സംസ്ഥാനതല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ തിളങ്ങി അനന്യ പിഷാരോടി
ലോക പരിസ്ഥിതി ദിനത്തിൽ ഗുജറാത്ത് പരിസ്ഥിതി മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ബി വിഭാഗത്തിൽ മൂന്നാം സമ്മാനം നേടി അനന്യ സതീഷ് പിഷാരോടി. “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കൽ” എന്നതായിരുന്നു വിഷയം.
ഗാന്ധിനഗറിൽ സ്വന്തം ചിത്രകല ട്രെയിനിങ് സെന്റർ നടത്തുന്ന അനന്യയ്ക്ക് നിരവധി ദേശീയതല അവാർഡുകളും ദേശീയ റെക്കോർഡ് ബുക്കുകളിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പോസ്റ്റർ നിർമ്മാണ മത്സരത്തിലെ മികച്ച പ്രകടനത്തിന്, അനന്യയ്ക്ക് മെറിറ്റ് സർട്ടിഫിക്കറ്റും 2000 രൂപ ക്യാഷ് അവാർഡും ലഭിച്ചു.പനങ്ങാട്ടുകാര പിഷാരത്ത് സതീഷ് പിഷാരടിയുടെയും ശുകപുരത്ത് പിഷാരത്ത് ഗീത സതീഷ് പിഷാരടിയുടെയും മകളാണ് പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന അനന്യ.
ഭാരതത്തിലെ ഏറ്റവും വലിയ ടി വി റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ (Studio Round of Talent Plus)നൃത്ത പ്രതിഭ വിഭാഗത്തിലേക്ക് കുമാരി അനന്യ പിഷാരടിയെ ഈയിടെ തെരഞ്ഞെടുത്തിരുന്നു.
അനന്യക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ
അനനൃക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
Congrats Ananya
Congratulations Ananya
Congratulations