവനത്തിൽ വച്ച് നടത്താമെന്ന് അറിയിച്ചു. ഓണാഘോഷത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തി.
ഒക്ടോബർ മാസത്തിൽ ഒരു ഓണസദ്യ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ മാസ യോഗത്തിൽ തീരുമാനിക്കാം എന്നും നിശ്ചയിച്ചു.

സെക്രട്ടറി ശാഖയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ശാഖയിൽ നിന്നും 10/ 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അഞ്ചു കുട്ടികളുടെ വിവരങ്ങൾ കേന്ദ്രത്തിന് അയച്ചിരുന്നതായും അവർക്ക് എല്ലാം സ്കോളർഷിപ്പ് ലഭിച്ചിരിക്കുന്നതായും അറിയിച്ചു. നല്ല മാർക്കോടെ പാസായ എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും അവർക്ക് ശാഖയുടെ വകയായും അനുമോദനങ്ങളും കാഷ് അവാർഡുകളും നൽകണമെന്നും തീരുമാനിച്ചു.

പാലക്കാട് ശാഖയിലെ എല്ലാ കുട്ടികൾക്കും അർഹിക്കുന്ന അവാർഡുകൾ കൊടുത്തതിൽ കേന്ദ്രത്തിനെ അഭിനന്ദിച്ചു.
അടുത്തമാസം നടത്താനിരിക്കുന്ന അവാർഡ് ദാന ചടങ്ങിൽ ശാഖയിൽ നിന്നും സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും തീരുമാനിച്ചു.

ട്രഷറർ ശ്രീ ടി പി ബാലകൃഷ്ണൻ, മെമ്പർമാരുടെ വാർഷിക വരി സംഖ്യ പിരിച്ചു കിട്ടേണ്ടത്തിൻ്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു.
ക്ഷേമനിധി നടത്തി.

സെക്രട്ടറിയുടെ നന്ദി പ്രകടനത്തോടെ യോഗം 11 മണിക്ക് അവസാനിച്ചു.

0

Leave a Reply

Your email address will not be published. Required fields are marked *