PP&TDT യുടെ 2024 – 20 25 വർഷത്തെ വാർഷിക പൊതുയോഗം 15/8/2025 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് ഗുരുവായൂരിലുള്ള പിഷാരോടി സമാജം ഗസറ്റ് ഹൗസിൽ വച്ച് പ്രസിഡണ്ട് ശ്രീ എ രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ പ്രാർത്ഥന യോടെ യോഗം ആരംഭിച്ചു.
പിഷാരോടി സമാജം ജനറൽ സെക്രട്ടറി ശ്രീ കെ പി ഹരികൃഷ്ണൻ എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്തു. 2002ൽ സമാജത്തിൻെറ സിൽവർ ജൂബിലി പദ്ധതിയായി രൂപീകരിച്ച PP&TDTയുടെയും ഗുരുവായൂർ ഗസ്റ്റ് ഹൗസിൻെയും നാളിതുവരെയുള്ള ഭാരവാഹികളെ സ്മരിച്ചു കൊണ്ട് അവരുടെ ദീർഘവീക്ഷണത്തിന്റെയും കഷ്ടപാടുകളുടെയും ഫലമായി ഉയർന്നുവന്ന ഈ സ്ഥാപനം ഇന്ന് അവരുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലായിരിക്കുന്നു എന്നതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞു. ഇനിയും ഉയർച്ചയിലേക്ക് നയിക്കാൻ കഴിവുള്ള ഭരണ നേതൃത്വമാണ് ഇന്നുള്ളത്. അവർ ചെയ്യുന്ന സേവനങ്ങളെ എല്ലാവരും സത്യസന്ധമായി ഉൾകൊണ്ട് പരമാവധി സഹകരണം നൽകണമെന്നും അത് സമാജത്തിനു തന്നെ ഉണർവാകുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
നമ്മെ വിട്ടു പിരിഞ്ഞു പോയവർക്ക് അനുശോചനം രേഖപ്പെടുത്തി ഒരു നിമിഷം മൗന പ്രാർത്ഥന നടത്തി.
തുടർന്ന് പ്രസിഡണ്ട് ശ്രീരാമചന്ദ്ര പിഷാരോടി, മുൻ പ്രസിഡണ്ട് ശ്രീ, കെ.പി. ബാലകൃഷ്ണൻ, ശ്രീ കെ പി പ്രഭാകരൻ കോങ്ങാട്, PEWS ട്രഷറർ ശ്രീ രാജൻ പിഷാരോടി തുടങ്ങിയവർ ചേർന്ന് ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.
അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് ശ്രീ രാമചന്ദ്ര പിഷാരോടി, ഗസ്റ്റ് ഹൗസിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിശദമായി സംസാരിച്ചു. ആത്മാർത്ഥമായി ഗസ്റ്റ് ഹൗസിന് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങളെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ വ്യാഖ്യാനിച്ച് മാനസിക സംഘർഷങ്ങളുണ്ടാക്കുന്നവരെ തിരിച്ചറിയുകയും തള്ളിക്കളയേണ്ടതും അത്യാവശ്യമാണെന്നും
ഗസ്റ്റ്ഹൗസിൽ നല്ലവരുമാനമുണ്ടായി തുടങ്ങിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് അർഹതപെട്ട പലിശ നൽകുന്നതു മുതൽ ഒരു പാട് പ്രവർത്തനങ്ങൾ നടത്തേണ്ട സമയമാണിതെന്നും ഭരണ സമിതിക്ക് പരിപൂർണ പിൻതുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രീ മോഹനകൃഷ്ണനെ (രേഖാ മോഹൻ ഫൗണ്ടേഷൻ) പോലെയുള്ള അഭ്യുദയ കാംക്ഷികളെ സമാജവുമായി ബന്ധപെടുത്തി നിലനിർത്തുവാൻ വേണ്ട സമയോചിതമായ പ്രവർത്തനങ്ങൾ വേണ്ടതാണെന്നും ഓർമ്മപെടുത്തി.
സെക്രട്ടറി 2023 – 2024 വർഷത്തെ പൊതുയോഗ റിപ്പേർട്ട് അവതരിപ്പിച്ചതിൻ മേലുള്ള ചർച്ചയിൽ
കോങ്ങട് ശാഖാംഗം ശ്രീ കെ പി രാമചന്ദ്ര പിഷാരോടി, കാലാനുസൃതമായി നമ്മുടെ നിയമാവലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ചു.
