പാലക്കാട് ശാഖയുടെ ജൂലൈ മാസ യോഗം 27/7/ 25 ന് അഡ്വക്കേറ്റ് എസ് എം ഉണ്ണി കൃഷ്ണൻറെ ഭവനമായ ചെന്താമരയിൽ വച്ച് നടന്നു.
മഴക്കാലമായിരുന്നിട്ടും കുറെ പേർ മീറ്റിങ്ങിന് എത്തിച്ചേർന്നു എന്ന വിവരം സ്വാഗതാർഹം തന്നെയായിരുന്നു. ശ്രീ എസ് എം ഉണ്ണികൃഷ്ണന്റെ സഹധർമ്മിണിയും സഹോദരിമാരും കൂടി പ്രാർത്ഥന പ്രാർത്ഥന വളരെ ഭംഗിയായി ചൊല്ലി . ഗൃഹനാഥൻ മീറ്റിങ്ങിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. പുരാണ പാരായണം പരിപാടിയിൽ നാരായണീയം മുപ്പത്തിനാലാം ദശകം വായിച്ചത് രാമായണമാസം ആയതിനാൽ വളരെ ഉചിതമായിരുന്നു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
സെക്രട്ടറി ശാഖയുടെ പ്രവർത്തനങ്ങൾ വിവരിച്ചു. വിദ്യാഭ്യാസ രംഗത്ത് നല്ല മാർക്കോടുകൂടി പാസായ ശാഖയിലെ കുട്ടികളുടെ വിവരങ്ങൾ കേന്ദ്രത്തിന് അയച്ചു കൊടുക്കേണ്ട ആവശ്യകത സെക്രട്ടറി അറിയിച്ചു. ശാഖയിലും അവരെ അനുമോദിക്കാമെന്ന് തീരുമാനമെടുത്തു.
80/ 90 വയസ്സ് തികഞ്ഞ വരെ ആദരിക്കണമെന്ന് തീരുമാനവും എടുത്തു. ഈ വർഷം ഓണാഘോഷം സെപ്റ്റംബർ അവസാനം നടത്താമെന്ന് പൊതു ധാരണയായി. കൂടുതൽ വിവരങ്ങൾ അടുത്തമാസം മീറ്റിങ്ങിൽ ചർച്ച ചെയ്യുമെന്ന് തീരുമാനിച്ചു .
ക്ഷേമനിധി നടത്തി. സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ രാമായണമാസം ആയതിനാൽ നിത്യജീവിതത്തിൽ രാമായണ പാരായണത്തിന്റെ മഹത്വവും ഓരോരുത്തരും ഉൾക്കൊള്ളേണ്ട നല്ല വശങ്ങളെക്കുറിച്ചും വിശദീകരിച്ചു.
തുടർന്ന് കെ ആർ രാമഭദ്രൻ ഹനുമാൻ രാവണൻ രാമൻ എന്നിവരെ രാമായണത്തിലൂടെ എന്ന പരിപാടിയിൽ ഓരോരുത്തരുടെയും മഹത്വത്തെ വർണ്ണിച്ച് വളരെ രസകരമായ അവതരണം ഏവരും ആസ്വദിച്ചു.
ജോയിൻറ് സെക്രട്ടറി എം പി രാമചന്ദ്രന്റെ നന്ദി പ്രകടനത്തോടെ യോഗം വൈകിട്ട് 6 മണിക്ക് സമഗളം പര്യാവസാനിച്ചു.