എം പി സുരേന്ദ്ര പിഷാരോടി അനുശോചന യോഗം ജൂലായ് 20ന് രാവിലെ 11 മണിക്ക് വാടാനാംകുറുശ്ശി പിഷാരോടി സമാജം പട്ടാമ്പി ശാഖാ മന്ദിരത്തിൽ
പിഷാരോടി സമാജം കേന്ദ്ര വൈസ് പ്രസിഡണ്ട്, PE&WS എഡ്യുക്കേഷണൽ അവാർഡ് നിർണ്ണയ കമ്മിറ്റി കൺവീനർ തുടങ്ങിയ ഉന്നതസ്ഥാനങ്ങളിൽ സ്തുത്യർഹമായ രീതിയിൽ നീണ്ടകാലം സേവനമനുഷ്ഠിക്കുകയും പിഷാരോടി സമാജം പട്ടാമ്പി ശാഖയുടെ ജീവനാഡിയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന എം പി സുരേന്ദ്ര പിഷാരോടിയുടെ ( സുരേന്ദ്രൻ മാഷ്) ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനായുള്ള യോഗം 2025 ജൂലായ് 20 ന് (20/07/2025) ഞയറാഴ്ച്ച രാവിലെ 11 മണിക്ക് പിഷാരോടി സമാജം കേന്ദ്ര ഭരണസമിതിയുടെയും പട്ടാമ്പി ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്നു.
എല്ലാ കേന്ദ്ര ശാഖാ ഭാരവാഹികളും ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും പ്രസ്തുതയോഗത്തിൽ പങ്കെടുത്ത് സുരേന്ദ്രൻ മാഷിന് ആദരാഞ്ജലികൾ അർപ്പിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
എ രാമചന്ദ്ര പിഷാരോടി
പ്രസിഡണ്ട് പിഷാരോടി സമാജം
കെ പി ഹരികൃഷ്ണൻ
ജനറൽ സെക്രട്ടറി
പിഷാരോടി സമാജം
എ പി രാമകൃഷ്ണൻ
പട്ടാമ്പി ശാഖ
വി എം ഉണ്ണികൃഷ്ണൻ
പട്ടാമ്പി ശാഖ
അവാർഡ് നിർണയ സമിതി അധ്യക്ഷൻ എന്ന നിലയിലും കേന്ദ്ര വൈസ് പ്രസിഡന്റ് എന്ന ചുമതലയിലും അദ്ദേഹത്തിന്റെ സേവനം എന്നും സ്മരണീയം ആണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.