പരിഗണനയിലുള്ള വിഷയമാണെന്നും നടപടികൾ സ്വീകരിക്കാമെന്ന് പ്രസിഡണ്ട് സഭയുടെ അനുവാദത്തോടെ അറിയിച്ചു. കൂടാതെ ഒരു ഫ്ലോർ ഇന്റീരിയർ ചെയ്ത് പുതിയ നിലവാരത്തിലാക്കാനുള്ള അംഗീകാരവും സഭനൽകി. ശാഖകൾക്ക് സൗജന്യമായി 5 റൂമുകൾ ഉപയോഗിക്കാവുന്നതുമായി വ്യക്തമായ മാനദണ്ഡങൾ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എറണാകുളം ശാഖാംഗം ശ്രീ ബാലചന്ദ്രൻ സൂചിപ്പിച്ചു. ഇത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ വച്ച് വിശദമായി എല്ലാ ശാഖകൾക്കും രേഖാമൂലം അറിയിപ്പ് നൽകാമെന്ന് സെക്രട്ടറി പറഞ്ഞു.
2024 – 2025 കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചതിൽ ചില അക്ഷര പിശകുകൾ വന്നത് തിരുത്തി സെക്രട്ടറി സഭയെ ബോദ്ധ്യപെടുത്തി.
ട്രഷറർ 2024 – 2025 വർഷത്തെ ഓഡിറ്റർ മോഹൻദാസ് അസോയിറ്റ്സ് ഒപ്പിട്ട് തന്ന കണക്കുകൾ സഭയിൽ അവതരിപ്പിച്ചു ഇന്റേണൽ ഓഡിറ്റർ ശ്രീ എം പി ഹരിദാസ് കണക്കുകൾ പരിശോധിച്ച് ബോദ്ധ്യപെട്ടതിന്റെ പൂർണ വിവരങ്ങൾ സഭയെ അറിയിച്ചു.
അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് ട്രഷററും സെക്രട്ടറിയും മറുപടി പറഞ്ഞു.
റിപ്പോർട്ടും കണക്കും സഭ അംഗീകരിച്ചു.
മുംബൈ ശാഖയിലെ ശ്രീ പി വിജയർ, ശ്രി പി രവി എന്നിവർ ഇ-മെയിൽ വഴി ഉന്നയിച്ച വിഷയങ്ങൾ സെകട്ടറി യോഗത്തേ അറിയിച്ചു കണക്കുകളെ സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തത വരുത്തുവാൻ ഓഡിറ്റ് ഓഫീസിൽ നിന്നും ലഭിച്ച മറുപടി സഭയിൽ അവതരിപ്പിച്ചു ആയത് ഇരുവർക്കും മറുപടിയായി ഇ-മെയിലായി തന്നെ നൽകുവാനും തീരുമാനിച്ചു
ജോ: സെക്രട്ടറി ശ്രീ മോഹനൻ കഴിഞ്ഞ നാലഞ്ച് വർഷത്തെ നിതാന്ത പരിശ്രമം കൊണ്ടുണ്ടായ വരുമാന വർദ്ധനവ് എടുത്തു പറയേണ്ടതാണെന്നും ശരിയായ രീതിയിൽ സാമ്പത്തിക കാര്യങ്ങൾ ചെയ്യുന്നതിനാൽ തന്നെയാണ് വലിയ തുക നികുതി ഇനത്തിൽ നൽകിയതും എന്നും പറഞ്ഞു.
അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടത് ഓഡിറ്ററുടെ ചുമതലയാണ്. നിക്ഷേപകർക്ക് അർഹതപ്പെട്ട പലിശ നൽകേണ്ടത് നികുതി നൽകുന്നതു പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണെന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം ഈ ഭരണ സമിതിയിൽ നിന്നും ഉണ്ടാകുമെന്നും ശ്രീ പി മോഹനനൻ പറഞ്ഞു.
മുൻ പ്രസിസന്റ് ശ്രീ കെ.പി ബാലകൃഷ്ണൻ ആശംസകളറിയിച്ച് സംസാരിച്ചു.
ശ്രീ കെ പി മുരളി ഒരു സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. കൊടകരയിൽ നിന്നുള്ള മെമ്പർ, ശ്രീ എം പി വിജയൻ സമാജം വൈസ് പ്രസിഡന്റ് ശ്രീ സി പി രാമചന്ദ്രൻ എന്നിവർ ശാഖ തിരിച്ചുള്ള മെമ്പർമാരുടെ ലിസ്റ്റ് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടു.
നിർദ്ദേശങ്ങൾക്ക്, ഉചിതമായ രീതിയിൽ നടപടിയെടുക്കാമെന്ന് പ്രസിഡണ്ട് പറഞ്ഞു.
തുടർന്ന് ഇന്റേണൽ ഓഡിറ്ററായി ശ്രീ എം പി ഹരിദാസ് (കോങ്ങാട്) നെ തീരുമാനിച്ചു.
സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി മോഹൻദാസ് അസോസിയേറ്റസ് തൃശൂർ തുടരാനും യോഗം തീരുമാനിച്ചു.
PE&WS വൈസ് പ്രസിസന്റ് ശ്രീ വി.പി. മധുവിന്റെ നന്ദി പ്രകടനത്തോടെ വാർഷിക പൊതുയോഗം അവസാനിച്ചു.