പിഷാരോടി സമാജം മഞ്ചേരി ശാഖയുടെ ജൂൺ മാസ യോഗം 15.6 .25 ന് വൈകുന്നേരം 3.30 ന് പെരിന്തൽമണ്ണ പുത്തൂർ പിഷാരത്ത് നാരായണ പിഷാരോടിയുടെ ഭവനത്തിൽ വച്ച് നടന്നു.
ശക്തമായ മഴയത്തും 3.30 ന് തന്നെ യോഗനടപടികൾ ആരംഭിച്ചു. ഗൃഹനാഥ സുധ പിഷാരസ്യാർ ഭദ്രദീപം തെളിയിച്ചു. മാധവികുട്ടി പിഷാരസ്യാർ പ്രാർത്ഥനയും നാരായണീയ പാരായണവും നിർവ്വഹിച്ചു. ശാഖാമീറ്റിങ്ങ് ഇവിടെ നടത്താൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തികൊ ണ്ട് എത്തിചേർന്ന ഏവർക്കും ഗൃഹനാഥൻനാരായണ പിഷാരോടി സ്വഗതം പറഞ്ഞു.
പ്രസിഡൻ്റിൻ്റെ അഭാവവും വൈസ് പ്രസിഡൻ്റ് എത്തിച്ചേരാൻ വൈകുമെന്ന് അറിയച്ചതു കൊണ്ട് മുതിർന്ന അംഗം കെ.പി. കരുണാകര പിഷാരടി അധ്യക്ഷത വഹിച്ചു.
അനുശോചനം:- അപ്പം കളത്തിൽ നാരായണനുണ്ണി (മലപ്പുറം പൊടിയാട്ട് താമസിക്കുന്ന) യുടെ ഭാര്യ ശ്രീജ ; ഈ കാലയളവിൽ വിട്ടു പിരിഞ്ഞ സ്വജനാംഗങ്ങൾ വിമാനദുരന്തത്തിൽ മരിച്ചവർ എന്നിവരുടെ എല്ലാം നിത്യശാന്തിക്കായി അനുശോചനം രേഖപ്പെടുത്തി.
അനുമോദനം:- +2, നീറ്റ് തുടങ്ങിയ ഉന്നത പരീക്ഷകളിൽ വിജയച്ചഎല്ലാവരേയും ശാഖ അനുമോദിച്ചു.
അധ്യക്ഷൻ കരുണാകര പിഷാരോടി തൻ്റെ ആദ്യ അധ്യക്ഷ ഭാഷണത്തിൽ പ്രസംഗ പരിചയം ഇല്ലെന്നു പ്രവർത്തനത്തിന് സന്നദ്ധനാണെന്നും പറഞ്ഞു.
സെക്രട്ടറി റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചത് യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ കാര്യത്തിൽ യോഗമെടുത്ത തീരുമാനം നടപ്പിലാക്കാൻ ട്രഷററെ ചുമതലപ്പെടുത്തി.
ശാഖ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾക്ക് ജൂലായ്31 വരെ അപേക്ഷ സ്വീകരിക്കുവാൻ തീരുമാനിച്ച് തുളസീദളത്തിൽ അറിയിപ്പ് നൽകുവാൻ തീരുമാനിച്ചു.
ഈ വർഷത്തെ രാമായണം ക്വിസ്സ് മത്സരം 2025 ആഗസ്ത് 10 ന് കുളത്തൂർ വച്ച് പതിവുപോലെ സംഘടിപ്പിക്കാൻ എ.പി. വേണുഗോപാലിനെ ചുമതലപ്പെടുത്തി.
സംഘടനാ ചർച്ചയിൽ ചെറുകരയിലെ ശാഖാ മന്ദിരത്തിൽ പിണ്ഡാടിയന്തിര കർമ്മങ്ങൾ നടത്തുവാൻ വേണ്ട കാര്യങ്ങൾ ആലോചിച്ച് ഉചിതമായനടപടികൾ സ്വീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിന് അച്ചുതൻ പാലൂർ, അജയൻ, സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. കഴിഞ്ഞ യോഗത്തിൽ നടന്ന ചർച്ചയുടെ തുടർച്ചയായ വെജിറ്റേറിയൻ ഗ്രാമം എന്ന ആശയം
കേന്ദ്ര സംയുക്ത യോഗത്തിൽ അവതരിപ്പിക്കുന്നതിനും കേന്ദ്ര തീരുമാനത്തിന് വിധേയമായി തുടർപ്രവർത്തനം നടത്തുകയും ചെയ്യുകയാണ് നല്ലെതെന്ന അഭിപ്രായം ശാഖ യിൽ ഉയർന്നുവന്നു.
അടുത്ത മാസയോഗം മഞ്ചേരി ഭാഗത്ത് നടത്തുവാൻ പറ്റുമോ എന്ന് ആലോചിച്ച് വിവരം മുൻകൂട്ടി അറിയിക്കാമെന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
ഹൃദ്യമായിസ്വീകരിച്ച്, രുചികരമായ ഇടനേര പലഹാരങ്ങളും നൽകി ശാഖാ യോഗം നടത്താൻ സൗകര്യമൊരുക്കിയ കുടുംബാംഗങ്ങൾക്കും യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ എം.പി വേണു നന്ദി രേഖപ്പെടുത്തിയതോടെ യോഗം സമാപിച്ചു.
മഞ്ചേരി ശാഖ അവാർഡുകൾക്ക് അപേക്ഷ 2025 ജൂലായ് 31 വരെ അയക്കാം.
മഞ്ചേരി ശാഖയിൽ ഇ വർഷത്തെ അവാർസുകൾക്ക് (2024-25) SSLC, +2, (സി.ബി.എസ്സ്. സി അടക്കം) ഡിഗ്രീ , എന്നീ പരീക്ഷകളിൽ വിജയിച്ചവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു.
അപേക്ഷ താഴേ കാണുന്ന വിലാസത്തിൽ ജൂലായ് 31 ന് മുമ്പ് അയക്കുക.
എന്ന്, സെക്രട്ടറി
കെ.പി. മുരളി
കൃഷ്ണശ്രീ
പി.ഒ. ചെമ്മലശ്ശേരി
വഴി .പുലാമന്തോൾ
ജില്ല. മലപ്പുറം
പിൻ. 679323
ഫോൺ: 9447672144