പാലക്കാട് ശാഖയുടെ ജൂൺ മാസ യോഗം 22 /6/ 25 ഞായറാഴ്ച ശ്രീ എ പി ഉണ്ണി കൃഷ്ണ പിഷാരടിയുടെ വസതിയായ ഉഷസിൽ വച്ച് നടന്നു.
രണ്ടുമാസത്തെ ഓൺലൈൻ മീറ്റിംഗ് നടത്തിയതിന് ശേഷം വീണ്ടും ഭവനത്തിൽ വച്ച് നടത്തിയ യോഗത്തിൽ 30 പരം അംഗങ്ങൾ പങ്കെടുത്തു.
ശ്രീമതി ലേഖ വേണുഗോപാലിന്റെയും ശ്രീമതി രേഖ സുനിലിന്റെയും ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഏവരെയും സ്വാഗതം ചെയ്തു.
നല്ല മഴയായിട്ടും മീറ്റിങ്ങിന് എത്തിച്ചേർന്ന ഏവർക്കും പ്രത്യേകം സന്തോഷം അറിയിക്കുന്നതായി പറഞ്ഞു. ശ്രീമതി ലേഖ വേണുഗോപാൽ നാരായണീയം ഭംഗിയായി ചൊല്ലി.
കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങളുടെയും മറ്റു സംഭവങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും നിത്യശാന്തിക്കായി മൗന പ്രാർത്ഥന നടത്തി.
പ്രസിഡൻറ് ശ്രീ എ പി സതീഷ് കുമാർ മെയ് മാസം 25ന് നടന്ന കേന്ദ്രവർഷികത്തെ കുറിച്ച് വിശദമായി സംസാരിച്ചു.
മറ്റ് ശാഖകളെ പോലെ പാലക്കാട് ശാഖയിലെ കുമാരി കൃഷ്ണയും ഭരതനാട്യം അവതരിപ്പിച്ചതായും വളരെ ഭംഗിയായി മറ്റ് ശാഖകളും പ്രോഗ്രാമുകൾ അവിടെ അരങ്ങേറിയതായും അറിയിച്ചു .
ഇത്രയും ഭംഗിയായി കേന്ദ്ര വാർഷികം നടത്തിയ ഇരിഞ്ഞാലക്കുട ശാഖയെ അഭിനന്ദിച്ചു.
ഏപ്രിൽ മാസത്തിൽ നടത്തിയ കേന്ദ്രകമ്മിറ്റി ഇലക്ഷനിൽ പാലക്കാട് നിന്നും 9 പേർ പങ്കെടുത്തതായും അവിടെ അന്ന് നടന്ന യോഗത്തെ കുറിച്ചും വിശദമായി സംസാരിച്ചു.
അംഗങ്ങളും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ കുടിശ്ശികൾ ഒന്നുമില്ലാതെ ഭംഗിയായി നടത്തിക്കൊണ്ടുപോകുന്ന ശാഖകൾക്ക് കൂടുതൽ മുൻഗണന കൊടുക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഗസ്റ്റ് ഹൗസ് വളരെ ഭംഗിയായി ലാഭത്തോടെ നടത്തിയ കഴിഞ്ഞ രണ്ടു വർഷത്തെ ഭാരവാഹികളെ ഏവരും അഭിനന്ദിച്ചു.
തുടർന്നും ഭംഗിയായ പ്രവർത്തനങ്ങൾ ഏവരും പ്രതീക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
മൂന്നിൽ കൂടുതൽ അംഗങ്ങളുടെ ഒരു ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചാൽ ഗസ്റ് ഹൗസിൻ്റെയും സമാജത്തിൻ്റെയും കൂടുതൽ സുഗമമായ നടത്തിപ്പിന് നന്നായിരിക്കും എന്നും അഭിപ്രായങ്ങൾ വന്നു.
ഓരോ വർഷത്തെയും പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ എല്ലാ മെമ്പർമാരെയും അറിയിക്കുന്നതും ആവശ്യമാണെന്നും പലരും അഭിപ്രായപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ഏവരും കാംക്ഷിക്കുന്നതായും അഭിപ്രായപ്പെട്ടു.
ഗുരുവായൂർ ഗസ്റ്റ് ഹൗസിന് നൽകിയിരുന്ന സംഖ്യ തിരിച്ചുകിട്ടിയതായും എന്നാൽ കഴിഞ്ഞ വർഷങ്ങളിലെ പലിശ തുക ശാഖകൾക്ക് കൊടുക്കേണ്ടതായ ഒരു നല്ല തീരുമാനം ഈ കമ്മിറ്റി നടപ്പാക്കേണ്ടതുണ്ട് എന്നും ചർച്ചയിൽ വന്നു.
പാലക്കാട് ശാഖ ഒരു ദിവസത്തെ പിക്നിക്ക് നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചതിനെ തുടർന്ന് ചില രൂപരേഖകൾ ചർച്ചയിൽ വരികയുണ്ടായി.
ശാഖയിലെ മെമ്പർഷിപ്പുകൾ പിരിച്ച് കേന്ദ്ര വിഹിതങ്ങൾ എല്ലാ വർഷത്തെ പോലെയും കുടിശ്ശിക ഒന്നുമില്ലാതെ അടയ്ക്കേണ്ട ആവശ്യകതയെ കുറിച്ച് സെക്രട്ടറി പറഞ്ഞു.
പല മെമ്പർമാരും ഇതിനോടകം തന്നെ തന്നു കഴിഞ്ഞിരിക്കുന്നു എന്നതിൽ സന്തോഷം പ്രകടിപ്പിച്ചു.
ഇരിഞ്ഞാലക്കുട ശാഖ നടത്തിയ കേന്ദ്ര വാർഷികത്തിന് പാലക്കാട് ശാഖയും യഥാവിധി സംഭാവന നൽകിയതായും സെക്രട്ടറി യോഗത്തിൽ ഏവരെയും അറിയിച്ചു. ക്ഷേമനിധി നടത്തി.
സുഭാഷിതം പരിപാടിയിൽ ശ്രീ എം പി രാമചന്ദ്രൻ ശ്ലോകം ചൊല്ലി അർത്ഥം വിവരിച്ചു. അംഗങ്ങളുടെ അഭിപ്രായങ്ങൾക്ക് വേണ്ട പരിഗണന ഉറപ്പാക്കി കേന്ദ്രത്തെ അറിയിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകി.
ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ നന്ദി പ്രകടനത്തോടെ യോഗം ആറുമണിക്ക് സമംഗളം പര്യാവസാനിച്ചു.
0