ഡോ. എ. രഘുവിന് അഭിനന്ദനങ്ങൾ

അറക്കൽ പിഷാരത്ത് ഡോ. എ. രഘു, കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ അഡ്വൈസർ (ആയുർവേദം) ആയി ചുമതലയേറ്റു.

1987-ൽ ഒല്ലൂർ ആയുർവേദ കോളേജിൽ നിന്ന് ബിഎഎംഎസ് പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ നിന്ന് ബേസിക് പ്രിൻസിപ്പിൾസിൽ പി.ജി. നേടി. Jamnagar IPGT&RA-യിൽ രണ്ട് വർഷം അധ്യാപകനായും സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ 25 വർഷമായി കേന്ദ്രസർക്കാർ സർവീസിൽ ഇദ്ദേഹം പ്രവർത്തിക്കുന്നു

ആയുഷ് മന്ത്രാലയത്തിൽ ആറു വർഷം ജോയിന്റ് അഡ്വൈസർ ആയും,
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ DGHS വിഭാഗത്തിൽ മൂന്ന് വർഷം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (Ayush) ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോൾ ആയുഷ് മന്ത്രാലയത്തിലെ അഡ്വൈസർ (ആയുർവേദം), എന്ന പദവിയോടൊപ്പം, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ( ആയുഷ്) -DGHS, Ministry of Health & Family Welfare-എന്ന സ്ഥാനത്തും അദ്ദേഹം തുടരും.

കഥകളി ആചാര്യനായിരുന്ന കലാമണ്ഡലം വാസു പിഷാരോടിയുടെ മകൾ ശ്രീകലയാണ് പത്നി

മക്കൾ – ഗൗതം, അഭിനീത്.

ഡോ. രഘുവിന് പിഷാരടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ് സൈറ്റിന്റെയും അഭിനന്ദനങ്ങൾ

7+

3 thoughts on “ഡോ. എ. രഘുവിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *